Akshaya Tritiya 2023:  എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം ചെയ്യുന്ന ജോലി ശാശ്വതമായ ഫലം നൽകുന്നുവെന്നാണ് പറയുന്നത്. കൂടാതെ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഈ ദിവസം വളരെ നല്ലതാണ്.  ഇത്തവണ അക്ഷയതൃതീയ ദിനത്തിൽ വ്യാഴം  മേട രാശിയിൽ പ്രവേശിക്കും. അതേസമയം സൂര്യൻ, ബുധൻ, രാഹു, യുറാനസ് എന്നീ ഗ്രഹങ്ങൾ ഇതിനകം മേടത്തിലുണ്ട്. ഇതുമൂലം 4 രാശിക്കാർക്കും ധനം, തൊഴിൽ, ബിസിനസ്സ് എന്നിവയിൽ ശക്തമായ നേട്ടങ്ങൾ നൽകുന്ന പഞ്ചഗ്രഹിയോഗം രൂപപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kedar Yoga: 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാരയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ!


അക്ഷയതൃതീയ ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും (Akshaya Tritiya will brighten the fortunes of these zodiac signs)


മേടം (Aries): അക്ഷയ തൃതീയ മേട രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും. നിങ്ങളുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. ധനനേട്ടം,  സന്തോഷം, പഴയ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം എന്നിവ ഈ സമയത്ത് ലഭിക്കും. വരുമാനം വർദ്ധിക്കും, ദാനധർമ്മങ്ങൾ ചെയ്യുന്നത് ഗുണം ചെയ്യും. സ്വർണം വാങ്ങുന്നതും ശുഭകരമായ ഫലങ്ങൾ നൽകും.


ഇടവം (Taurus):  അക്ഷയതൃതീയയിലെ പഞ്ചഗ്രഹിയോഗം ഇടവ രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ പ്രശ്നങ്ങൾ, സമ്മർദം എന്നിവ ഇല്ലാതാകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. ഉദ്യോഗസ്‌ഥർ നിങ്ങളിൽ സന്തുഷ്ടരായിരിക്കും. പുരോഗതി,  ഉയർന്ന സ്ഥാനം ശമ്പള വർധനവ് എന്നിവ ഈ സമയത്ത് ലഭിക്കും.   


Also Read: Viral Video: പെൺ ബ്രൂസ്‌ ലീ!! ഒന്ന് തൊട്ടതേ റൗഡികൾക്ക് ഓർമയുള്ളു, പിന്നെ സംഭവിച്ചത്! വീഡിയോ വൈറൽ 


വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് അക്ഷയതൃതീയ ദിനത്തിൽ നല്ല ഫലങ്ങൾ ലഭിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാൻ അവസരമുണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. നിക്ഷേപത്തിന് അനുകൂല സമയം.


കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് അക്ഷയതൃതീയ മുതൽ നല്ല ദിവസങ്ങൾ ആരംഭിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ജോലിയിലും ബിസിനസിലും പുരോഗതി കൈവരിക്കാൻ സാധ്യത. ശമ്പളം കൂടും. പുതിയ ജോലി തുടങ്ങാന നല്ല സമയം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.