Numerology Horoscope 19 October 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...


റാഡിക്സ് 1- നിങ്ങൾ ഇന്ന് അച്ചടക്കത്തോടെ പ്രവർത്തിക്കും. സംസാരത്തിൽ ശ്രദ്ധ വേണം. നിങ്ങളുടെ പെരുമാറ്റം ശ്രദ്ധേയമായിരിക്കും. മനസ്സ് അസ്വസ്ഥമാകാം. കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാം.


റാഡിക്സ് 2- വിവേകത്തോടെയും ക്ഷമയോടെയും പ്രവർത്തിക്കേണ്ട ദിവസമാണിന്ന്. നിങ്ങൾ ബന്ധങ്ങൾ കാത്തുസൂക്ഷിക്കും. ഓഫീസ് ബന്ധങ്ങളും നല്ല രീതിയിൽ നിലനിർത്തുക. മനസ്സ് അസ്വസ്ഥമായി തുടരും. അമിത കോപം ഒഴിവാക്കുക. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. അധിക ചിലവുകൾ ഉണ്ടാകും.


Also Read: Mercury Transit: ഇനി രാജാവിനെ പോലെ വാഴാം; കരിയറിൽ പുതിയ ഉയരങ്ങൾ കീഴടക്കും


റാഡിക്സ് 3- ഇന്ന് നിങ്ങൾ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ വിജയിക്കും. ലക്ഷ്യം മനസ്സിൽ സൂക്ഷിക്കുന്നവരാണ് നിങ്ങൾ. മനസ്സ് അസ്വസ്ഥമായി തുടരും. അമിത കോപം ഒഴിവാക്കുക. ഒരു പഴയ സുഹൃത്തുമായി കണ്ടുമുട്ടിയേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ സ്വാധീനം ചെലുത്തും.


റാഡിക്‌സ് 4- ഇന്ന് റാഡിക്സ് 4 ആയിട്ടുള്ളവർ അവരുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് കാര്യങ്ങൾ അനുകൂലമായിരിക്കും. ഉത്തരവാദിത്തം വർദ്ധിച്ചേക്കാം. ആത്മവിശ്വാസക്കുറവ് ഉണ്ടാകും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്. ഉയർന്ന സ്ഥാനം നേടാൻ കഴിയും.


റാഡിക്സ് 5- ഇന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരും. മാനസികാവസ്ഥയിൽ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. വ്യക്തിത്വം മെച്ചപ്പെടും.


റാഡിക്‌സ് 6- ഇന്ന് നിങ്ങൾ കൂടെയുള്ളവരുടെ വികാരങ്ങളെ മാനിക്കും. സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും പിന്തുണയുണ്ടാകും. ചർച്ചകളിൽ ജാഗ്രത പാലിക്കുക. വീട്ടിൽ അതിഥിയെത്തും. സംസാരത്തിൽ മാധുര്യം ഉണ്ടാകും. മനസ്സ് അസ്വസ്ഥമായിരിക്കും. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെലവുകൾ വർദ്ധിക്കും.


റാഡിക്സ് 7- ഇന്ന് നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇടപാടുകളുടെ കാര്യങ്ങളിൽ പ്രൊഫഷണലിസം സ്വീകരിക്കണം. മുതിർന്നവർ നിങ്ങളോടൊപ്പമുണ്ടാകും. വ്യക്തിത്വം ആകർഷകമായിരിക്കും. ആത്മവിശ്വാസക്കുറവ് ഉണ്ടാകും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാനായിരിക്കുക. ആസൂത്രിതമല്ലാത്ത ചെലവുകൾ വർദ്ധിക്കും. അമ്മയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും.


റാഡിക്‌സ് 8- ഇന്ന് ശുഭകരമായ ദിവസമാണ്. പ്രൊഫഷണലുകൾ മികച്ച പ്രകടനം നടത്തും. വ്യക്തിപരമായ കാര്യങ്ങളിൽ മാന്യത പുലർത്തുക. പ്രിയപ്പെട്ടവരുടെ സന്തോഷം നിങ്ങൾ ശ്രദ്ധിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.


റാഡിക്‌സ് 9- നിങ്ങൾക്ക് ഇന്ന് ശുഭദിനമാണ്. പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ അവസരമുണ്ടാകും. കുടുംബാംഗങ്ങളോടുള്ള സ്നേഹവും വാത്സല്യവും നിലനിൽക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.