Onam 2022: Attham: ഇന്ന് അത്തം...  'അത്തം പത്തിന് തിരുവോണം' എന്നാണല്ലോ ചൊല്ല്‌.  അതുകൊണ്ടുതന്നെ മലയാളികൾ കാത്തിരിക്കുന്ന തിരുവോണത്തിന് ഇനി പത്തുദിവസം.   മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേകിയാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്. ജാതിഭേദമന്യേ കേരളത്തില്‍ എല്ലാവരും ആഘോഷിക്കുന്ന ഒരേയൊരു ആഘോഷം ഓണമാണെന്ന് തന്നെ പറയാം. തിരുവോണദിവസം മാവേലിയെ സ്വീകരിക്കുന്നതിന്‌ അത്തം മുതലാണ് ഒരുക്കങ്ങളാരംഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  ഈ 4 രാശിക്കാർക്ക് 2023 ജനുവരി 6 വരെ അടിപൊളി സമയം, ലഭിക്കും വൻ നേട്ടങ്ങൾ! 


 


ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പൂക്കൾ കൊണ്ടുള്ള ഒരു അലങ്കാരമാണ് അത്തപ്പൂക്കളം.  തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്.  തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചുവെന്നാണ് ഐതിഹ്യം. മുറ്റത്ത്‌ അത്തം ഇടാന്‍ സ്ഥലമൊരുക്കി അതിനുശേഷം ചാണകം മെഴുകിയിട്ടാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ എന്നാണ്. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്‍റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിനാണു പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.  എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്തു ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ടും പൂക്കളം ഒരുക്കാറുണ്ട്. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പൂവിനുപകരം കല്ലുപ്പില്‍ പലനിറങ്ങള്‍ കലർത്തിയും അത്തം ഒരുക്കാറുണ്ട്. 


Also Read: പൂച്ചയെ ചുംബിക്കാൻ ചെന്ന പാമ്പിനു കിട്ടി മുട്ടൻ പണി, വീഡിയോ വൈറൽ 


 


ശരിക്കും പറഞ്ഞാൽ ഇപ്പോൾ പൂക്കളം അടക്കിഭരിക്കുന്നത് വിപണിയില്‍ നിന്ന് വരുന്ന പൂക്കളാണ് എന്ന് സംശയമില്ലാതെ പറയാം. അതായത് നാടന്‍ പൂക്കള്‍ ഇന്ന് കാണുന്നില്ല എന്നർത്ഥം. എന്നാൽ ഓണം പൂര്‍ണമാകണമെങ്കില്‍ പൂക്കളത്തില്‍ നിര്‍ബന്ധമായും ചില പൂക്കള്‍ ഉണ്ടാകണം എന്നാണ് പഴമക്കാർ പറയുന്നത് അത് ഏതൊക്കെ പൂക്കൾ ആണെന്ന് നമുക്ക് നോക്കാം.  ഓണപ്പൂക്കളത്തില്‍ ആദ്യം സ്ഥാനം മറ്റൊന്നിനുമല്ല നമ്മുടെ തുളസിയാണ്. പൂജക്കും പൂക്കളത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു പൂവാണ് തുളസി. അതുകൊണ്ട് നിങ്ങളുടെ പൂക്കളത്തില്‍ നിര്‍ബന്ധമായും വേണ്ട ഒന്നാണ് തുളസിപ്പൂവ്.  രണ്ടാമത് ഒഴിവാക്കാൻ പറ്റാത്തത് തുമ്പയാണ്. പൂക്കളത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് തുമ്പ പൂക്കൾ. ഈ ചെറിയ പൂക്കള്‍ പൂക്കളം ഉണ്ടാക്കുന്നതിന് പ്രിയപ്പെട്ടതാണ്. മഹാബലി തമ്പുരാന് വളരെയധികം പ്രിയമാണ് തുമ്പ എന്നാണ് പറയപ്പെടുന്നത്. പൂക്കളം ഉണ്ടാക്കുന്നതിന് ആദ്യ ദിനം തന്നെ തുമ്പ  ഉപയോഗിക്കാം. നാട്ടിന്‍ പുറത്ത് നിന്നുപോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പൂവാണ് തുമ്പയെന്നത്‌ മറ്റൊരു സത്യം. 


Also Read: Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


അടുത്ത ഇനം ചെത്തിപ്പൂക്കള്‍ അഥവാ തെറ്റിപ്പൂക്കൾ  ആണ്. ചുവന്ന നിറത്തിലുള്ള പൂക്കളാണിത്. നമ്മുടെ നാട്ടിന്‍ പുറത്തെ സ്ഥിരസാന്നിധ്യമാണ് തെച്ചിപ്പൂക്കള്‍. ഇത് എളുപ്പത്തില്‍ കിട്ടുന്ന ഒന്നാവുന്നത് കൊണ്ട് തന്നെ ഇതിന് ആവശ്യക്കാരും കൂടും. ഓണക്കാലത്ത് തെച്ചിക്ക് വളരെയധികം പ്രാധാന്യമുണ്ട്.  മറ്റൊന്ന് ചെമ്പരത്തി പൂക്കൾ ആണ്. ചെമ്പരത്തി പൂക്കളത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. ഇത് ഓണപ്പൂക്കളത്തെ വര്‍ണാഭമാക്കാനും സഹായിക്കും. അത്തപ്പൂക്കളത്തില്‍ ചെമ്പരത്തിയുടെ സാന്നിധ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. ഓണപ്പൂക്കളത്തിന് മാത്രമല്ല പല ആവശ്യങ്ങള്‍ക്കും ചെമ്പരത്തിയുടെ പ്രാധാന്യം ഒന്ന് പറയേണ്ടത് തന്നെയാണ്. അത്തപ്പൂക്കളത്തിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത മറ്റൊരു പൂവാണ് ശംഖുപുഷ്പം. നീലയും വെള്ളയും നിറഞ്ഞ ഈ പുഷ്പത്തിന് ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. അതുപോലെ പൂക്കളത്തിന് സൗന്ദര്യം കൂട്ടാനും ശംഖുപുഷ്പം മികച്ചതാണ്. ഇത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുവെന്നും വിശ്വാസമുണ്ട്.  ഒഴിവാക്കാൻ പറ്റാത്ത മറ്റൊന്നാണ് മന്ദാരം. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കാണപ്പെടുന്ന ഒരു പുഷ്പമാണിത്. വെളുത്ത നിറത്തിലുള്ള ഈ പുഷ്പം നമ്മുടെ ജീവിതത്തില്‍ പോസിറ്റീവിറ്റി നിറക്കും എന്നാണ് വിശ്വാസം. മന്ദാരം പൂക്കളത്തില്‍ നിന്നും ഒഴിവാക്കാൻ കഴിയാത്ത പുഷ്പങ്ങളില്‍ ഒന്നാണ്. പൂക്കളത്തില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നതാണ് എന്തുകൊണ്ടും മന്ദാര പുഷ്പങ്ങള്‍ അത്യാവശ്യമാണ്. ഇതൊക്കെയാണ് അത്തപൂക്കളത്തിൽ നിന്നും ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത പൂക്കൾ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌