Sawan and Tulsi: ശ്രാവണ്‍ മാസത്തില്‍ വീട്ടില്‍ തുളസി നടാം, ദാരിദ്ര്യം പറപറക്കും
Sawan and Tulsi: തുളസി ചെടി ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെങ്കിലും ശ്രാവണ്‍ മാസത്തില്‍ നിങ്ങളുടെ വീട്ടിലോ മുറ്റത്തോ പൂന്തോട്ടത്തിലോ നട്ടാൽ ഇരട്ടി പുണ്യമാണ് ലഭിക്കുക.
Sawan and Tulsi: ഹൈന്ദവ വിശ്വാസത്തില്‍ ശ്രാവണ്‍ മാസത്തിന്‍റെ പ്രാധാന്യം ഉണ്ട്. ഭഗവാന്‍ ശിവനെ പ്രത്യേകമായി ആരാധിക്കുന്ന ഈ മാസം അനുഗ്രഹങ്ങളുടെ മാസം എന്നാണ് അറിയപ്പെടുന്നത്.
വളരെ പവിത്രമായി കണക്കാക്കപ്പെടുന്ന ഒരു മാസം കൂടിയാണ് ശ്രാവണ്‍ മാസം. ഈ മാസത്തില്‍ മഹാദേവനോടൊപ്പം മഹാവിഷ്ണുവിനെയും ബ്രഹ്മാവിനെയും പ്രീതിപ്പെടുത്തുന്നത് ജിവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു.
അതുകൂടാതെ, വിശ്വാസമനുസരിച്ച് ശ്രാവണ്‍ മാസത്തില്‍ തുളസിച്ചെടിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ശ്രാവണ്‍ മാസത്തില്‍ തുളസി വീടിന്‍റെ മുറ്റത്തോ പൂന്തോട്ടത്തിലോ നടുന്നത് ഏറെ ശുഭമാണ്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും വിജയവും സമ്മാനിയ്ക്കുന്നു.
Also Read: Ekadashi and Rice: ഏകാദശിയ്ക്ക് അരിയാഹാരങ്ങള്‍ കഴിയ്ക്കുന്നത് ദോഷം, കാരണം അറിയാം
തുളസി ചെടി ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെങ്കിലും ശ്രാവണ്‍ മാസത്തില്‍ നിങ്ങളുടെ വീട്ടിലോ മുറ്റത്തോ പൂന്തോട്ടത്തിലോ നട്ടാൽ ഇരട്ടി പുണ്യമാണ് ലഭിക്കുക. ശ്രാവണ്‍ മാസം മഴക്കാലമായതിനാൽ തുളസി നടാനും വളര്‍ത്താനും എളുപ്പമാണ്. തുളസിചെടിയുടെ ഒരു ഭാഗത്തിനും പ്രത്യേക പ്രാധാന്യമാണ് ഉള്ളത്. അതായത്, പത്മപുരാണം അനുസരിച്ച്, തുളസി വേര് ബ്രഹ്മാവിന്‍റെ വാസസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഭഗവാൻ നാരായണൻ തന്നെ ചെടിയുടെ തണ്ടിൽ വസിക്കുന്നു, രുദ്രന്‍ പൂവിൽ വസിക്കുന്നു. അങ്ങിനെ തുളസിയുടെ പ്രാധാന്യം ഏറെയാണ്.
തുളസി ചെടി നട്ടുപിടിപ്പിച്ച വീട്ടിലും ഗ്രാമത്തിലും ഭഗവാൻ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഒരു തുളസി ചെടി നടുമ്പോൾ തന്നെ ആ വീട്ടില്‍ നിന്നും ദാരിദ്ര്യം മാറുകയും സമ്പത്ത് വന്നു തുടങ്ങുകയും ചെയ്യും. തുളസി ചെടിയുള്ള വീട്ടിൽ കാറ്റ് വീശുമ്പോൾ, വീടുമുഴുവൻ അതിന്‍റെ സുഗന്ധത്താൽ വിശുദ്ധമാകും, ആ വീടിന്‍റെ നിഷേധാത്മകത അവസാനിക്കുകയും വീട്ടിൽ നിന്ന് രോഗങ്ങൾ അകന്നു മാറുകയും വീട്ടിലുള്ളവര്‍ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു.
ശിവക്ഷേത്രത്തിൽ തുളസി ചെടി നട്ടുപിടിപ്പിച്ചാൽ അതിൽ നിന്ന് എത്ര വിത്തുകൾ ഉത്പാദിപ്പിക്കപ്പെടുന്നുവോ അത്രയും വർഷം നടുന്നവൻ സ്വർഗത്തിൽ വസിക്കുമെന്ന് പറയപ്പെടുന്നു...!!
തുളസി പുണ്യം നല്‍കുന്ന ഒരു ചെടിയാണ്. മൃതദേഹം ദഹിപ്പിക്കുമ്പോഴും തുളസിയ്ക്ക് പ്രാധാന്യം ഉണ്ട്. മൃതദേഹം ദഹിപ്പിക്കുന്ന അവസരത്തില്‍ തുളസിയുടെ ഉണങ്ങിയ ശിഖരങ്ങള്‍കൂടി ഉപയോഗിക്കുന്നത് ആ വ്യക്തിയ്ക്ക് മോക്ഷ പ്രാപ്തി നല്‍കുന്നു എന്നാണ് വിശ്വസം. ആ വ്യക്തിയുടെ പാപങ്ങള്‍ മോചിപ്പിക്കപ്പെടുന്നു, ആ വ്യക്തി പുനർജനിക്കുന്നില്ല. മൃതദേഹം ദഹിപ്പിക്കുന്ന അവസരത്തില്‍ തുളസിയുടെ ഉണങ്ങിയ തണ്ടുകള്‍ ഉപയോഗിക്കുന്നത് നേരിട്ട് വിഷ്ണു ലോകത്ത് പ്രവേശനം നല്‍കുന്നതായാണ് വിശ്വാസം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...