Planet Transits 2022: 3 ഗ്രഹങ്ങളുടെ സംയോഗം: വരുന്ന 4 മാസം 4 രാശിക്കാർക്ക് കിടിലം സമയം!
Planet Transits 2022: വരുന്ന 4 മാസം 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ ഉണ്ടാകാൻ പോകുന്ന 3 ഗ്രഹങ്ങളുടെ സംക്രമം അല്ലെങ്കിൽ രാശിമാറ്റം ഇവർക്ക് വളരെയധികം ഗുണം ചെയ്യും.
Rashi Parivartan 2022: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ രാശി മാറാറുണ്ട്. ഇക്കാരണത്താൽ സൗരയൂഥത്തിൽ ഗ്രഹങ്ങളും നക്ഷത്രരാശികളും മാറിക്കൊണ്ടിരിക്കും, അതിന്റെ ശരിക്കുള്ള ഫലം ജാതകരുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. വരുന്ന 4 മാസത്തേക്ക് മൂന്ന് ഗ്രഹങ്ങളുടെ അവസ്ഥ വളരെ സവിശേഷമായിരിക്കുമെന്ന്. അതിന്റെ നല്ല ഫലം ഈ 4 രാശിക്കാർക്കും ലഭിക്കും. ബുധൻ, ചൊവ്വ, വ്യാഴം എന്നിവയാണ് ഈ ഗ്രഹങ്ങൾ. 2022 ഓഗസ്റ്റ് 21 ന് ബുധൻ രാശി മാറി കർക്കടകത്തിലേക്ക് പ്രവേശിക്കും. ശേഷം ചൊവ്വയുടെ രാശിമാറ്റം. വരുന്ന 4 മാസത്തേക്ക് വൻ നേട്ടങ്ങൾ കൊയ്യുന്ന ആ രാശിക്കാർ ആരൊക്കെയാണ് നമുക്ക് നോക്കാം.
Also Read: ബുധാദിത്യ രാജയോഗം: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനവർദ്ധനവ്
ഈ 4 രാശിക്കാർക്ക് ധാരാളം പണം ലഭിക്കും (These 4 zodiac signs will get a lot of money)
മിഥുനം (Gemini): ഈ 4 മാസങ്ങൾ മിഥുന രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിൽ തീരും. നല്ലവരുമായുള്ള സമ്പർക്കം ഗുണം ചെയ്യും. ഒരു യാത്ര ഉണ്ടാകും. തൊഴിൽ-വ്യാപാര രംഗത്ത് വിജയമുണ്ടാകും. ധനലാഭമുണ്ടാകും. പ്രണയ ജീവിതം നല്ലതായിരിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഈ 4 മാസങ്ങൾ വളരെയധികം സാമ്പത്തിക നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി ശക്തമാകുന്നത് ആശ്വാസം നൽകും. സ്ഥാനമാനവും വർദ്ധിക്കും. ഒരു പുതിയ വീടോ കാറോ വാങ്ങാൻ യോഗം. വ്യാപാരികൾക്ക് വലിയ ലാഭം നേടാനാകും. ഒരു വലിയ ഓർഡർ ലഭിക്കും അല്ലെങ്കിൽ ഒരു പുതിയ ജോലി ആരംഭിക്കാം.
Also Read: പട്ടാളക്കാരന്റെ മുന്നിൽ വന്ന് രാജവെമ്പാല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
തുലാം (Libra): തുലാം രാശിക്കാരുടെ കരിയറിന് ഈ സമയം വളരെ നല്ലതായിരിക്കും. അവർക്ക് പുതിയ ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങൾ കരിയർ മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ വിജയം ലഭിക്കും. സ്ഥലം മാറ്റം ഉണ്ടാകാം. കുടുംബ പ്രശ്നങ്ങൾ അവസാനിക്കും. വിവാഹം ഉറപ്പിക്കാം.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ ലഭിക്കും. സുപ്രധാന ജോലികളിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ധനലാഭമുണ്ടാകും. മതത്തിലും ആത്മീയതയിലും താൽപര്യം വർദ്ധിക്കും. പരീക്ഷ-ഇന്റർവ്യൂവിൽ വിജയിക്കും. ഉദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...