ഹസ്തരേഖാ ശാസ്ത്ര പ്രകാരം കൈപ്പത്തിയിൽ പ്രധാനമായും ആറ് രേഖകളാണുള്ളത്. പലരുടെയും ഭാവിയും ഭാഗ്യവും നിശ്ചയിക്കുന്നത് ഇവയാണെന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയരേഖ, ബുദ്ധി രേഖ, ആയുർ രേഖ, ബുധ രേഖ, ആദിത്യ രേഖ,ശനി രേഖ എന്നിയാണിവ. ഇവക്കൊപ്പം ചെറിയ രേഖകളായ വിവാഹ രേഖ, സ്വാധീന രേഖ, ശുക്രവലയം, സൂര്യ വളയം എന്നിവയുമുണ്ട്.


കൈ രേഖ ശാസ്ത്ര പ്രകാരം ഒരു വ്യക്തിയുടെ കൈയിൽ ഇംഗ്ലീഷിലെ 'എച്ച്' ആകൃതിയുണ്ടെങ്കിൽ അത് ശുഭകരമായാണ് കണക്കാക്കുന്നത്. 40-ാം വയസ്സിനു ശേഷം ഇവരുടെ ജീവിതം തന്നെ മാറുമെന്നാണ് കരുതുന്നത്.  സാധാരണയായി ഹൃദയ രേഖ വിലങ്ങനെയും സൂര്യ രേഖ ലംബമായും ശിരോ രേഖ സൂര്യ രേഖയെ മുറിച്ച് വിലങ്ങിയുമായിരിക്കും ഇത്തരം എച്ചുകൾ രൂപപ്പെടുക.


ഹസ്തരേഖാ ശാസ്ത്ര പ്രകാരം കൈപ്പത്തിയിലാണ് 'H' ആകൃതി രൂപപ്പെടുന്നതെങ്കിൽ, അവർ ഭാഗ്യവാന്മാരാണ്. ഇവർക്ക് 40 വയസ്സിനു ശേഷം വിജയം ഉണ്ടാവും. ജീവിതത്തിൽ ഉയർന്ന പദവിയും സുഖ സൗകര്യങ്ങളും ലഭിക്കുന്നു.


വഞ്ചിക്കപ്പെടാതെ നോക്കണം


എത്ര കഠിനാധ്വാനം ചെയ്‌താലും വിജയം നേടാൻ ഇവർക്ക്  40 വയസ്സ് തന്നെയാണ് സമയം അതിൽ മാറ്റമില്ല. ഇവർക്ക് ശുദ്ധമായ ഹൃദയവും ഉദാരമായ സ്വഭാവവുമുണ്ട്. എന്നാൽ ഇവർ പലപ്പോഴും വഞ്ചിതരാകാറുണ്ട്. ഇവരുടെ ലളിതമായ സ്വഭാവം പലരും മുതലെടുക്കുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.