Solution for Job Problems: ഹൈന്ദവ വിശ്വാസമനുസരിച്ച് തിങ്കളാഴ്ച ദിവസം ഭഗവാന്‍ ശിവനെ ആരാധിക്കുന്ന ദിവസമാണ്. ഈ ദിവസം  മഹാദേവനെ പ്രത്യേകമായി ആരാധിക്കുന്നത്  ഭഗവാനെ പ്രീതിപ്പെടുത്താന്‍ സഹായിയ്ക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്തരെ വേഗത്തില്‍ ശ്രവിക്കുന്ന ഭഗവാന്‍ ആണ് മഹാശിവന്‍ എന്നാണ് പറയപ്പെടുന്നത്‌. തിങ്കളാഴ്ച ആചാരാനുഷ്ഠാനങ്ങളോടെ മഹാദേവനെ ആരാധിയ്ക്കുന്നത്‌  ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകാന്‍ സഹായിയ്ക്കുന്നു.  


Also Read:  Footwear Vastu: ചെരിപ്പും ഷൂസും അലക്ഷ്യമായി ഇടരുത്, ദോഷം വരുത്തിവയ്ക്കും 


തിങ്കളാഴ്ച, അവിവാഹിതരായ പെൺകുട്ടികൾ നല്ല വരനെ ലഭിക്കാനും വിവാഹിതരായ സ്ത്രീകൾ അഖണ്ഡ  സൗഭാഗ്യത്തിനായും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. ഇതുകൂടാതെ, തിങ്കളാഴ്ച സ്വീകരിയ്ക്കുന്ന ചില പ്രത്യേക പൂജാവിധികള്‍ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാന്‍  സഹായിയ്ക്കുന്നു.  


Also Read: Holi 2023:  ഈ സാധനങ്ങള്‍ നിങ്ങളുടെ വീട്ടില്‍  ഉണ്ടോ? ഉടന്‍ ഉപേക്ഷിക്കാം, ഇവ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും 


അതേസമയം, നിങ്ങള്‍ ജോലി സ്ഥലത്തോ ബിസിനസിലോ പ്രശ്നങ്ങള്‍ നേരിടുന്ന അവസരമാണ് എങ്കില്‍ തിങ്കളാഴ്ച ചെയ്യുന്ന ചില പ്രത്യേക നടപടികള്‍ സഹായകമാകും. 


തിങ്കളാഴ്ച ദിവസം കുളിച്ച് ക്ഷേത്രത്തിൽ പോയി ശിവലിംഗത്തില്‍  ജലം സമർപ്പിക്കുക. ഭഗവാന്‍ ശിവനെ ആരാധിക്കുമ്പോൾ, ശിവലിംഗത്തിൽ പുഷ്പങ്ങൾ, അക്ഷത്, നൈവേദ്യം എന്നിവ അർപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ ഭഗവാന്‍ ശിവന്‍ സന്തുഷ്ടനാകുകയും ഭക്തരുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും നീക്കുകയും ചെയ്യുന്നു.   


തിങ്കളാഴ്ച ദിവസം ശിവ വിഗ്രഹത്തിൽ മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള ചന്ദന തിലകം പുരട്ടണം. ചന്ദനത്തിന്‍റെ സ്വഭാവം തണുത്തതാണ്. അതിനാല്‍ ചന്ദനം ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ  മനസ് ശാന്തമായിരിക്കും. കൂടാതെ, ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ ഐശ്വര്യം കൂടാൻ സഹായിയ്ക്കുമെന്നാണ്  വിശ്വാസം. 


ശിവരക്ഷാ സ്രോതസ്സ് ചൊല്ലുക 


വീട്ടിലെ പൂജാമുറിയില്‍ രാവിലെ ശിവനെ ആരാധിക്കുമ്പോൾ, ശിവ രക്ഷാ സ്രോതസ്സ് ചൊല്ലുക. ഇത് ചെയ്യുന്നതിലൂടെ ഭക്തര്‍ക്ക് അവര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിൽ നിന്നും മോചനം ലഭിക്കുകയും വരാനിരിക്കുന്ന തടസ്സങ്ങൾ മറികടക്കാന്‍ സാധിക്കുകയും ചെയ്യുന്നു. 


ഈ വസ്തുക്കൾ ദാനം ചെയ്യുക


മഹാദേവന്‍റെ കൃപ ലഭിക്കാൻ, നിങ്ങൾ വൈകുന്നേരം ക്ഷേത്രത്തിൽ പോയി ശിവലിംഗത്തിൽ തേൻ അർപ്പിക്കണം. ഇതോടൊപ്പം അരിയിൽ കറുത്ത എള്ള് കലർത്തി ദാനം ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ തൊഴിൽ-വ്യാപാര സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.