ഡിസംബർ 23 വെള്ളിയാഴ്ചയായ ഇന്ന് രൂപപ്പെടുന്ന ഗ്രഹങ്ങളുടെ സംയോജനവും നക്ഷത്രങ്ങളുടെ അവസ്ഥയും നിങ്ങളെ എങ്ങനെ ബാധിക്കും? ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നമ്പറും ഭാഗ്യ നിറവും എന്താണെന്ന് അറിയാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്പർ 1 (ജനനത്തീയതി 1, 10, 19, 28) - നിങ്ങളൊരു പ്രണയ ബന്ധത്തിലാണെങ്കിൽ അത് അടുത്ത തലത്തിലേക്ക് കൊണ്ടുപോകാനുള്ള നല്ല സമയമാണിത്. പുതിയ പദ്ധതികൾ തയ്യാറാക്കാൻ സമയം ചെലവഴിക്കും. കുടുംബത്തിനായി സമയം കണ്ടെത്തുക. കുട്ടികളുടെ കരിയറിനെ കുറിച്ച് അൽപം ആശങ്കാകുലരായിരിക്കും.


ഭാഗ്യ സംഖ്യ: 20


ഭാഗ്യ നിറം: ഓറഞ്ച്


നമ്പർ 2 (ജനനത്തീയതി 2, 11, 20, 29) - ചില കാര്യങ്ങളിൽ നിങ്ങൾക്ക് അതൃപ്തിയുണ്ടായേക്കാം. ചില കാര്യങ്ങളിൽ അസന്തുഷ്ടരാകാനും സാധ്യതയുണ്ട്. ശരിയായ തീരുമാനങ്ങൾ എടുക്കാൻ ശ്രദ്ധിക്കുക. ജോലിയിൽ എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകും. സാമ്പത്തിക ഇടപാടുകൾക്ക് ദിവസം നല്ലതാണ്.


ഭാഗ്യ സംഖ്യ: 1


ഭാഗ്യ നിറം: വെള്ള


നമ്പർ 3 (ജനനത്തീയതി 3, 12, 21, 30) - പരിശ്രമിച്ചാൽ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും.


ഭാഗ്യ നമ്പർ: 21


ഭാഗ്യ നിറം: മഞ്ഞ


നമ്പർ 4 (ജനനത്തീയതി 4, 13, 22, 31) - തൊഴിൽ മേഖലയിൽ വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. പ്രശ്നങ്ങളെ നേരിടാനുള്ള നിങ്ങളുടെ കഴിവ് ശ്രദ്ധിക്കപ്പെടും. പുതിയ തൊഴിൽ പാതകൾ കണ്ടെത്താൻ കഴിയും. ബിസിനസിൽ ലാഭമുണ്ടാകും.  


ഭാഗ്യ സംഖ്യ: 23


ഭാഗ്യ നിറം: പച്ച


നമ്പർ 5 (ജനനത്തീയതി 5, 14, 23) - സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പുതിയ വഴി കണ്ടെത്താൻ ശ്രമിക്കും. കുടുംബാം​ഗങ്ങളുടെ പിന്തുണയുണ്ടാകും. ജീവിത പങ്കാളിയെ കണ്ടെത്തും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.


ഭാഗ്യ സംഖ്യ: 9


ഭാഗ്യ നിറം: ചുവപ്പ്


നമ്പർ 6 (ജനനത്തീയതി 6, 15, 24) - പണമിടപാട്, വസ്തു ഇടപാട് തുടങ്ങിയ കാര്യങ്ങളിൽ തിരക്കിലായിരിക്കും നിങ്ങൾ ഇന്ന്. ഭാവി പദ്ധതികള കുറിച്ച് ചിന്തിക്കുക. നിങ്ങൾക്ക് നല്ല സമയം വരാൻ പോകുന്നു.


ഭാഗ്യ സംഖ്യ: 24


ഭാഗ്യ നിറം: കുങ്കുമം


നമ്പർ 7 (ജനനത്തീയതി 7, 16, 25) - സംതൃപ്തി നിറ‍്ഞ ദിവസമായിരിക്കും നിങ്ങൾക്കിന്ന്. ജോലികൾ പൂർത്തിയാക്കുന്നത് അൻുസരിച്ച് നിങ്ങളുടെ ബഹുമാനം വർധിക്കും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാൻ ഇടയുണ്ട്.


ഭാഗ്യ സംഖ്യ: 22


ഭാഗ്യ നിറം: ബ്രൗൺ


നമ്പർ 8 (ജനനത്തീയതി 8, 17, 26) -  എതിരാളികളെ കുറിച്ച് ജാ​ഗ്രത വേണം. നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടാം, പക്ഷേ അത് ജീവിതത്തിൽ ഒരു ഫലവും ഉണ്ടാക്കില്ല.


ഭാഗ്യ സംഖ്യ: 25


ഭാഗ്യ നിറം: ചാരനിറം


നമ്പർ 9 (ജനനത്തീയതി 9, 18, 27) - നിങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ സുഹൃത്തുക്കൾക്ക് നിങ്ങളെ സഹായിക്കാനാകും. പുതിയ ആശയങ്ങൾ നിങ്ങളുടെ കരിയറിൽ ഒരു പുതിയ വഴിത്തിരിവ് കൊണ്ടുവരും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള നല്ല സമയമാണ്. വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി ഒരു തീരുമാനവും എടുക്കരുത്, അത് നിങ്ങളുടെ കുടുംബത്തെയും കുട്ടികളെയും ദോഷകരമായി ബാധിച്ചേക്കാം.


ഭാഗ്യ സംഖ്യ: 19


ഭാഗ്യ നിറം: ചുവപ്പ്


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.