പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ സമാധാനത്തിനായി 'ഓം നമ:ശിവായ' എന്ന മന്ത്രം ചൊല്ലുന്നത് വളരെ നല്ലതാണ് എന്ന് നാം ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  പൊതുവേ ദേവന്മാരുടെ ദേവനായ മഹാദേവനെക്കുറിച്ച് നാം ഓർക്കുമ്പോഴും നമ്മുടെ മനസിൽ എത്തുന്നതും നമ:ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം തന്നെയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പക്ഷേ ഈ പഞ്ചാക്ഷരീ മന്ത്രം പരമശിവനെ മാത്രമല്ല ഈ പ്രപഞ്ചത്തെ ഒന്നാകെ ഉള്‍ക്കൊള്ളുന്നതാണ്. ഈ മന്ത്രം യജുര്‍വേദത്തിലെ ശ്രീ രുദ്രചക്ര സ്‌തോത്രത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. അഞ്ച് അക്ഷരങ്ങൾ ഉള്ള മന്ത്രമായതിനാലാണ് ഈ മന്ത്രത്തിന് പഞ്ചാക്ഷരി മന്ത്രം എന്ന പേര് ലഭിച്ചത്.  


Also Read: കുടുംബ ബന്ധങ്ങളുടെ പവിത്രത നിലനിർത്താൻ ഈ മന്ത്രം ജപിക്കൂ...


നമ്മളെല്ലാവരും ഈ മന്ത്രം ജപിക്കുന്നത് ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിയാതെയാണ് എന്നത് ഒരു വാസ്തവമാണ്.  എന്തായാലും 'നമഃശിവായ' എന്ന മന്ത്രത്തിലെ ഈ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്ന് അറിയാം. 


നമ:ശിവായ എന്ന മന്ത്രത്തെ ഒറ്റ വാക്കിൽ പറഞ്ഞാൽ വേദങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭഗവാന്‍ പരമശിവന്റെ പാവനവും പ്രസിദ്ധവുമായ നാമം എന്നാണ്.  'ന' ഭഗവാന്‍ തന്നില്‍ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും, 'മ' പ്രപഞ്ചത്തെയും കുറിക്കുന്നു.  അതുപോലെ 'ശി' ശിവനെ പ്രതിനിധീകരിക്കുന്നു. 'വ' എന്നാല്‍ ഭഗവാന്റെ തുറന്ന ലാളിത്യവും 'യ' എന്നാല്‍ ആത്മാവ് എന്നുമാണ്. ഈ അഞ്ചക്ഷരങ്ങള്‍ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. 'ന' ഭൂമിയേയും 'മ' ജലത്തെയും 'ശി' അഗ്നിയെയും 'വ' വായുവിനെയും 'യ' ആകാശത്തെയും സൂചിപ്പിക്കുന്നു.  


Also Read: മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് നല്ലത്..


ഈ മന്ത്രത്തിന്റെ അർത്ഥം അറിഞ്ഞ് നാം ജപിച്ചാൽ മാത്രമേ അതിന് പൂർണ്ണഫലം ലഭിക്കുകയുള്ളു.  അതുകൊണ്ടുതന്നെ ഈ മന്ത്രം ജപിക്കുമ്പോൾ പ്രാകുതി ശക്തികളെയും സ്മരിക്കണം.  ഏത് സമയത്തും ജപിക്കാൻ സാധിക്കുന്ന മന്ത്രമാണ് 'നമ:ശിവായ'.  ദിവസവും രാവിലെ 108 തവണ ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.  


ഗ്രഹദോഷങ്ങളിൽ നിന്നും രക്ഷനേടാൻ ഈ പഞ്ചാക്ഷരീ മന്ത്രം ചൊല്ലുന്നത്  നല്ലതാണ്. വൃത്തിയോടെയും ശുദ്ധിയോടെയും ചൊല്ലേണ്ട മന്ത്രമാണ് പഞ്ചാക്ഷരി മന്ത്രം.  'ഓം' എന്ന വാക്ക് ഉപയോഗിക്കുന്നതിനാൽ ശരീരശുദ്ധിയും മനശുദ്ധിയും വളരെ പ്രധാനമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.