Parivartini Ekadashi 2023; പരിവർത്തിനി ഏകാദശി വ്രതം എപ്പോൾ? സമയം, വ്രതാനുഷ്ഠാനം എന്നിവ അറിയാം
Parivartini Ekadashi 2023 Date: പരിവർത്തിനി ഏകാദശി ഒരുവനെ എല്ലാ ദുഃഖങ്ങളിൽ നിന്നും മോചിപ്പിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.
Parivartini Ekadashi 2023: ഹിന്ദുമതത്തിൽ ഏകാദശി തിയതിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വർഷം ആകെ 24 ഏകാദശി തിയതികളുണ്ട്. ഹിന്ദു കലണ്ടർ അനുസരിച്ച്, ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിയതിയെ പരിവർത്തിനി ഏകാദശി എന്ന് വിളിക്കുന്നു. ഈ വർഷത്തെ പരിവർത്തിനി ഏകാദശി സെപ്റ്റംബർ 25, 26 തീയതികളിൽ ആചരിക്കും. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനെയാണ് ഈ ദിവസം ആരാധിക്കുന്നത്.
ഈ വർഷം രണ്ട് ദിവസം വ്രതം ആചരിക്കുന്നത് എന്തുകൊണ്ട്? ഏകാദശിയുടെ പ്രാധാന്യം, സമയം, നോമ്പ് തുറക്കുന്ന സമയം എന്നിവ അറിയാം...
പരിവർത്തിനി ഏകാദശി വ്രതം എപ്പോഴാണ് ആചരിക്കുന്നത്?
ഈ വർഷം, ഭാദ്രപദയിലെ ശുക്ല പക്ഷത്തിലെ ഏകാദശി തീയതി സെപ്റ്റംബർ 25 തിങ്കളാഴ്ച രാവിലെ 07:55 ന് ആരംഭിച്ച് സെപ്റ്റംബർ 26 ചൊവ്വാഴ്ച രാവിലെ 05:00 ന് അവസാനിക്കും. അതിനാൽ സെപ്റ്റംബർ 25ന് വ്രതാനുഷ്ഠാനവും 26ന് വൈഷ്ണവ് ഏകാദശിയും ആചരിക്കും.
പരിവർത്തിനി ഏകാദശി നാളിൽ സുകർമയോഗം, സർവാർത്ത സിദ്ധിയോഗം, ദ്വിപുഷ്കർ, രവിയോഗം എന്നിവയുടെ ഒരു ഐശ്വര്യമായ സംയോജനമാണ് രൂപപ്പെടുന്നത്. സെപ്റ്റംബർ 25-ന് ഉച്ചകഴിഞ്ഞ് 03:23 മുതൽ അടുത്ത ദിവസം വരെ സുകർമ യോഗ നീണ്ടുനിൽക്കും. സെപ്റ്റംബർ 25ന് രാവിലെ 11:55 ന് ആരംഭിക്കുന്ന സർവാർത്ത സിദ്ധിയോഗം അടുത്ത ദിവസം രാവിലെ 06:11 വരെ തുടരും. രവിയോഗം രാവിലെ 06:11 മുതൽ 11:55 വരെ നീണ്ടുനിൽക്കും. ദ്വിപുഷ്കർ യോഗ സെപ്റ്റംബർ 26-ന് രാവിലെ 09:42 മുതൽ പുലർച്ചെ 01:44 വരെ നീണ്ടുനിൽക്കും.
ALso Read: Mangal Ketu Yuti: ചൊവ്വ-കേതു സംഗമം ഈ രാശിക്കാർ കീഴടക്കും ഉയർച്ചയുടെ പടവുകൾ!
പരിവർത്തിനി ഏകാദശി വ്രതാനുഷ്ഠാന രീതി
അതിരാവിലെ എഴുന്നേറ്റ് കുളിച്ച് പൂജാമുറിയിൽ വിളക്ക് കൊളുത്തുക. മഹാവിഷ്ണുവിന് ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുക. വിഷ്ണുവിന് പൂക്കളും തുളസിയിലകളും സമർപ്പിക്കുക. കഴിയുമെങ്കിൽ ഈ ദിവസം ഉപവാസം അനുഷ്ഠിക്കുക. ആരതി നടത്തുക. മഹാവിഷ്ണുവിനുള്ള വഴിപാടിൽ തുളസിയും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. തുളസിയില്ലാത്ത ഭക്ഷണം വിഷ്ണു ഭഗവാൻ സ്വീകരിക്കില്ലെന്നാണ് വിശ്വാസം. ഈ ശുഭദിനത്തിൽ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക.
പരിവർത്തിനി ഏകാദശി 2023 നോമ്പ് കാലം-
സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് 01:25 മുതൽ 03:49 വരെ നോമ്പിന്റെ സമയം.
സെപ്റ്റംബർ 27-ന് നോമ്പ് തുറക്കുന്ന സമയം - രാവിലെ 06:12 മുതൽ 08:36 വരെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...