പൂയം നക്ഷത്രക്കാർ പൊതുവേ ആകർഷണതയും സ്വഭാവനൈർമല്യതുമുള്ളവരായിരിക്കും.  ഇവർ സൗന്ദര്യ ആരാധകരായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.  ഇവർ നല്ല ഗുരുഭക്തരും നല്ല ധാരാളം ബന്ധുമിത്രങ്ങളുള്ളവരുമായിരിക്കും.  കൂടാതെ ഈ നക്ഷത്രത്തിലുള്ള മിക്കവരും സന്തുഷ്ടരും പ്രസന്നമായ മുഖത്തോട് കൂടിയവരുമായിരിക്കും.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: നിങ്ങൾ ഈ നക്ഷത്രക്കാരാണോ.. സൂക്ഷിക്കുക!


ഇവരുടെ ഏറ്റവും വലിയ കുഴപ്പം എന്നുപറയുന്നത് ആരേയും പെട്ടെന്ന് കേറിയങ്ങ് വിശ്വസിക്കും എന്നതാണ്.  അതുകൊണ്ടുതന്നെ ഇവർ വഞ്ചിക്കപ്പെടാനും സാധ്യത കൂടുതലാണ്.  ഒരേസമയം നിരവധി കാര്യങ്ങളിൽ ഇവർ കൈവയ്ക്കുമെങ്കിലും  ചെയ്യുന്ന ഓരോ ജോലിയിലും കൃത്യനിഷ്ടപാലിക്കുന്നവറാണ് ഈ നാളുകാർ.  ഇവരുടെ ഈ ആത്മാർത്ഥത ഇവരെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കും.


ഇവർ കുടുംബസനേഹികളായിരിക്കും കൂടാതെ അതിഥി സത്ക്കാരം വളരെയധികം ഇഷ്ടപ്പെടുന്നവരായിരിക്കും.  സ്നേഹബന്ധത്തിൽ എന്തെങ്കിലും തരത്തിലുള്ള വിള്ളൽ വീണാൽ ആ ബന്ധം ഉപേക്ഷിക്കാനും ഇവർക്ക് ഒരു മടിയും ഉണ്ടാകില്ല.   ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ വൈവാഹിക ജീവിതം ശഭകരമകണമെന്നില്ല.  


Also read: ഉറങ്ങും മുൻപ് ഈ മന്ത്രം ചൊല്ലിയിട്ട് കിടക്കൂ...


ഈ നക്ഷത്രക്കാർ ജനസേവനത്തിലോ അല്ലെങ്കിൽ നീതിന്യായം, ബാങ്കിങ്, മരാമത്ത്, കപ്പൽ ജോലി, ഗുമസ്തൻ, എണ്ണക്കമ്പനിയിലെ ജോലി എന്നീ മേഖലകളിൽ ശോഭിക്കും.  പൂയം നക്ഷത്രം വാൽക്കണ്ണാടിയുടെ രൂപത്തിൽ എട്ട് നക്ഷത്രങ്ങൾ കൂട്ടമായിട്ടാണ് കാണപ്പെടുന്നത്.  ഈ നക്ഷത്രത്തിന്റെ ആകൃതി എന്നു പറയുന്നത് പശുവിന്റെ അകിട് പോലെയാണ്.  ഈ നക്ഷത്രം കല, വിദ്യ, വാഹനം, ഔഷധ സേവ എന്നിവയുമായി ബന്ധപ്പെട്ട കാര്യം ചെയ്യാനും വീട്, മണ്ഡപം,  ആരാധനാലയം എന്നിവ പണികഴിപ്പിക്കുന്നതിനും,ശുഭകരമാണ്.  വിവാഹം നടത്തുന്നതിന് ഈ നക്ഷത്ര ദിവസം നല്ലതല്ല. 


ഈ നക്ഷത്രത്തിന്റെ ദേവത- ബൃഹസ്പതി, യോനി-പുരുഷൻ, ഭൂതം-ജലം, മൃഗം-ആട്, പക്ഷി-ചെമ്പോത്ത്, വൃക്ഷം-അരയാൽ