ഈ രാശിക്കാർ വളരെ ക്ഷമയുള്ളവരാണ്, പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും ക്ഷമ നഷ്ടപ്പെടുത്തില്ല
തങ്ങളുടെ ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കുന്ന രാശിക്കാരും ഇതിലുണ്ട്
ചില ആളുകൾ വളരെ ക്ഷമയുള്ളവരാണ്.ഏത് സാഹചര്യത്തിലും ഇവർ അധികം അസ്വസ്ഥരാകാതെ സഹിഷ്ണുത കാണിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കും. തന്നെപ്പോലെ ക്ഷമയും ദയയും കാണിക്കാൻ അവർ മറ്റുള്ളവരെയും പഠിപ്പിക്കും.ജ്യോതിഷത്തിന്റെ സഹായത്തോടെ ആളുകൾക്ക് അവരുടെ വ്യക്തിത്വം ശരിയായി തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയും. ഇത്തരത്തിൽ ക്ഷമയുള്ള ചില രാശിക്കാരെക്കുറിച്ചാണ് പരിശോധിക്കുന്നത്.
ഇടവം
ഈ രാശിക്കാർ തങ്ങളുടെ ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കും.ഇടവം രാശിക്കാർ തങ്ങളുടെ അധ്വാനത്തിന്റെ ഫലം എന്തുതന്നെയായാലും ലഭിക്കുമെന്ന് അറിയാവുന്നതിനാൽ സ്വയം അസ്വസ്ഥരാകില്ല.അക്ഷമരായ ആളുകളെ ആദ്യം അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നത് ബുദ്ധിയാണെന്ന് അവർ കരുതുന്നു.
കര്‍ക്കിടകം
വളരെ സെൻസിറ്റീവും വൈകാരികവുമായ രാശിക്കാരാണ് കര്‍ക്കിടകക്കാർ.വികാര വിചാരങ്ങൾ എല്ലാം ക്ഷമയുടേതാണെന്ന് അവർക്കറിയാം, അതിനാൽ ഇഷ്ടപ്പെടുന്ന ആളുകൾക്കൊപ്പം ക്ഷമയോടെയിരിക്കാൻ ഇവർക്ക് ഒരു പ്രശ്നവുമില്ല.കര്‍ക്കിടക രാശിക്കാർ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി എന്തും ചെയ്യും.
കന്നി
ദയയുള്ളവരാണ് കന്നിരാശിക്കാർ. ആളുകളെ അവരുടെ ആവശ്യമുള്ള സമയത്ത് സഹായിക്കുന്നവർ കൂടിയാണ് കന്നിയിൽ ജനിച്ചവർ.ഇവരുടെ ക്ഷമ ശരിക്കും പ്രശംസനീയമാണ്. എന്ത് കുറവുണ്ടെങ്കിലും പിരിമുറുക്കമോ പരിഭ്രാന്തിയോ ഇവർക്ക് ഉണ്ടാകാറില്ല. എന്ത് കാര്യവും മികച്ചതാക്കാൻ കന്നിരാശിക്കാർ ശ്രമിച്ച് കൊണ്ടിരിക്കും.
വൃശ്ചികം
പ്രതികാരികളാണ് പൊതുവേ വൃശ്ചിക രാശിക്കാർ എന്നാണ് പറയാറുള്ളത്. എന്നാൽ അവർ വളരെ ക്ഷമയുള്ളവരാണ്.അവർക്ക് എന്തെങ്കിലും വേദന തോന്നിയാൽ, അവർ ഉടൻ അതിനെതിരെ പ്രവർത്തിക്കില്ല.ശരിയായ സമയം വരുന്നതുവരെ അവൻ കാത്തിരിക്കും.
കുംഭം
മറ്റുള്ളവരുടെ പെരുമാറ്റത്തിൽ എളുപ്പത്തിൽ അകപ്പെടാത്തവരാണ് കുംഭ രാശിക്കാർ. സ്വയം ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്നവരാണിവർ.
ഒഴുക്കിനൊപ്പം ചലിക്കാൻ ഇഷ്ടപ്പെടുന്നവർ കൂടിയാണിത്.താനുമായി നേരിട്ട് ബന്ധപ്പെട്ടതല്ലാതെ മറ്റൊരാളുടെ കാര്യങ്ങളിൽ ഇടപെടാൻ ഇവർ ഇഷ്ടപ്പെടില്ല.അപ്പോഴും ദേഷ്യപ്പെടാതെയും നിരാശപ്പെടാതെയും ക്ഷമയോടെ സാഹചര്യം മുഴുവൻ കൈകാര്യം ചെയ്യുന്നവരാണിവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...