ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുക. ചിലർക്ക് അത് ​ഗുണം ചെയ്യും എന്നാൽ ചില രാശിക്കാർക്ക് ​ഗ്രഹങ്ങളുടെ രാശിമാറ്റം ദോഷം ചെയ്തേക്കം. 2022 ജൂണിൽ ഒന്നിലധികം ​ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിച്ചു. ഈ രാശിമാറ്റം നാല് രാശിക്കാർക്കാണ് ​ഗുണം ചെയ്യുക. ചൊവ്വയ്‌ക്കൊപ്പം ശനിയും ബുധനും നാല് രാശിക്കാർക്കും വിജയം നൽകുന്നു. ഈ രാശിമാറ്റങ്ങൾ ജൂലൈ 4 വരെ ഇവർക്ക് അനുകൂലമായിരിക്കും. വ്യവസായത്തിലും ജോലിസ്ഥലത്തും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: ശനിയും ബുധനും രാശി മാറുന്നത് മേടം രാശിക്കാരുടെ ജീവിതത്തെ മാറ്റിമറിക്കും. ബിസിനസ്സിലും വ്യവസായത്തിലും അവർക്ക് കൂടുതൽ ലാഭം ലഭിക്കും. ചിലർക്ക് പുതിയ ജോലിയോ സ്ഥാനക്കയറ്റമോ ലഭിച്ചേക്കാം. മാറ്റത്തിന്റെ എല്ലാ വശങ്ങളും ജീവിതത്തിൽ പ്രതിധ്വനിക്കും. പുതിയ ഗൃഹം, വാഹനം വാങ്ങാൻ സാധിക്കും. ഈ സമയം ഒരു പുതിയ ജോലി ആരംഭിക്കുന്നതാണ് നല്ലത്. 


ഇടവം: ബുധന്റെ രാശിമാറ്റം ഇടവം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനയ്ക്കും ഉള്ള സാധ്യതയുണ്ട്. സാമ്പത്തികം മെച്ചപ്പെടും. കുടിശ്ശികയുള്ള പണം തിരികെ നൽകും. സംയുക്ത സംരംഭം ലാഭകരമായിരിക്കും. പണം ലാഭിക്കും.


Also Read: Satrun Retrograde : ശനിയുടെ വക്രഗതി; ഈ 5 രാശിക്കാർക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകും


മിഥുനം: ബുധന്റെയും ശനിയുടെയും രാശിമാറ്റം മിഥുന രാശിക്കാർക്ക് നല്ല നേട്ടങ്ങൾ നൽകും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തീർത്ഥാടനം നടത്താൻ അവസരമുണ്ടാകും. വ്യാപാരികൾക്ക് അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നു. ലാഭം വർധിക്കും, ബിസിനസ് വികസിക്കും. 


ധനു: ബുധന്റെയും ശനിയുടെയും രാശിമാറ്റം ധനു രാശിക്കാർക്ക് നല്ലതാണ്. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് അത് ലഭിക്കും. വരുമാനം ഉണ്ടാക്കുന്ന അന്തരീക്ഷം വികസിക്കുകയും ജീവിതത്തിൽ സമാധാനം കണ്ടെത്തുകയും ചെയ്യും.  


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.