Pitru Paksha 2022: നിങ്ങളുടെ വീട്ടില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടോ? ശ്രദ്ധിക്കുക, പൂർവികർ അസംതൃപ്തരാകാം 


COMMERCIAL BREAK
SCROLL TO CONTINUE READING

Pitru Paksha 2022: ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ മാസം 10 മുതല്‍ 25 വരെയുള്ള ദിവസങ്ങള്‍ പിതൃക്കള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു.  ഈ സമയത്ത്  പൂര്‍വികരെ പ്രത്യേകം അനുസ്മരിയ്ക്കുകയും അവരുടെ ശാന്തിയ്ക്കായി പ്രത്യേക പൂജകളും അര്‍ച്ചനകളും നടത്തുകയു ചെയ്യുന്നു.  


Also Read:  Astro Updates | സഹോദരങ്ങളോട് അസൂയയുള്ള 4 രാശിക്കാരാണിവർ


പൂര്‍വ്വികരുടെ അനുഗ്രഹം കുടുംബത്തിന്‍റെ ഐശ്വര്യത്തിനും സമാധാനത്തിനും ഏറെ ആവശ്യമാണ്. അതിനായി, നാം പ്രത്യേക പൂജകളും അര്‍ച്ചനകളും നടത്താറുണ്ട്‌. എന്നാല്‍, ഈ പൂജകളില്‍ പൂര്‍വ്വികര്‍ സംതൃപ്തരാണോ എന്ന് എങ്ങിനെ അറിയാം?  


Also Read:  Sun Transit: സൂര്യൻ കന്നി രാശിയിലേക്ക്: നേട്ടം ആർക്ക്, ആർക്കൊക്കെയാണ് നഷ്ടം?


അതായത്, വീട്ടില്‍ ഉണ്ടാകുന്ന ചില പ്രത്യേക സംഭവങ്ങള്‍  അതിനുള്ള സൂചനകള്‍ നമുക്ക് നല്‍കും. അതായത്, ഇത്തരം സംഭവങ്ങൾ പൂർവികർ സംതൃപ്തരല്ല എന്നതിന്‍റെ സൂചന നല്‍കുന്നു. പൂര്‍വ്വികര്‍ക്ക് നമ്മോടുള്ള മനോഭാവം വെളിപ്പെടുത്തുന്ന അത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയാം... 


ചില സംഭവങ്ങള്‍ തികച്ചും അവിചാരിതമായി നമ്മുടെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍  നാം അത്ഭുതപ്പെടാറുണ്ട്. എന്നാല്‍, അതിനുപിന്നില്‍ ചിലപ്പോള്‍  നമ്മുടെ പൂര്‍വ്വികരുടെ അസംതൃപ്തിയാകാം. അതിനാല്‍, ഇത്തരം സൂചനകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.   


നമ്മുടെ പൂർവ്വികര്‍ സംതൃപ്തരല്ല എന്ന് സൂചിപ്പിക്കുന്ന ചില അടയാളങ്ങൾ എന്തൊക്കെയാണ് എന്നറിയാം... അതായത്, ഈ ലക്ഷണങ്ങൾ വീട്ടിൽ കണ്ടാൽ ശ്രദ്ധിക്കുക... 


1. യാതൊരു കാരണവുമില്ലാതെ വീട്ടില്‍ കലഹം ഉണ്ടാകുക. നിങ്ങളുടെ വീട്ടില്‍ വഴക്കുകൾ വർദ്ധിക്കുന്നതായി കാണുന്നുവെങ്കിൽ, നിങ്ങളുടെ പൂർവ്വികർ സംതൃപ്തരല്ല എന്നാണ് മനസിലാക്കേണ്ടത്. അതുകൂടാതെ, ഏതെങ്കിലും ഒരു സംഭവം അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് എങ്കില്‍ നിങ്ങൾ ഉടൻ തന്നെ പിതൃദോഷത്തിൽ നിന്ന് മുക്തി നേടാനുള്ള നടപടികൾ സ്വീകരിക്കണം.


2. നിങ്ങളുടെ വീടിന്‍റെ പരിസരത്ത് ആല്‍മരം കിളിര്‍ത്താല്‍ നിങ്ങളുടെ പൂർവ്വികർക്ക് നിങ്ങളോട് ദേഷ്യമുണ്ടെന്നോ അല്ലെങ്കില്‍ നിങ്ങളുടെ വീട്ടിൽ പിതൃദോഷമുണ്ടെന്നോ മനസ്സിലാക്കുക.


3. പൂര്‍വ്വികരെ സ്വപ്നത്തില്‍ കാണുന്നതും ചില സൂചനകള്‍ നല്‍കും. ഇത്തരത്തില്‍ സ്വപനത്തില്‍ കാണുന്ന പൂര്‍വ്വികര്‍ കരയുകയോ ദുഃഖിക്കുകയോ ചെയ്യുന്നതായി കാണുകയാണെങ്കിൽ, അതിനർത്ഥം അവർ നിങ്ങളോട് ദേഷ്യത്തിലാണ്. അത്തരമൊരു സാഹചര്യത്തിൽ, അവരുടെ പേരില്‍ ദാനധര്‍മ്മങ്ങള്‍ നടത്തുകയും പിതൃ ദോഷം മാറാനുള്ള പരിഹാരങ്ങള്‍ സ്വീകരിയ്ക്കുകയും ചെയ്യുക.


നിരാകരണം:  ഇവിടെ  നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ സമീപിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.