Numerology Prediction: ശനിയാഴ്ച നിങ്ങളുടെ ഭാഗ്യ നമ്പരും നിറവും എന്തായിരിക്കും?
Numerology Prediction 1 July 2023: റാഡിക്സ് നമ്പരിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്നുള്ളതും നിങ്ങളുടെ ജീവിതത്തിൽ ഒരു ദിവസത്തിൽ സംഭവിക്കാൻ പോകുന്നത് എന്തൊക്കെയാണ് എന്നതിനെ കുറിച്ചെല്ലാം വ്യക്തമാകും.
Numerology Prediction for 1 July 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.
ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. നിങ്ങളുടെ രാശി, ശുഭ സംഖ്യ, ഭാഗ്യനിറം ഏതൊക്കെയാണെന്ന് സംഖ്യാശാസ്ത്രത്തിന്റെ സഹായത്തോടെ മനസ്സിലാക്കാം.
നമ്പർ 1
ആത്മപരിശോധനയ്ക്കും ആത്മീയ ചിന്തകൾക്കും സമയം നൽകുക. നിയമപരമായ കാര്യങ്ങളും മറ്റുമായിരിക്കും ഇന്ന് മുൻഗണന നൽകുക. എത്ര ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും വിജയം നിങ്ങളെ തേടിയെത്തും.
ഭാഗ്യ നമ്പർ- 15
ഭാഗ്യ നിറം- പിങ്ക്
നമ്പർ 2
നിങ്ങൾക്ക് ആത്മവിശ്വാസം തോന്നും. കഠിനാധ്വാനം ചെയ്യാൻ തായാറാണ്. ചെയ്യുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. നിങ്ങളുടെ സന്തോഷകരമായ മനോഭാവം നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ ആകർഷിക്കുന്നു.
ഭാഗ്യ നമ്പർ- 19
ഭാഗ്യ നിറം- പർപ്പിൾ
Also Read: Astro Update: ഇവരുടെ മികച്ച കാലമാണ് വരുന്നത്; ചൊവ്വയുടെ അനുഗ്രഹം എപ്പോഴും
നമ്പർ 3
ഭാഗ്യം ഇപ്പോൾ നിങ്ങളുടെ ഭാഗത്താണ്. നിങ്ങൾ വ്യക്തിപരമായ ബന്ധങ്ങളിൽ മാത്രമല്ല, ബിസിനസ്സ് ബന്ധങ്ങളിലും അഭിനിവേശമുള്ളവരാണ്. നിങ്ങളുടെ ഓരോ ചുവടും ശ്രദ്ധാപൂർവ്വം എടുക്കുക.
ഭാഗ്യ നമ്പർ- 21
ഭാഗ്യ നിറം- ചുവപ്പ്
നമ്പർ 4
നിയമപരമായ കരാറുകളും ബന്ധങ്ങളും ആശയ വിനിമയവും ആകാം. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ, നിങ്ങളുടെ ലക്ഷ്യത്തിനായി നിങ്ങൾ ഏകമനസ്സോടെ അർപ്പിതമായിരിക്കണം.
ഭാഗ്യ നമ്പർ- 11
ഭാഗ്യ നിറം- ബ്രൗൺ
നമ്പർ 5
നിങ്ങളുടെ അവകാശങ്ങളിൽ ഇപ്പോൾ മാറ്റങ്ങൾ ഉണ്ടായേക്കാം. കഠിനാധ്വാനം ചെയ്യുന്നവരാണ് നിങ്ങൾ. നിക്ഷേപങ്ങളിൽ നിന്ന് ലാഭമുണ്ടാകും. മറ്റുള്ളവർ നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കും.
ഭാഗ്യ നമ്പർ- 10
ഭാഗ്യ നിറം- ചാര നിറം
നമ്പർ 6
നിങ്ങളുടെ ഗൗരവവും ചിന്തയുടെ ആഴവും നിങ്ങൾ ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ പ്രതിഫലിപ്പിക്കും. വളരെ ശക്തരായിരിക്കും നിങ്ങൾ. മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹം മനസിലുണ്ടാകും.
ഭാഗ്യ നമ്പർ-19
ഭാഗ്യ നിറം-ഓറഞ്ച്
നമ്പർ 7
വരാനിരിക്കുന്ന ഭാഗ്യം ആസ്വദിക്കുക. ഇന്ന് വളരെ റൊമാന്റിക് ആയിട്ടുള്ള ദിവസമായിരിക്കും നിങ്ങൾക്ക്. സ്നേഹം പ്രകടിപ്പിക്കാൻ അനുകൂലമായ ദിവസമാണ്. നിങ്ങളുടെ ഉള്ളിൽ അനുഭവപ്പെടുന്ന ഊർജ്ജം നിങ്ങളെ പ്രചോദിപ്പിക്കും.
ഭാഗ്യ നമ്പർ- 29
ഭാഗ്യ നിറം- വെളുപ്പ്
നമ്പർ 8
മറ്റുള്ളവർ അസന്തുഷ്ടരായിരിക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് നിസ്സഹായത തോന്നിയേക്കാം. നിങ്ങൾക്ക് അവ്യക്തതയോ കുറ്റബോധമോ തോന്നുന്നുവെങ്കിൽ കുറച്ച് സമയം ഒറ്റയ്ക്കിരിക്കുക. ചില നല്ല മാറ്റങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
ഭാഗ്യ നമ്പർ- 26
ഭാഗ്യ നിറം- നീല
നമ്പർ 9
ഇന്ന് മറ്റ് വിഷയങ്ങളേക്കാൾ ഗാർഹിക കാര്യങ്ങൾക്ക് മുൻഗണന നൽകും. ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.
ഭാഗ്യ നമ്പർ- 31
ഭാഗ്യ നിറം- കുങ്കുമം
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...