ഈ രാശിക്കാരുടെ ഭാഗ്യം 2022 ൽ മിന്നി തിളങ്ങും, ജോലിയിൽ മാറ്റമുണ്ടാകും
Luckiest Zodiac Sign Of 2022: മകരം രാശിക്കാർക്ക് പുതുവർഷത്തിൽ ഭാഗ്യം മിന്നി തിളങ്ങും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേഖലയിൽ മാറ്റമുണ്ടാകും. ഏപ്രിലിൽ വ്യാഴം മീനം രാശിയിൽ സംക്രമിക്കുന്നതിനാൽ വരുമാനത്തിൽ വർദ്ധനവും ധന വർധനവും ഉണ്ടാകും.
Luckiest Zodiac Sign Of 2022: മകരം രാശിക്കാർക്ക് പുതിയ വർഷമായ 2022 വളരെ നല്ല ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് പുതുവർഷത്തിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേഖലയിൽ മാറ്റമുണ്ടാകും.
ഏപ്രിലിൽ വ്യാഴം മീനം രാശിയിൽ സംക്രമിക്കുന്നതിനാൽ വരുമാന വർദ്ധനവും ഒപ്പം ധനവർധനവും ഉണ്ടാകും. ഇതുകൂടാതെ ബിസിനസും വിപുലീകരിക്കും. ഏതൊക്കെ സാഹചര്യങ്ങളിലാണ് 2022 മകരരാശിക്ക് വിശേഷമാകുകയെന്ന് നമുക്ക് നോക്കാം...
Also Read: Horoscope December 14, 2021: ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തിക പ്രതിസന്ധി നേരിടാം
മകരം രാശിയുടെ തൊഴിൽ ജാതകം 2022 ((Capricorn career Horoscope 2022)
പുതിയ വർഷം കരിയറിന് അനുകൂലമായിരിക്കും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകൾ ലാഭകരമായിരിക്കും. ജോലിയിൽ മാറ്റത്തിന് അവസരമുണ്ടാകും. ഇതോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കുന്നവരുടെ പിന്തുണയും ലഭിക്കും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ ധനനഷ്ടമുണ്ടാകാം.
മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി (Capricorn Finance Horoscope 2022)
സാമ്പത്തിക വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പുതുവത്സരത്തിൽ പ്രത്യേകിച്ച് ഫലങ്ങളൊന്നുമില്ല. പണം ചെലവഴിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. കൂടാതെ അമിത ചെലവ് മാനസിക പിരിമുറുക്കം ഉണ്ടാക്കും. എന്നിരുന്നാലും ജൂൺ മാസത്തോടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടാൻ തുടങ്ങും. കൂടാതെ വർഷാവസാനത്തോടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായി മാറും.
Also Read: Viral Video: ഒരേ സമയം രണ്ട് എലികളെ വേട്ടയാടുന്ന ഇരുതല പാമ്പ്..!
കാപ്രിക്കോൺ കുടുംബ ജീവിതം (Capricorn Family Life)
പുതുവർഷം കുടുംബകാര്യങ്ങളിൽ ചേർന്ന് പോകും. ചൊവ്വയുടെ സംക്രമം മൂലം മാതാവിന് ക്ലേശമുണ്ടാകാം. കൂടാതെ കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ മൂലം പിരിമുറുക്കം ഉണ്ടാകും. പുതുവർഷത്തിൽ നിങ്ങൾക്ക് ചില വലിയ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കാം. കുടുംബത്തിലെ മതപരമായ ജോലികൾ കാരണം പണം ചെലവഴിക്കും.
മകരം രാശിക്കാരുടെ വിവാഹ-പ്രണയ ജീവിതം (Capricorn Love Horoscope 2022)
പ്രണയ ജീവിതത്തിന് പുതുവർഷം നല്ല ഫലങ്ങൾ കൊണ്ടുവരുന്നു. പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാകും. ഇതുകൂടാതെ ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. എന്നാൽ വർഷത്തിന്റെ മധ്യത്തോടെ സ്ഥിതി സാധാരണ നിലയിലാകും. നവദമ്പതികൾക്ക് സന്താനഭാഗ്യം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...