Astrology: ഓരോ വ്യക്തിക്കും ഒരു രാശിയുണ്ട്. ജ്യോതിഷ ശാസ്ത്രത്തിൽ ഓരോ രാശിയുമായി ബന്ധപ്പെട്ട ആളുകളുടെ സ്വഭാവം, ഗുണങ്ങൾ, ദോഷങ്ങൾ, ഭാവി എന്നിവ പറഞ്ഞിട്ടുമുണ്ട്. വാസ്തവത്തിൽ 12 രാശികളിൽ ഈ 3 രാശികളിലുള്ളവർ വളരെ വിനയമുള്ള സ്വഭാവമുള്ളവരാണ്. അവർ ആരോടും ശത്രുതയോ വിദ്വേഷമോ പുലർത്തുന്നവരല്ല. ഈ രാശിക്കാർ പഴയ കാര്യങ്ങൾ മറക്കുകയും ആളുകളുടെ തെറ്റുകൾ ക്ഷമിക്കുകയും ചെയ്യുന്നവരാണ്. കൂടാതെ അവർ ഹൃദയശുദ്ധിയുള്ളവരുമാണ്. ഇത് മാത്രമല്ല ഈ രാശിക്കാർ ആരോടും തർക്കിക്കുന്നവരുമല്ല. അവരുടെ സ്വഭാവമനുസരിച്ച് അവർ ചെറിയ ചെറിയ കാര്യങ്ങളെ അവഗണിക്കുന്നവരാണ്. ഇവർ ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ രാശിക്കാർക്ക് ഏപ്രിൽ മാസം വളരെ അനുകൂലമായിരിക്കും, എല്ലാ കാര്യങ്ങളിലും വിജയവും ഒപ്പം അടിപൊളി ലാഭവും! 


കർക്കടകം (Cancer)


കർക്കടകം രാശിക്കാരിൽ ചന്ദ്രന്റെ ആധിപത്യമാണ് നടക്കുന്നത്.  ജ്യോതിഷത്തിൽ ചന്ദ്രനെ മനസിൻറെകാരകനായി കണക്കാക്കുന്നു. ജ്യോതിഷ പ്രകാരം കർക്കടക രാശിക്കാർ വളരെ വൈകാരിക സ്വഭാവമുള്ളവരാണ്. ഈ രാശിക്കാർ അവരുമായി ബന്ധപ്പെട്ട ആളുകളെയും പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതോടൊപ്പം ബന്ധങ്ങൾക്കും ഈ രാശിക്കാർ വലിയ പ്രാധാന്യം നൽകുന്നു. ഇതുകൂടാതെ ക്ഷമിക്കാനുള്ള ഗുണവും ഈ രാശിയിൽ പെട്ടവരിലുണ്ട്.


ചിങ്ങം (Leo)


ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ഈ രാശിക്കാർ എല്ലാം വ്യക്തമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഈ രാശിയിൽ പെട്ടവരുടെ ഏറ്റവും വലിയ പ്രത്യേകത അവർ തിരിഞ്ഞു നോക്കില്ല എന്നതാണ്. അതോടൊപ്പം പഴയ കാര്യങ്ങൾ മറന്ന് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. എങ്കിലും ആരെങ്കിലും വേദനിപ്പിച്ചാൽ ഇവർ അവരെ വെറുതെവിടാറുമില്ല.  എന്നിരുന്നാലും ക്ഷമിക്കാനുള്ള ഗുണവും അവർക്കുണ്ട്. എങ്കിലും മറ്റുള്ളവരോട് ക്ഷമിക്കാനുള്ള ഗുണം ഇവരിലുണ്ട്.  ആളുകളുടെ വലുതും ചെറുതുമായ തെറ്റുകൾ ക്ഷമിച്ചുകൊണ്ടാണ് ഇവർ ജീവിതത്തിൽ മുന്നേറുന്നത്.


Also Read: Chitra Navaratri 2022: 6 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും ഈ നവരാത്രി


മീനം (Pisces)  


മീനം രാശിയുടെ അധിപൻ വ്യാഴമാണെന്നാണ്  കണക്കാക്കപ്പെടുന്നത്. ഈ രാശിയിൽ പെട്ടവർ ചിന്തിക്കാതെ ഉത്തരം നൽകുന്നവരാണ്. ഇവരുടെ വാക്കുകൾ ചിലപ്പോൾ മറ്റുള്ളവർക്ക് പരുഷമായി തോന്നുമെങ്കിലും ഇവർ ഹൃദയശുദ്ധിയുള്ളവരാണ്. കൂടാതെ ഇവർക്ക് ആരോടും അസൂയയോ വിദ്വേഷമോ ഇല്ല. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക