Peculiarities of Monday Born: ജ്യോതിഷം പറയുന്നതനുസരിച്ച് ഓരോ ദിവസവും ജനിച്ചവര്‍ക്കും പ്രത്യേകതകള്‍ ഉണ്ട്. അതനുസരിച്ച് തിങ്കളാഴ്ച  ജനിച്ചവര്‍ ഏറെ ഭാഗ്യശാലികളാണ്. അതിനുള്ള കാരണമായി പറയുന്നത് തിങ്കളാഴ്ച ദിവസത്തില്‍ ചന്ദ്രന്‍ ചെലുത്തുന്ന സ്വാധീനം ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷത്തിൽ തിങ്കളാഴ്ചയെ ചന്ദ്രന്‍റെ  ദിവസം എന്നാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദിവസത്തിന്‍റെ അധിപൻ ചന്ദ്രനാണ്. അതിനാല്‍ത്തന്നെ തിങ്കളാഴ്ച ജനിച്ചവരില്‍ ചന്ദ്രന്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു. അതുകൂടാതെ, സംഖ്യാശാസ്ത്രപരമായും ഈ ദിവസം ജനിച്ച വ്യക്തിയിൽ രണ്ട് എന്ന സംഖ്യയുടെ സ്വാധീനം ഉണ്ട്. 


Also Read:  Makar Sankranti 2023: മകരസംക്രാന്തി ദിനത്തിൽ ഇക്കാര്യങ്ങള്‍ ഒരു കാരണവശാലും ചെയ്യരുത്, അല്ലാത്തപക്ഷം പശ്ചാത്തപിക്കേണ്ടിവരും


തിങ്കളാഴ്‌ച ജനിച്ചവരുടെ പ്രത്യേകതകള്‍  അറിയാം...  


തിങ്കളാഴ്‌ച ജനിച്ചവര്‍ ഏറെ ആകര്‍ഷകത്വം ഉള്ളവരും നല്ല സ്വഭാവഗുണം ഉള്ളവരും ആയിരിയ്ക്കും. ഇവര്‍ക്ക് സുന്ദരമായ നിറവും നല്ല തിളക്കമുള്ള കണ്ണുകളുമുണ്ടാകും. ഇവര്‍ പൊതുവേ സൗമ്യശീലമുള്ളവരും പ്രസന്നത നിറഞ്ഞവരും ആയിരിയ്ക്കും. ഇവര്‍ സുഹൃത്തുക്കൾക്കും ബന്ധുക്കള്‍ക്കും ഇടയില്‍ ഏറെ പ്രിയരായിരിയ്ക്കും.  


Also Read:   Indoor Plants Benefits: ശുദ്ധവായുവിനും നല്ല ഉറക്കത്തിനും മുറിയ്ക്കുള്ളില്‍ വളര്‍ത്താം ഈ ചെടികള്‍ 


എന്നാല്‍, ജ്യോതിഷം പറയുന്നതനുസരിച്ച് തിങ്കളാഴ്ച ജനിച്ചവർ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യ ത്യാസപ്പെട്ടിരിക്കുന്നു. അതായത്, തിങ്കളാഴ്ച ജനിച്ച വ്യക്തിയുടെ സ്വഭാവം, ശാരീരിക ഘടന, തൊഴില്‍ രംഗം, ആരോഗ്യസ്ഥിതി, കരിയർ എന്നിവയെല്ലാം വ്യത്യാസമായിരിയ്ക്കും.  


തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ ഭാഷാ നൈപുണ്യം ഉള്ളവര്‍ ആണ് എന്നാണ് പറയപ്പെടുന്നത്‌. അതായത് ഇവര്‍ ഒന്നിലധികം ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍ ആയിരിയ്ക്കും. ഇവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ യാതൊരു സങ്കോചമുണ്ടാകില്ല. എന്നാല്‍, ഏതെങ്കിലും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇവര്‍ കൂടുതല്‍ സമയം എടുക്കുന്നു. ഒപ്പം ഇവര്‍ ഏറെ ആലോചിച്ചശേഷം മാത്രമേ തീരുമാനമെടുക്കൂ... കൂടാതെ, ഇവരടെ  ജീവിതത്തില്‍ മറ്റുള്ളവരുടെ ഉപദേശം വളരെ വേഗത്തിൽ സ്വാധീനം ചെലുത്തുന്നു. 


വളരെ ആശ്ചര്യപ്പെടുത്തുന്ന വ്യക്തിത്വത്തിന് ഉടമകളാണ്. തിങ്കളാഴ്ച ജനിച്ചവര്‍ വളരെ വികാരാധീനരാണ് എന്നാണ് പറയപ്പെടുന്നത്‌. എന്നാല്‍, ഇവരുടെ ഈ വൈകാരികതയ്ക്കും സ്ഥിരതയില്ല. കാരണം, ചന്ദ്രൻ ദിനംപ്രതി മാറുന്നതിനാൽ, ഇവരുടെ മാനസികാവസ്ഥയും മാറും. ഇവരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് എളുപ്പമല്ല. എന്നാല്‍, ഇവര്‍  ശാന്തതയോടെ, സാഹചര്യത്തോട് പ്രതികരിക്കുകയും എല്ലാവരുമായും സൗഹൃദബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. 


തിങ്കളാഴ്ച ജനിച്ചവര്‍ ആശയങ്ങള്‍കൊണ്ട് സമ്പന്നര്‍ ആണ്. എന്നാല്‍, അവരെ  പ്രോത്സസാഹിപ്പിച്ചാല്‍ മാത്രമേ അവര്‍ ഈ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുകയുള്ളൂ. ഇവര്‍, അല്പം അന്തർമുഖരാണ്, കൂടുതൽ സമയം വീട്ടില്‍ ചെലവഴിക്കാനും ഇഷ്ടപ്പെടുന്നു. ഇവര്‍ സ്ത്രീകളോട് കൂടുതൽ അടുപ്പമുള്ളവരാണ് എന്നാണ് പറയപ്പെടുന്നത്‌. 


തിങ്കളാഴ്ച ജനിച്ചവരുടെ കരിയര്‍ എങ്ങിനെയാണ്? 
കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളാണ് തിങ്കളാഴ്ച ജനിച്ചവര്‍. കാരണം അവർ പുതിയ ഉയരങ്ങളിലെത്താനും  അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ നേടാനും ആഗ്രഹിക്കുന്നു. ബഹുമാനവും അഭിനന്ദനവും നേടാൻ അവര്‍ ആഗ്രഹിക്കുന്നു. 


ജീവിത വിജയം കൈപിടിയില്‍ ഒതുക്കാന്‍ ആഗ്രഹിക്കുന്നവരാണ്  തിങ്കളാഴ്ച ജനിച്ചവര്‍. അതിനായി ഏറെ പരിശ്രമിക്കുന്നവരും ലക്ഷ്യം നേടുന്നതുവരെ വിശ്രമമില്ലാത്തവരുമാണ് ഇവര്‍... 


 


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.