Number 8 People Personality: സംഖ്യാശാസ്ത്രത്തിലെ സംഖ്യയുടെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടലുകൾ നടത്തുന്നത് അതിലൂടെ വ്യക്തിയുടെ ഭാവിയും വ്യക്തിത്വം അറിയാൻ കഴിയും. ഇതിനായി വ്യക്തിയുടെ ജനനത്തീയതിയുടെ ആകെത്തുക എടുക്കുന്നു. ഇതിനെ റാഡിക്സ് എന്നാണ് പറയുന്നത്.  ഉദാഹരണത്തിന് മാസത്തിലെ 8, 17, 26 തീയതികളിൽ ജനിച്ച ആളുകളുടെ റാഡിക്സ് നമ്പർ 8 ആയിരിക്കും. എല്ലാ രാശികൾക്കും അതിന്റേതായ അധിപനുള്ളതുപോലെ എല്ലാ റാഡിക്‌സിനും അതിന്റേതായ അധിപനുണ്ട്.  സംഖ്യാശാസ്ത്രത്തിൽ റാഡിക്സ് 8 ന്റെ അധിപനായി ശനിയെ കണക്കാക്കുന്നു. അതിനാൽ ഇവർക്ക് ശനി ദേവന്റെ സ്വാധീനമുണ്ട്.  അതിന്റെ സ്വാധീനം അവരുടെ വ്യക്തിത്വത്തിലും കാണപ്പെടുന്നു. റാഡിക്‌സ് 8-ലെ ആളുകളുടെ ഭാവിയെയും വ്യക്തിത്വത്തെയും കുറിച്ചുള്ള പ്രത്യേക കാര്യങ്ങൾ അറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധൻ കർക്കിടക രാശിയിൽ: ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം! 


35 വയസ്സിനു ശേഷമാണ് ഇവർക്ക് വിജയം (Success comes after the age of 35)


റാഡിക്സ് 8 ലെ ആളുകൾ കഠിനാധ്വാനികളും സത്യസന്ധരുമാണ്. അതിനാൽ ഇവർ തീർച്ചയായും ഇവരുടെ ജീവിതത്തിൽ വലിയ വിജയം നേടും. പക്ഷെ  ഇതിനായി ഇവർ വളരെയധികം കഷ്ടപ്പെടേണ്ടതുണ്ട്. ജീവിതത്തിന്റെ തുടക്കത്തിൽ കഷ്ടപ്പെട്ട് രണ്ടാം ഘട്ടത്തിൽ അവർക്ക് വളരെയധികം പുരോഗതിയും ഉയർന്ന സ്ഥാനവും ബഹുമാനവും പണവും ഒക്കെ ലഭിക്കുന്നു. ഇവർ എത്ര ദരിദ്ര കുടുംബങ്ങളിൽ ജനിച്ചവരായാലും പ്രതികൂല സാഹചര്യങ്ങളിൽ വളർന്നവരായാലും ശരി ജീവിതത്തിൽ വിജയം നേടുക തന്നെ ലഭിക്കും.


റാഡിക്സ് 8 ലെ ആളുകൾ വളരെ ഗൗരവമുള്ളവരും സ്വഭാവത്താൽ മൃദുലഹൃദയരുമാണ്. ഈ ആളുകൾ അവരുടെ ജോലി സമാധാനത്തോടെ ചെയ്യുന്നതിൽ വിശ്വസിക്കുന്നു. അവരുടെ പ്രവർത്തന വേഗത കുറവാണെന്ന് തോന്നിയേക്കാം പക്ഷേ ഇവരുടെ സമർപ്പണം അതിശയകരമാണ്.  ഇവർ വളരെ കുറച്ച് മാത്രമേ സംസാരിക്കുകയുള്ളു.  ആരെയും എളുപ്പത്തിൽ സുഹൃത്തുക്കളാക്കില്ല. അതുകൊണ്ടുതന്നെ ഇവർ ആരെയെങ്കിലും സുഹൃത്തായി കണ്ടാൽ പിന്നെ അവരെ ഒരിക്കലും കൈവിടില്ല.  


Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ 


റാഡിക്സ് 8 ലെ ആളുകൾ വളരെ നിഗൂഢ സ്വഭാവക്കാരാണ്. ഇവർ തങ്ങളുടെ മനസിലുള്ളത് ആരോടും പറയാറില്ല. അതുകൊണ്ടാണ് അവർ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ഇക്കൂട്ടർക്ക് രാഷ്ട്രീയത്തിൽ നല്ല സ്ഥാനം ലഭിക്കും. കൂടാതെ ഇവർ ബിസിനസിലും മികച്ച വിജയമ നേടും. ഇരുമ്പ്, റിയൽ എസ്റ്റേറ്റ്, നിർമ്മാണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നത് ഇവർക്ക് നല്ല ഫലങ്ങൾ നൽകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.