November 2021 Horoscope 2021: നവംബർ മാസത്തിൽ (November 2021) പ്രധാനപ്പെട്ട ഈ 3 ഗ്രഹങ്ങൾ അവയുടെ സ്ഥാനം മാറുന്നു. ജ്യോതിഷ പ്രകാരം (Astrology) ഇത് 12 രാശികളേയും ബാധിക്കും.  എന്നാൽ ഈ മാറ്റം 5 രാശിക്കാർക്ക് (Zodiac Sign) വളരെ ശുഭകരമാണെന്ന് തെളിയിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് നേട്ടമുണ്ടാകും. ഇതോടൊപ്പം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. മൊത്തത്തിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഈ മാസം മുഴുവൻ അവരുടെ മേൽ വർഷിച്ചുകൊണ്ടേയിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബർ മാസത്തിലെ ഭാഗ്യ രാശികൾ (Lucky Zodiac Signs for the Month of November)


മേടം (Aries): മേടരാശിക്കാർക്ക് ഈ മാസം തിരക്കേറിയതാണെങ്കിലും അനുകൂലമായിരിക്കും. നിങ്ങൾക്ക് ഏത് പുതിയ ജോലിയും ആരംഭിക്കാം. ജോലിസ്ഥലവുമായി ബന്ധപ്പെട്ട ഒരു നല്ല ഓഫറും നിങ്ങൾക്ക് ലഭിക്കും. മാസത്തിന്റെ രണ്ടാം പകുതി ആദ്യത്തേതിനേക്കാൾ മികച്ചതായിരിക്കും. 


Also Read: Horoscope November 05, 2021: ഇന്ന് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, എല്ലാ ജോലികളിലും വിജയസാധ്യത


തുലാം (Libra): തുലാം രാശിക്കാരുടെ കരിയറിന് ഈ മാസം മികച്ചതായിരിക്കും. ജോലി ആയാലും ബിസിനസ് ആയാലും രണ്ടിലും വലിയ വിജയം ഉണ്ടാകും. ധനാലാഭമുണ്ടാകും.  മാസത്തിന്റെ രണ്ടാം പകുതിയിൽ സന്തോഷത്തോടൊപ്പം മാനസിക സംതൃപ്തിയും ലഭിക്കും.


ധനു (Sagittarius): ധനു രാശിക്കാരുടെ കരിയറിനു ഈ സമയം നല്ലതായിരിക്കും. എവിടെ നിന്നോ പെട്ടെന്ന് പണം ലഭിക്കും. ചെലവ് കൂടുമെങ്കിലും സാമ്പത്തികമായി പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.


മകരം (Capricorn): മകരം രാശിക്കാർക്ക് ഈ സമയം ഗുണം ചെയ്യും. തൊഴിൽ-വ്യാപാരത്തിൽ ലാഭകരമായ സാഹചര്യം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ആളുകൾ നിങ്ങളെ സഹായിക്കും.


Also Read: November 2021 Money Horoscope: ഈ 4 രാശിക്കാർക്ക് നവംബർ മാസം ദോഷകരമായേക്കാം, ആർക്കൊക്കെ?


കുംഭം (Aquarius): കുംഭം രാശിക്കാർക്ക് മാസത്തിന്റെ രണ്ടാം പകുതി വളരെ അനുകൂലമായിരിക്കും. ദീർഘനാളത്തെ പ്രശ്നങ്ങളുടെ അവസാനത്തിൽ നിന്ന് സന്തോഷവും സമാധാനവും കൈവരും. സ്ഥലംമാറ്റമോ ജോലിമാറ്റമോ ഉണ്ടാകാം. സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.