Numerology Horoscope 9 September 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...


റാഡിക്സ് 1- റാഡിക്സ് 1 ആയിട്ടുള്ളവർക്ക് ഇന്ന് വിജയം ഉറപ്പാണ്. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. നിങ്ങൾ ധാരണയോടെയും സഹകരണത്തോടെയും ഉത്സാഹത്തോടെയും മുന്നോട്ട് പോകും. പരിശ്രമങ്ങൾക്ക് ശക്തി ലഭിക്കും. നിങ്ങൾ ബന്ധങ്ങൾ ശക്തിപ്പെടുത്തും. നിങ്ങൾ ജീവിതശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പരസ്പര സഹകരണം ലാഭം വർദ്ധിപ്പിക്കും. പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.


റാഡിക്സ് 2- നിങ്ങൾക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും ഐശ്വര്യം ഉണ്ടാകും. ബിസിനസ് കാര്യങ്ങളിൽ നിങ്ങൾ ജാഗ്രത വർദ്ധിപ്പിക്കും. സഹപ്രവർത്തകരുടെ പിന്തുണ നിലനിൽക്കും. ലാഭത്തിന് സാധ്യതയുണ്ട്. പ്രകടനം മെച്ചപ്പെടും.


റാഡിക്സ് 3- വ്യക്തിപരമായ കാര്യങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കും. ബിസിനസ് കാര്യങ്ങളിൽ നിങ്ങൾക്ക് നിയന്ത്രണമുണ്ടാകും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. പല പ്രവർത്തനങ്ങളിലും നിങ്ങൾ ഊന്നൽ നൽകും. കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കും. നിങ്ങൾ വികാരങ്ങളെ മാനിക്കും. ഏത് ജോലിയിലും തിരക്ക് ഒഴിവാക്കുക. ക്ഷമയോടെ കാത്തിരിക്കുക.


റാഡിക്സ് 4- റാഡിക്സ് 4 ആയിട്ടുള്ളവർക്ക് ഇന്ന് ശുഭകരമായ ദിവസമായിരിക്കും. അത് നിങ്ങൾക്ക് സമ്പത്തും ഭാഗ്യവും നൽകും. നിങ്ങളുടെ ജോലിയുടെ വേഗത വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് സഹായം ലഭിക്കും. പ്രൊഫഷണൽ വിജയങ്ങളിൽ സന്തോഷിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പുതിയ വിഷയങ്ങളിൽ താൽപര്യം കാണിക്കും. ജോലിസ്ഥലത്ത് നിങ്ങൾ മികവ് കൈവരിക്കും.


റാഡിക്സ് 5- നിങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്. സുഹൃത്തുക്കളുടെ പിന്തുണ ശക്തമാകും. പ്രധാനപ്പെട്ട മീറ്റിംഗുകൾ സാധ്യമാണ്. വിശദമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനങ്ങൾ എടുക്കുക. ഒരുമിച്ച് പ്രവർത്തിക്കുന്നത് പുരോഗതിയിലേക്ക് നയിക്കും. വ്യക്തിബന്ധങ്ങളിൽ മധുരം ഉണ്ടാകും. പ്രണയബന്ധങ്ങളിൽ മാധുര്യം നിലനിൽക്കും. ബന്ധങ്ങൾ മെച്ചപ്പെടും.


റാഡിക്സ് 6- എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ട് പോകുന്നതിൽ നിങ്ങൾ വിജയിക്കും. നിങ്ങളുടെ ജോലി വേഗത്തിലാക്കും. ബിസിനസ്സ് മെച്ചപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. അറിയാത്ത ആളുകളെ പെട്ടെന്ന് വിശ്വസിക്കരുത്.


റാഡിക്സ് 7- ഇന്ന് നിങ്ങളെ ഭാ​ഗ്യം തുണയ്ക്കും. പ്രധാനപ്പെട്ട യോഗങ്ങളിൽ പുതിയ അവസരങ്ങൾ ഉടലെടുക്കും. പതിവ് ജോലികൾ നന്നായി ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. പുതിയ കാര്യങ്ങളിൽ നിങ്ങൾ താൽപര്യം കാണിക്കും. ബിസിനസ് കാര്യങ്ങളിൽ വിജയം കൈവരിക്കും. നിങ്ങളുടെ ശ്രമങ്ങൾ തീവ്രമാക്കും. പണത്തിന്റെ വരവ് വർദ്ധിക്കും.


റാഡിക്സ് 8- റാഡിക്സ് 8 ആയിട്ടുള്ളവർക്ക് ഇന്ന് ശുഭകരമായിരിക്കും. നിങ്ങളുടെ ജോലിയിൽ സ്ഥിരതയുണ്ടാകും. ഉത്തരവാദിത്തങ്ങൾക്കൊത്ത് നിങ്ങൾ ജീവിക്കും. ജോലിയുടെ കാര്യത്തിൽ ഉത്സാഹം നിലനിർത്തുക. വീട്ടിൽ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. കുടുംബാംഗങ്ങളുടെ സഹകരണം ഉണ്ടാകും.


റാഡിക്സ് 9- നിങ്ങൾക്ക് ഇന്ന് നല്ല വാർത്ത ലഭിക്കും. നിങ്ങളുടെ കരിയറും ബിസിനസ്സും സുസ്ഥിരമായിരിക്കും. പണം വർദ്ധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷം വർദ്ധിപ്പിക്കും. പ്രൊഫഷണൽ കാര്യങ്ങളിൽ വേഗത കാണിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.