Numerology Prediction 21.06.2023: ഇന്ന് നിങ്ങളുടെ ഭാഗ്യ സംഖ്യയും ശുഭ നിറവും ഏതെന്ന് അറിയണ്ടേ?
Numerology Prediction 21 June 2023: റാഡിക്സ് നമ്പരിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്നുള്ളതും നിങ്ങളുടെ ജീവിതത്തിൽ ഒരു ദിവസത്തിൽ സംഭവിക്കാൻ പോകുന്നത് എന്തൊക്കെയാണ് എന്നതിനെ കുറിച്ചെല്ലാം വ്യക്തമാകും.
Numerology Prediction for 21 June 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.
ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. നിങ്ങളുടെ രാശി, ശുഭ സംഖ്യ, ഭാഗ്യനിറം ഏതൊക്കെയാണെന്ന് സംഖ്യാശാസ്ത്രത്തിന്റെ സഹായത്തോടെ മനസ്സിലാക്കാം.
നമ്പർ 1
ചിലർ നിങ്ങളോട് സംസാരിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ധൈര്യമായിരിക്കുകയും നിങ്ങളുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുകയും ചെയ്യുക. കുടുംബ ബന്ധങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും.
ഭാഗ്യ നമ്പർ- 21
ഭാഗ്യ നിറം- ഓറഞ്ച്
നമ്പർ 2
നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇടയ്ക്ക് വിഷാദം തോന്നിയേക്കാം. പഴയ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നും.
ഭാഗ്യ നമ്പർ-11
ഭാഗ്യ നിറം- ബ്രൗൺ
Also Read: Mercury Transit: ബുധ സംക്രമണം ഈ അഞ്ച് രാശിക്കാർക്ക് നൽകും സൗഭാഗ്യങ്ങൾ
നമ്പർ 3
നിങ്ങളുടെ ശ്രദ്ധ ഇപ്പോൾ ഭൗതിക കാര്യങ്ങളിലാണ്. നിങ്ങളുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാം ഫാഷനോടും സർഗ്ഗാത്മകതയോടുമുള്ള നിങ്ങളുടെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു. നല്ല കൂട്ടുകെട്ടും നല്ല ഭക്ഷണവും പോലെ ജീവിതത്തിൽ കിട്ടുന്നതെന്തും ആസ്വദിക്കുക.
ഭാഗ്യ നമ്പർ- 19
ഭാഗ്യ നിറം- പച്ച
നമ്പർ 4
നിങ്ങൾക്ക് ഇപ്പോൾ നിരവധി സുഹൃത്തുക്കളുണ്ട്. കഴിവുകളാലും നിങ്ങൾ സമ്പന്നനാണ്. വ്യത്യസ്‌ത ആശയവിനിമയ രീതികളാണ് നിങ്ങൾക്കുള്ളത്. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ വാക്കുകൾ വിവേകത്തോടെ ഉപയോഗിക്കുക.
ഭാഗ്യ നമ്പർ-23
ഭാഗ്യ നിറം- മഞ്ഞ
നമ്പർ 5
ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി വർധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം നിങ്ങൾക്ക് നിങ്ങളിൽ തന്നെ വിശ്വാസം വേണം. അപ്പോൾ നിങ്ങൾ ഉറപ്പായും വിജയിക്കും. നിങ്ങളുടെ ശക്തി നിലനിർത്തുക, എപ്പോഴും സന്തോഷമുണ്ടാകും
ഭാഗ്യ നമ്പർ- 9
ഭാഗ്യ നിറം- കുങ്കുമം
നമ്പർ 6
ഈ സമയത്ത് നിങ്ങൾ കണ്ടുമുട്ടുന്ന ആളുകൾക്ക് രസകരമായ നെറ്റ്‌വർക്കിംഗ് സാധ്യതകൾ സൃഷ്ടിക്കാൻ കഴിയും. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക.
ഭാഗ്യ നമ്പർ-16
ഭാഗ്യ നിറം- നീല
നമ്പർ 7
സുഹൃത്തുക്കളുമൊത്ത് പുറത്ത് പോകുന്നത് ഒന്ന് മാറ്റിവെക്കുക. പകരം നിങ്ങളുടെ കുടുംബത്തിന് വേണ്ടി സമയം നൽകുക. അതിനുശേഷം നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ മാറ്റം കണ്ടെത്തും.
ഭാഗ്യ നമ്പർ- 18
ഭാഗ്യ നിറം- ചാരനിറം
നമ്പർ 8
ജോലിയിൽ നിന്ന് വിജയവും നല്ല നേട്ടവും ലഭിക്കാൻ പോകുന്നു. നിങ്ങളുടെ പ്രകടനവും കഴിവും വിലയിരുത്തപ്പെടുകയും പുതിയൊരു ഐഡന്റിറ്റി നൽകുകയും ചെയ്യും. ഈ നിമിഷത്തിന്റെ മഹത്വവും നിങ്ങൾക്ക് ലഭിച്ച പ്രതിഫലവും ആസ്വദിക്കൂ.
ഭാഗ്യ നമ്പർ-6
ഭാഗ്യ നിറം- ചുവപ്പ്
നമ്പർ 9
നിങ്ങളുടെ ചിന്തകൾ പങ്കിടുകയും സമാന ചിന്താഗതിക്കാരായ ആളുകളുമായി ബന്ധപ്പെടുകയും ചെയ്യുക. ആളുകളെ കണ്ടുമുട്ടാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും.
ഭാഗ്യ നമ്പർ-29
ഭാഗ്യ നിറം- പിങ്ക്
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...