Numerology Horoscope 18 August 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...


റാഡിക്സ് 1- സമ്മിശ്ര ഫലങ്ങളാൽ നിറഞ്ഞ ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. ജോലിസ്ഥലത്തും ബിസിനസ്സിലും സഹപ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അപകടകരമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് തൽക്കാലം മാറ്റിവയ്ക്കുക. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. അധികച്ചെലവുകൾ ഉണ്ടാകും. എതിരാളികളെ സൂക്ഷിക്കുക. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ഉദരരോഗങ്ങൾ അലട്ടും. ഭക്ഷണം നിയന്ത്രിക്കുക.


റാഡിക്സ് 2- നേട്ടങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം അനുകൂലമായിരിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കും മുൻപ് പരിചയസമ്പന്നനായ ഒരാളെ സമീപിക്കുക. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.


റാഡിക്സ് 3- തിരക്കുള്ള ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ഒരു ബിസിനസ്സ് യാത്ര പ്ലാൻ ചെയ്യാം. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. ഉദരരോഗങ്ങൾ അലട്ടും. ഭക്ഷണം നിയന്ത്രിക്കുക.


റാഡിക്സ് 4- സമ്മിശ്ര ഫലമായിരിക്കും ഇന്ന് നിങ്ങൾക്ക്. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമല്ല. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. തൊഴിൽ മേഖലയിൽ മാറ്റമുണ്ടാകാം. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ കുറവായിരിക്കും. വികാരഭരിതരായി പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കരുത്. തൊഴിൽരഹിതർക്ക് തൊഴിലവസരങ്ങൾ ലഭിക്കും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. തൊണ്ട രോഗങ്ങൾ നിങ്ങളെ അലട്ടും.


റാഡിക്സ് 5- ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ബിസിനസ്സിൽ ശ്രദ്ധയോടെ പ്രവർത്തിക്കുക. പുതിയ പ്ലാനുകളിൽ ജോലി ആരംഭിക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരു വ്യക്തിയെ സമീപിക്കുക. തർക്കങ്ങളുടെ സാഹചര്യത്തിൽ നിന്ന് വിട്ടുനിൽക്കുക. എതിരാളികൾ സജീവമാകാം. സംസാരവും ദേഷ്യവും നിയന്ത്രിക്കുക. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം മോശമാകാം. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും. വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ഉപയോഗത്തിൽ ജാഗ്രത പാലിക്കുക.


റാഡിക്സ് 6- സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ജോലിസ്ഥലത്തും ബിസിനസ്സിലും നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. പ്രണയ ബന്ധങ്ങളിൽ കൂടുതൽ ശക്തിയുണ്ടാകും. ‌അധികച്ചെലവുകൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.


റാഡിക്സ് 7- ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും ദിവസം. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം അനുകൂലമല്ല. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. തർക്കങ്ങളുടെ സാഹചര്യത്തിൽ നിന്ന് വിട്ടുനിൽക്കുക. ഉപയോഗശൂന്യമായ പ്രവൃത്തികളിൽ സമയം കളയരുത്. എതിരാളികൾ സജീവമാകാം. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ കുറവായിരിക്കും. ഒരു ബിസിനസ്സ് യാത്ര പ്ലാൻ ചെയ്യാം. വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ഉപയോഗത്തിൽ ജാഗ്രത പാലിക്കുക. സംസാരവും ദേഷ്യവും നിയന്ത്രിക്കുക.


റാഡിക്സ് 8- ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. സംയമനത്തോടെ പ്രവർത്തിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. പുതിയ പ്ലാനുകളിൽ ജോലി ആരംഭിക്കുന്നതിന് മുമ്പ്, പരിചയസമ്പന്നനായ ഒരു വ്യക്തിയെ സമീപിക്കുക. വികാരഭരിതരായി പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കരുത്. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം കൂടും. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം മോശമാകാം. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.


റാഡിക്സ് 9- ഇന്ന് നിങ്ങൾ ഉത്സാഹം നിറഞ്ഞവരായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. മനസ്സിൽ സന്തോഷം ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാനാകും. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങളുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ വിജയം ഉണ്ടാകും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.