Numerology Prediction 05.07.2023: ശ്രാവണ മാസത്തിന്റെ രണ്ടാം ദിവസം നിങ്ങൾക്ക് എങ്ങനെ? ഭാഗ്യ നമ്പറും ശുഭ നിറവും അറിയാം?
Numerology Prediction 05 July 2023: റാഡിക്സ് നമ്പരിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്നുള്ളതും നിങ്ങളുടെ ജീവിതത്തിൽ ഒരു ദിവസത്തിൽ സംഭവിക്കാൻ പോകുന്നത് എന്തൊക്കെയാണ് എന്നതിനെ കുറിച്ചെല്ലാം വ്യക്തമാകും.
Numerology Prediction for 05 July 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.
ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. നിങ്ങളുടെ രാശി, ശുഭ സംഖ്യ, ഭാഗ്യനിറം ഏതൊക്കെയാണെന്ന് സംഖ്യാശാസ്ത്രത്തിന്റെ സഹായത്തോടെ മനസ്സിലാക്കാം.
നമ്പർ 1
ഭൂമി-വസ്തു വാങ്ങുന്നതിന് ഈ ദിവസം അനുയോജ്യമാണ്. ഒഴിവു സമയം ലഭിക്കും. ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിൽ വിജയിക്കും.
ഭാഗ്യ സംഖ്യ - 9
ഭാഗ്യ നിറം - ചാരനിറം
നമ്പർ 2
നിങ്ങൾക്ക് ഫീൽഡിൽ നല്ല ഫലങ്ങൾ ലഭിക്കും. ജീവിത പങ്കാളിയുമൊത്ത് മതപരമായ ചടങ്ങിന് പോകാം. ഇതോടൊപ്പം, ഈ ദിവസം നിങ്ങളുടെ ആത്മീയ ഗുരുവിനെ കാണാൻ കഴിയും.
ഭാഗ്യ സംഖ്യ - 3
ഭാഗ്യ നിറം - പച്ച
Also Read: Budhaditya Yog: ബുധാദിത്യ രാജയോഗം ഇവർക്ക് നേട്ടങ്ങൾ കൊണ്ടുവരും; വരുമാനം കൂടും, കരിയറിലും പുരോഗതി
നമ്പർ 3
ഇന്ന് ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. മുടങ്ങിക്കിടക്കുന്ന പണം നിങ്ങൾക്ക് ലഭിക്കും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ നല്ല ഏകോപനം ഉണ്ടാകും. സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ജാഗ്രത പാലിക്കുക. നിങ്ങൾ എല്ലാവരെയും വിശ്വസിക്കുന്നവരാണ്.
ഭാഗ്യ സംഖ്യ - 1
ഭാഗ്യ നിറം - ചുവപ്പ്
നമ്പർ 4
സാമ്പത്തിക കാര്യങ്ങളിൽ വിജയം ഉണ്ടാകും. കരിയറിലെ വിജയത്തിനായി വിവിധ ആളുകളുമായി കൂടിക്കാഴ്ച നടത്തും. ജോലി പൂർത്തിയാക്കാൻ കഠിനമായി ശ്രമിക്കും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ബന്ധങ്ങൾക്ക് പ്രാധാന്യം നൽകും.
ഭാഗ്യ സംഖ്യ - 9
ഭാഗ്യ നിറം - മഞ്ഞ
നമ്പർ 5
ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. ബിസിനസ് ക്ലാസ് ആളുകൾക്ക് പുതിയ നിക്ഷേപം നടത്താം. പെട്ടെന്ന് നേട്ടമുണ്ടാകാം. ചെറിയ കാര്യങ്ങളിൽ പങ്കാളിയുമായി കലഹമുണ്ടാകാൻ സാധ്യതയുണ്ട്.
ഭാഗ്യ നമ്പർ - 12
ഭാഗ്യ നിറം - ക്രീം
നമ്പർ 6
നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ ഭാവി ജീവിത പങ്കാളിയെ കാണാൻ സാധിച്ചേക്കും. നിങ്ങൾ ഒരു നല്ല പ്രാസംഗികനാണ്, അതിനാൽ നിങ്ങളുടെ വാക്കുകൾ കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കും.
ഭാഗ്യ നമ്പർ - 1
ഭാഗ്യ നിറം - മഞ്ഞ
നമ്പർ 7
ഇന്ന് നിങ്ങൾക്ക് ഒരു പ്രത്യേക ദിവസമായിരിക്കും. ആദ്യ കാഴ്ചയിൽ തന്നെ നിങ്ങൾ ഒരാളുമായി പ്രണയത്തിലായേക്കാം. സർക്കാർ ജീവനക്കാർക്ക് ഇന്ന് സ്ഥാനക്കയറ്റമോ സാമ്പത്തിക വളർച്ചയോ ഉണ്ടാകാം.
ഭാഗ്യ സംഖ്യ - 7
ഭാഗ്യ നിറം - ആകാശനീല
നമ്പർ 8
നിങ്ങൾക്ക് വേണ്ടപ്പെട്ടവരുമായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ കാരണം നിങ്ങളുടെ മനസ്സ് അസ്വസ്ഥമായേക്കാം. ഫോണിലൂടെ ഒരു പ്രത്യേക വ്യക്തിയുമായി ബന്ധപ്പെടും. നാളുകളായി നിലനിന്നിരുന്ന കുടുംബ പ്രശ്‌നങ്ങൾ അവസാനിക്കും.
ഭാഗ്യ സംഖ്യ - 15
ഭാഗ്യ നിറം - ഓറഞ്ച്
നമ്പർ 9
കുട്ടികളുടെ ഉത്തരവാദിത്തത്തിൽ ശ്രദ്ധിക്കും. നിങ്ങളുടെ നയങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഫലപ്രദമാകും. ഇന്ന് നിങ്ങൾക്ക് ജീവിതപങ്കാളിയുടെ ഭാഗത്ത് നിന്ന് സങ്കടമുണ്ടാകാം.
ഭാഗ്യ സംഖ്യ - 19
ഭാഗ്യ നിറം - ചുവപ്പ്
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...