Dhan Lakshmi Yog: ലക്ഷ്മി ദേവിയുടെ മറ്റൊരു രൂപമായാണ് ധനലക്ഷ്മിയെ കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം, ലക്ഷ്മി ദേവി ചില രാശിക്കാരോട് എപ്പോഴും ദയ കാണിക്കുന്നു. അതുകൊണ്ടാണ് അവരുടെ ജാതകത്തിൽ ധനലക്ഷ്മിയോഗം രൂപപ്പെടുന്നത്. ധനലക്ഷ്മി യോഗയിൽ നിന്ന് ഏതൊക്കെ രാശിക്കാർക്കാണ് അപാരമായ സമ്പത്തും സന്തോഷവും സമൃദ്ധിയും ലഭിക്കുകയെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: മേടം രാശിക്കാർക്ക് ധനലക്ഷ്മീ യോഗത്താൽ ദീർഘകാലമായി നിലനിന്നിരുന്ന സ്വത്ത് തർക്കങ്ങളിൽ നിന്ന് മുക്തി നേടാനാകും. ശുഭകാര്യങ്ങളിൽ വരുന്ന തടസ്സങ്ങളിൽ നിന്ന് മോചനം ലഭിക്കും. ചിന്തിക്കാതെ ഒരു തീരുമാനവും എടുക്കരുത്. അങ്ങനെ ചെയ്യുന്നത് ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതിലൂടെ സാമ്പത്തിക നഷ്ടം വരാതെ നോക്കാം.


ചിങ്ങം: ധനലക്ഷ്മീയോഗംകൊണ്ട് സാമ്പത്തികനില മെച്ചപ്പെടും. കുടുംബ ബന്ധങ്ങളിൽ നിലനിൽക്കുന്ന ഭിന്നതകൾ സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിജയിക്കാനാകും. എന്നാൽ ചില കാര്യങ്ങളിൽ വിജയം കൈവരിക്കുന്നതിന് മുൻപേ അത് മറ്റുള്ളവരോട് പറയാതിരിക്കുക. കൂടാതെ, ബിസിനസ്സിൽ ആരെയും അന്ധമായി വിശ്വസിക്കരുത്.


Also Read: Numerology Prediction July 15: ഇവർക്ക് ഇന്ന് ശിവന്റെ അനു​ഗ്രഹമുണ്ടാകും, ധനലാഭവും പുരോഗതിയും ഉറപ്പ്


തുലാം: ജോലിയിൽ സ്ഥലംമാറ്റത്തിനുള്ള സാധ്യത കാണുന്നു. ബിസിനസ്സിലെ കഠിനാധ്വാനം പുരോഗതിക്കും വരുമാന വർദ്ധനവിനും വഴി തുറക്കും. സംഭാഷണത്തിലൂടെ കുടുംബത്തിലെ ഭിന്നത അവസാനിപ്പിക്കാൻ ശ്രമിക്കുക. അതേസമയം ഇരുപക്ഷത്തെയും കേൾക്കാതെ ഒരു തീരുമാനത്തിലും എത്തരുത്.


ധനു: ജോലിസ്ഥലത്ത് മുതിർന്നവരുടെ സഹായത്താൽ നിങ്ങൾക്ക് വിജയം ലഭിക്കും. ജോലിയിലും ബിസിനസ്സിലും പണവും ലാഭവും ഉണ്ടാകും. സാമൂഹിക വിഷയങ്ങളിൽ താൽപര്യം കാണിക്കും. എല്ലാവരോടും ഒപ്പം ഒരുമിച്ചു ജീവിക്കുകയും ആളുകളോട് സാഹോദര്യ ബോധം ഉണ്ടായിരിക്കുകയും ചെയ്യും. ആത്മവിശ്വാസവും ശക്തിയും ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.