Expensive Zodiac: ജ്യോതിഷ പ്രകാരം 12 രാശികളിലുള്ളവരുടെ സ്വഭാവം വ്യത്യസ്തമാണ്. ഈ എല്ലാ രാശികളുടെയും അധിപൻ 9 ഗ്രഹങ്ങളാണ്.  ഈ ഗ്രഹങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരേയും ബാധിക്കുന്നു.  അതുകൊണ്ടുതന്നെ ഓരോ വ്യക്തിയുടെയും പ്രവർത്തന ശൈലി, സ്വഭാവം എല്ലാം വ്യത്യസ്തമായിരിക്കും. ജ്യോതിഷ പ്രകാരം ചില രാശിക്കാർ പണം ചെലവഴിക്കുന്നു. ശരിക്കും പറഞ്ഞാൽ പണം ചെലവഴിക്കുന്ന ജീവിതശൈലിയാണ് ഇവർ ഇഷ്ടപ്പെടുന്നത്.  ഇതുകൊണ്ടുതന്നെ ഇവരുടെ കയ്യിൽ അധിക സമ്പാദ്യമൊന്നും ഉണ്ടാവില്ല.  എങ്കിലും ചെലവാക്കുന്നതിൽ ഒരു പഞ്ഞവും ഉണ്ടാവില്ല.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്കറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope February 18, 2022: ഇന്ന് വൃശ്ചികം രാശിക്കാർക്ക് നല്ല ദിനം; കർക്കട രാശിയിലുള്ള വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിക്കും


മിഥുനം (Gemini)


മിഥുന രാശിയുടെ അധിപൻ ബുധൻ ഗ്രഹമാണ്. ബുധന്റെ സ്വാധീനം കാരണം ഈ രാശിക്കാർ മിടുക്കന്മാർ ആയിരിക്കും അതുപോലെ പണം ചെലവഴിക്കുന്നതിലും ഇവർ മുന്നിലാണ്. ഇവർ ജീവിതശൈലിക്കും ഭക്ഷണത്തിനുമായിട്ടാണ് കൂടുതലും ചെലവഴിക്കുന്നത്. ഇതുകൂടാതെ ഇവരുടെ കയ്യിൽ പണം എത്തേണ്ട താമസമേയുള്ളു ചെലവഴിക്കാൻ.  


Also Read: ഈ 4 രാശികളിലുള്ള ആളുകൾ ജനിക്കുമ്പോഴേ ഭാഗ്യവാന്മാർ!


ചിങ്ങം (Leo)


ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ഈ രാശിക്കാർ രാജകീയ സമൃദ്ധിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇക്കാരണത്താൽ ഇവർ ധാരാളം ചെലവഴിക്കുന്നു. ഇവരുടെ ഈ ധൂർത്ത് ചില സമയത്ത് ഇവരെക്കൊണ്ട് വായ്പയെടുപ്പിക്കുകയും ചെയ്യും.  എന്നാൽ പണം കയ്യിൽ വന്നാലോ എങ്ങനെ ചെലവാക്കാം എന്ന ഒരു ചിന്തയും ഇല്ല, വാരിക്കോരി ചെലവാക്കുക തന്നെ.   


Also Read: Palmistry: കൈപ്പത്തിയിൽ ഈ രേഖയുണ്ടോ? എന്നാൽ ജീവിക്കാം രാജാവിനെപ്പോലെ!


തുലാം (Libra)


തുലാം രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ധാരാളം പണം ലഭിക്കുന്നു. വിലകൂടിയ വസ്തുക്കളോടുള്ള ഇഷ്ടം കാരണം ഇവർ ധാരാളം പണം ചെലവഴിക്കുന്നു. പണം ചെലവഴിക്കുന്ന കാര്യത്തിൽ ഈ രാശിക്കാർ വളരെയധികം മുന്നിലാണ്. ഇവരുടെ ഈ സ്വഭാവം കാരണം ഇവരുടെ കൈവശം സമ്പാദ്യം കുറവായിരിക്കും. മാത്രമല്ല പലപ്പോഴും ഇവർക്ക്  സാമ്പത്തിക പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും.


Also Read: Rahu Gochar 2022: രാഹുമാറ്റം ഈ 4 രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടം


വൃശ്ചികം (Scorpio)


വൃശ്ചിക രാശിക്കാരുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയുടെ സ്വാധീനം കാരണം ഈ രാശിക്കാരും പണം ചെലവാക്കുന്നതിൽ മറ്റുള്ളവരേക്കാൾ മുന്നിലാണ്. അവർ തങ്ങളുടെ ജീവിതശൈലിക്ക് ധാരാളം പണം ചെലവഴിക്കുന്നു. പണം സൂക്ഷിക്കാതെ കൈവിട്ട് ചെലവഴിക്കും. ശരിക്കും പറഞ്ഞാൽ ചെലവാക്കുന്ന കാര്യത്തിൽ ഇവർക്ക് ഒരു മടിയുമില്ല.  അതുകൊണ്ടുതന്നെ ഇവരുടെ കയ്യിൽ സമ്പാദ്യം ഉണ്ടാകുന്നത് വലിയ ബുദ്ധിമുട്ടാണ്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)