സനാതന ധർമ്മത്തിൽ, ഏതെങ്കിലും ശുഭകാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് ശുഭ അശുഭമോ സമയത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കണം എന്ന് പറയുന്നു. കാരണം, അശുഭ സമയങ്ങളിൽ ജോലി ചെയ്യുന്നത് ഒരു വ്യക്തിക്ക് വിജയം നൽകില്ലെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ എല്ലാ മാസവും 5 ദിവസം ചില മംഗള കർമ്മങ്ങൾ ചെയ്യുന്നത് നിഷിദ്ധമാണ്. ഈ സമയത്തെ പഞ്ചകങ്ങൾ എന്ന് വിളിക്കുന്നു.
 
മാർച്ച് 28 മുതലാണ് ഇത്തവണ പഞ്ചകങ്ങൾ  ആരംഭിക്കുന്നത്. . 28 മാർച്ച് 2022, തിങ്കളാഴ്ച രാത്രി 11:55-ന് ആരംഭിച്ച്, 2 ഏപ്രിൽ 2022 ശനിയാഴ്ച രാവിലെ 11.21-ന് അവസാനിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് പഞ്ചകങ്ങൾ


ചന്ദ്രൻ കുംഭത്തിലോ മീനത്തിലോ രാശികളിൽ പ്രവേശിക്കുമ്പോഴാണ് പഞ്ചകങ്ങൾ ആരംഭിക്കുന്നത്. പേര് പോലെ തന്നെ അഞ്ച് ദിവസമാണ് പഞ്ചകത്തിന്റെ കാലാവധി. പിന്നീട് ചന്ദ്രൻ
രേവതി, ഉത്തര ഭാദ്രപദം, ശതഭിഷം, പൂർവ്വം അല്ലെങ്കിൽ ധനിഷ്ട രാശികളിൽ  സംക്രമിക്കുന്നതോടെ പ്രക്രിയ പൂർണമാവുന്നു.


പഞ്ചകത്തിൽ ചെയ്യാൻ പാടില്ലാത്തവ


1. വീട് സംബന്ധമായുള്ള ആശാരി ജോലികൾ പാടില്ല (മേൽക്കൂര മുതൽ കട്ടിൽപ്പണിയുന്നത് വരെ ഒഴിവാക്കാം),മരം മുറിക്കുകയോ മരവുമായി ബന്ധപ്പെട്ട വസ്തുക്കൾ വാങ്ങുകയോ ചെയ്യരുത്
2. പഞ്ചക സമയത്ത് തെക്ക് ദിശയിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം, ഇത് പൂർവികരുടെ ദിശയാണ്. അതിനാൽ, ഈ ദിശയിലുള്ള യാത്ര അശുഭകരമായി കണക്കാക്കപ്പെടുന്നു.
3. ഗൃഹ പ്രവേശം, ഉപനയനം, ഭൂമി പൂജ, പുതിയ വാഹനം വാങ്ങുക എന്നിവയും ഇക്കാലയളവിൽ ഒഴിവാക്കുന്നതാണ് നല്ലത്. 


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.