Peace Lily Vastu Benefits: വാസ്തു ശാസ്ത്രത്തിൽ നമുക്കറിയാം മരങ്ങൾക്കും ചെടികൾക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ചില മരങ്ങളും ചെടികളും വീടിന് ഭാഗ്യം പ്രദാനം ചെയ്യും എന്ന് പറയപ്പെടുന്നു. എന്നാല്‍  ഈ ചെടികളും മരങ്ങളും നടുമ്പോഴും അവ പരിപാലിയ്ക്കുന്ന കാര്യത്തിലും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  അതായത്, അത് നട്ടുവളർത്തുന്ന ദിശ ഏറെ പ്രധാനമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Nag Panchami 2023: ഈ നാഗപഞ്ചമിയ്ക്ക് അപൂർവ യോഗം!! സമ്പത്തിന്‍റെ സൂക്ഷിപ്പുകാര്‍, ഈ രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും  


അത്തരത്തില്‍ വാസ്തു ശാസ്ത്രത്തിൽ ഏറെ പ്രാധാന്യം ഉള്ള ഒരു ചെടിയാണ് പീസ് ലില്ലി. ഈ ചെടി വീട്ടിൽ നട്ടുവളർത്തുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. പീസ് ലില്ലി വാസ്തു ശാസ്ത്രത്തിൽ ഭാഗ്യ സസ്യമായി കണക്കാക്കപ്പെടുന്നു. സമാധാനത്തിന്‍റെ പ്രതീകമായും പീസ് ലില്ലി കണക്കാക്കപ്പെടുന്നു. വളരെ കുറച്ച് പരിചരണം ആവശ്യമുള്ള ഒരു ഇൻഡോർ ചെടിയാണ് ഇത്. വീടിന്‍റെ ഏത് മുറിയിലും മൂലയിലും ഈ ചെടി സൂക്ഷിക്കാം. 


Also Read:  Mangal Gochar 2023:  ഈ 3 രാശിക്കാര്‍ക്ക് അടുത്ത ഒന്നര മാസം ദുരിതം, കാരണമിതാണ് 


വീട്ടിനുള്ളിൽ പീസ് ലില്ലി വളർത്തുന്നത് വാസ്തുവിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ചെടി ശരിയായ ദിശയിൽ വളർത്തുന്നത് ആ വീട്ടിൽ താമസിക്കുന്നവർക്ക് ഏറെ ഗുണങ്ങൾ നൽകും.  


മലിനീകരണം ആഗിരണം ചെയ്ത് വായു ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒരു ചെടിയാണ് പീസ് ലില്ലി. മാത്രമല്ല, മുറിയിലെ ഈർപ്പം വലിച്ചെടുക്കാനും ഈ ചെടി സഹായിക്കുന്നു. യഥാർത്ഥത്തിൽ, ഇതുമൂലം, ശ്വാസകോശ സംബന്ധമായ പല പ്രശ്നങ്ങളും ഇല്ലാതാകുന്നു. കമ്പ്യൂട്ടറുകളിൽ നിന്നും ടെലിവിഷനുകളിൽ നിന്നും പുറപ്പെടുന്ന ഹാനികരമായ വികിരണങ്ങളും പീസ് ലില്ലി ഇല്ലാതാക്കുന്നു. ഏത് ദിശയിൽ, ഏത് മുറിയിൽ പീസ് ലില്ലി സൂക്ഷിക്കുന്നത് പ്രയോജനകരമാണെന്ന് അറിയാം... 


കുട്ടികളുടെ പഠന മുറിയില്‍ 


വായു ശുദ്ധീകരിക്കാനുള്ള കഴിവ് ഉള്ള ഒരു ചെടിയാണ് പീസ് ലില്ലി. ഇത് പരിസ്ഥിതിയെ ശുദ്ധീകരിക്കുന്നതിനും ആ വീട്ടിൽ താമസിക്കുന്നവരുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കുട്ടിയുടെ പഠന മുറിയിൽ ഒരു പീസ് ലില്ലി സ്ഥാപിക്കുന്നത് അവരുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായകമാണ്. കുട്ടികളുടെ സ്റ്റഡി ടേബിളാണ് ഇത് സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം.
 
പീസ് ലില്ലി പ്രവേശന കവാടത്തിനു സമീപം സ്ഥാപിക്കുന്നതിന്‍റെ പ്രയോജനങ്ങൾ


പീസ് ലില്ലി ചെടി പ്രവേശന കവാടത്തിൽ വച്ചാൽ, വീട്ടിൽ പോസിറ്റീവ് എനർജി പ്രചരിക്കുന്നു. മനോഹരമായ പച്ച ഇലകളും പൂക്കളും കൊണ്ട് വീടിനുള്ളിൽ വരുന്ന അതിഥിയെ ആകർഷിക്കാനും ഇത് സഹായിക്കുന്നു, ഇത് നിങ്ങളുടെ വീടിന് ഭംഗിയും കൂട്ടും.


ലിവിംഗ് റൂമിൽ വെച്ചാലുള്ള ഗു ണങ്ങൾ  


വീട്ടിൽ സ്വീകരണമുറിയുടെ മൂലയിൽ ഒരു പീസ് ലില്ലി ചെടി വയ്ക്കുന്നത് മനസ്സിനെ സമ്മർദ്ദത്തിൽ നിന്ന് മുക്തമാക്കാൻ സഹായിയ്ക്കുന്നു. അകറ്റി വിശ്രമിക്കുന്നു.


കിടപ്പുമുറിയിൽ ഒരു പീസ്‌ ലില്ലി വയ്ക്കുന്നതിന്‍റെ പ്രയോജനങ്ങൾ


പീസ്  ലില്ലി കിടപ്പുമുറിയിൽ വച്ചാൽ, അത് മനസ്സിന് വളരെയധികം സമാധാനം നൽകുന്നു, അതിനാൽ നല്ല ഉറക്കവും ലഭിക്കും. 


ഇത് ഓഫീസിൽ സൂക്ഷിക്കുന്നതിന്‍റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?


നിങ്ങളുടെ ഓഫീസിൽ സൂക്ഷിക്കാൻ ഏറ്റവും മികച്ച  ചെടിയാണ് പീസ് ലില്ലി. ഇത് നിങ്ങളുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കും. ക്രമേണ നിങ്ങളുടെ ജോലിയിലും ബിസിനസിലും ഉയർച്ച പ്രതിഫലിക്കും. 
 
പീസ് ലില്ലി അടുക്കളയിൽ വച്ചാലോ? ഗുണങ്ങൾ അറിയാം 


വീടിന്‍റെ ഏത് മുറിയിലും വയ്ക്കാവുന്ന ഒരേയൊരു ഇൻഡോർ ചെടിയാണ് പീസ് ലില്ലി, മാത്രമല്ല ഇത് അതിന്‍റെ സ്ഥാനത്തിനനുസരിച്ച് വ്യത്യസ്ത ഗുണങ്ങളും നൽകുന്നു. നിങ്ങൾക്ക് ഈ ചെടി അടുക്കളയുടെ ജനലിലും സൂക്ഷിക്കാം.
 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.