Pilleronam 2021: ഇന്ന് പിള്ളേരോണം... തിരുവോണത്തിന് മുന്നേയുള്ള ഓണമാണ് പിള്ളേരോണം.  അത് കർക്കിടകത്തിലാണ് ആഘോഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത് ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുൻപാണ് ഈ ഓണം.  അതായത് കർക്കിടകത്തിലെ തിരുവോണ നാളിനെയാണ് പിള്ളേരോണം എന്നുപറയുന്നത്. 


Also Read: Onam 2021: കർഷകർക്ക് സന്തോഷ വാർത്ത; ഓണകിറ്റിൽ ഒരു വിഭവം കൂടി ചേർത്ത് പിണറായി സർക്കാർ


അത്തപ്പൂക്കളമിടാതെ, പുത്തനുടുപ്പുകളൊന്നുമില്ലാതെ ഒരു കുഞ്ഞോണം.  തൂശനിലയിൽ പരിപ്പും പപ്പടവും തുടങ്ങി എല്ലാ വിഭവങ്ങളുമുള്ള അടിപൊളി സദ്യയോടെയാണ് പണ്ടൊക്കെ ഈ ദിനം ആഘോഷിച്ചിരുന്നത്.  


പക്ഷെ ഇന്ന് പലർക്കും അറിയില്ല പിള്ളേരോണത്തെ കുറിച്ച്.  ആ രീതിയിൽ ഒതുങ്ങിപ്പോയിരിക്കുകയാണ് പിള്ളേരോണം.  പണ്ടൊക്കെ ഓണത്തിന്റെ ഒരുക്കം ഈ ദിനം മുതലാണ്.  


Also Read: Onam 2021: ബാലരാമപുരം കൈത്തറിക്ക് കൈത്താങ്ങായി അമേരിക്കൻ മലയാളികൾ


ചിങ്ങത്തിലെ തിരുവോണം മഹാബലിയെ വരവേൽക്കാൻ ആണെങ്കിൽ കർക്കിടകത്തിലെ പിള്ളേരോണം വാമനന്റെതാണെന്നാണ് വിശ്വാസം. 


തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം തന്നെ പിള്ളേരോണത്തിന് തുടങ്ങി 28 ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.