Budh Gochar 2022, Surya Gochar 2022, Shani Gochar 2022 Effect: ബുധൻ സ്വന്തം രാശിയായ കന്നിയിൽ പ്രവേശിച്ചു. ഇനി  ഒക്ടോബർ 26 വരെ കന്നിയിൽ തുടരും. ഇതിന് നാല് ദിവസം മുൻപ് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിച്ചിരിക്കുകയാണ്. കൂടാതെ ഈ സമയത്ത് നീതിയുടെ ദേവനായ ശനിയും മകരം രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇങ്ങനെ സ്വന്തം രാശികളിൽ പ്രധാനപ്പെട്ട 3 ഗ്രഹങ്ങളുടെ സാന്നിധ്യം അപൂർവമായ യോഗം സൃഷ്ടിക്കും. ജ്യോതിഷ പ്രകാരം സൂര്യൻ, ബുധൻ, ശനി എന്നിവർ അവരുടെ സ്വന്തം രാശികളിൽ ഒരുമിച്ചു നിൽക്കുന്നത് വിശേഷമാണ്.  ഇത് ചില രാശികൾക്ക് വളരെ അനുകൂലമായ സ്വാധീനമുണ്ടാക്കും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Gochar 2022: വരുന്ന 2 മാസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ബുധന്റെ കൃപ!


മിഥുനം (Gemini): മിഥുനരാശിക്കാർക്ക് ഗ്രഹങ്ങളുടെ ഈ രാശിമാറ്റം വളരെ അനുകൂലമായിരിക്കും. ചിങ്ങം രാശിയിൽ സൂര്യൻ നിൽക്കുന്ന സമയത്ത്ഈ രാശിക്കാർക്ക്  തൊഴിൽ രംഗത്തും ബിസിനസ്സിലും നല്ല വിജയം ലഭിക്കും. അവരുടെ ധൈര്യവും ആത്മവിശ്വാസവും ഉയർന്ന നിലയിലായിരിക്കും. രാഷ്ട്രീയത്തിൽ സജീവമായ ആളുകൾക്ക് മികച്ച വിജയം ലഭിക്കും. നിങ്ങൾക്ക് പ്രത്യേക സ്ഥാനമാനങ്ങൾ ലഭിക്കും. ധന ഗുണമുണ്ടകും. എങ്കിലും ആരോഗ്യം  മോശമായേക്കാം.


കർക്കടകം (Cancer): സൂര്യൻ, ശനി, ബുധൻ എന്നീ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം കർക്കടക രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിയുള്ളവർക്ക് അവരുടെ ശമ്പളം വർധിച്ചേക്കാം. വ്യവസായികൾക്ക് നേട്ടമുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. കോടതി കേസുകളിൽ തീർപ്പാകും. നിക്ഷേപിക്കാനും ലാഭിക്കാനും പറ്റിയ സമയമാണ്.


Also Read: 'മണവാളൻ വസീം' ഒറിജിനൽ! വിവാഹ ശേഷം വരനോട് കളിച്ചാൽ ഇങ്ങനിരിക്കും..! വീഡിയോ വൈറൽ


 


തുലാം (Libra): സൂര്യൻ, ബുധൻ, ശനി എന്നിവരുടെ ഇപ്പോഴത്തെ സ്ഥാനം തുലാം രാശിക്കാർക്ക് ശുഭകരമാണ്. എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പിന്തുണ ഇവർക്ക് ലഭിക്കും. വിദേശയാത്രകൾ ആസൂത്രണം ചെയ്യും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. തൊഴിലന്വേഷകർക്ക് പുതിയ തൊഴിൽ ഓഫർ ലഭിച്ചേക്കാം. വ്യാപാരികളുടെ വലിയ ഇടപാടുകൾക്ക് അന്തിമരൂപം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.