ഓണത്തിന് ഐതിഹ്യങ്ങൾ ഏറെയാണ്. എന്താണ് ഓണത്തിന് പിന്നിലെ യഥാർഥ കഥയെന്ന് ഇതുവരെയും കൃത്യമായി അറിയില്ല. എന്നാൽ മഹാബലിയുടെ കഥ തന്നെയാണ് ഓണത്തിൽ ഏറ്റവും പ്രധാനം. അസുര ചക്രവർത്തിയായിരുന്ന മഹാബലിയെ വരവേൽക്കാണ് ഓണം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം. എന്നാൽ തൃക്കാക്കരയപ്പനെയും പരശുരാമനെയും വരവേൽക്കാനാണ് ഓണം ആഘോഷിക്കുന്നതെന്ന് വിശ്വസിക്കുന്ന ചിലരെങ്കിലും കേരളത്തിലുണ്ട്. എന്നാൽ ഓണത്തിന്റെ ഉത്പത്തി കേരളത്തിലല്ലെന്നാണ് ചില ചരിത്രകാരന്മാരെങ്കിലും വിശ്വസിക്കുന്നത്. ഇത് ഒറീസയിൽ നിന്നെത്തിയതാണെന്നും, അല്ല തമിഴ്നാട്ടിൽ നിന്ന് എത്തിയതാണെന്നും ചിലരെങ്കിലും പറയുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 അത്പോലെ ഓണത്തിന്റെ ഐതിഹ്യങ്ങളിൽ കേട്ട് കേഴ്വിയുള്ള കഥകളിൽ ഒന്നാണ് മന്ഥ രാജാവാണെന്നുള്ളത്. എന്നാൽ ഈ കഥയ്ക്ക് മഹാബലിയായോ, തൃക്കാക്കയപ്പൻ ആയോ യാതൊരു ബന്ധവുമില്ല. ഇത് ഒരു രാജാവിന്റെയും ആദ്ദേഹത്തിന്റെ നാടിനായുള്ള എതിർപ്പ് നില്പിന്റെയും കഥയാണ്. ഈ കഥയ്ക്ക് കാര്യമായ പ്രചാരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ചില ചരിത്രകാരന്മാരെങ്കിലും  മന്ഥ രാജാവാണ് ഓണത്തിന്റെ ആരംഭത്തിന് കാരണമെന്ന് പറയുന്നുണ്ട്.


ALSO READ: Onam 2022 : ഓണവും തൃക്കാക്കരയപ്പനും; ആരാണ് തൃക്കാക്കരയപ്പൻ, ഐതിഹ്യമെന്ത്?


അലഹബാദ് ലിഖിതങ്ങളിൽ എഴുതിയിരിക്കുന്നത് പ്രകാരം ക്രിസ്തു വര്ഷം നാലാം ശതകത്തിൽ കേരളരാജ്യം ഭരിച്ചിരുന്നത് മന്ഥ രാജാവാണ്. അന്ന് കേരളത്തിന്റെ ഭരണ തലസ്ഥാനം തൃക്കാക്കരയായിരുന്നു. പ്രജകളുടെക്കിടയിൽ ജനസമ്മതിയുള്ള പ്രശസ്തനായ രാജാവായിരുന്നു അത്രേ മന്ഥ രാജാവ്. അദ്ദേഹത്തിൻറെ ഭരണത്തിൽ  കേരളം രാജ്യത്തെ ജനങ്ങൾ സമ്പത്സമൃദ്ധിയിൽ കഴിഞ്ഞിരുന്ന സമയത്താണ് രാജ്യം സമുദ്രഗുപ്തൻ ആക്രമിച്ചത്. ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിലാണ് സമുദ്രഗുപ്തൻ കേരളം രാജ്യത്തിനെതിരെയും ആക്രമണം അഴിച്ച് വിട്ടത്. 


എന്നാൽ അതിശക്തനായ സമുദ്രഗുപ്തനെ  മന്ഥ രാജാവ് ശക്തമായി തന്നെ എതിർക്കുകയൂം പ്രതിരോധിക്കുകയും ചെയ്തു. ഈ ചേർത്തുനില്പിലും  മന്ഥ രാജാവിന്റെ സാമർത്ഥ്യവും ഇഷ്ടമായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇതിനെ തുടർന്ന് യുദ്ധത്തിന്റെ വിജയം ആഘോഷിക്കാനും അതിന്റെ സ്മരണക്കായും ഓണം ആഘോഷിക്കാൻ മന്ഥ രാജാവ് വിളംബരം ചെയ്യുകയായിരുന്നുവെന്നാണ് ഐതിഹ്യം പറയുന്നത്. ഇതിനെ തുടർന്നാണ് കേരളത്തിൽ എല്ലാ വർഷവും കേരളത്തിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയത്. അത്പോലെ തന്നെ ഈ രാജാവായിരുന്നു മഹാബലി എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഇതിൽ ഏത് കഥയാണ് സത്യമെന്ന് കൃത്യമായ വിവരങ്ങളില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.