എല്ലാ ഗ്രഹങ്ങളുടെയും ചലനങ്ങൾക്ക് ജ്യോതിഷത്തിൽ വളരെ അധികം പ്രാധാന്യമുണ്ട്. ഇത്തരത്തിലൊരു മാറ്റമാണ് മാർച്ച് 15-ന് നടന്നത്. ചൊവ്വയാണ് തൻറെ രാശി മാറിയത്. കുംഭ രാശിയിലേക്കാണ് ചൊവ്വ പ്രവേശിച്ചത്. ഊർജം, ശക്തി, ധീരത എന്നിവയുടെ ഘടകമായാണ് ചൊവ്വയെ കണക്കാക്കുന്നത്. ഇത്തരത്തിലുള്ള ചൊവ്വയുടെ മാറ്റം 5 രാശിക്കാർക്കും വ്യത്യസ്ത ഫലങ്ങൾ നൽകും. അവ ഏതൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


മേടം രാശിക്കാർക്ക് ചൊവ്വ സംക്രമണം വഴി ജോലിയിലെ തടസ്സങ്ങൾ നീങ്ങി വിജയം കൈവരിക്കും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും.ബിസിനസുകാർക്കും സമയം നല്ലതാണ്.


മിഥുനം 


മിഥുനം രാശിക്കാർക്ക് തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ വിജയം ലഭിക്കും. ജോലിയിൽ വന്നിരുന്ന ബുദ്ധിമുട്ടുകൾ മാറും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന പുതിയ ലാഭ സ്രോതസ്സുകൾ കൈവരും. മേലധികാരിയിൽ നിന്ന് പ്രശംസ ലഭിക്കും


ചിങ്ങം 


ചിങ്ങം രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. എല്ലാ മേഖലയിലും നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് വിജയം ലഭിക്കും, ആഗ്രഹിച്ച ജോലി ലഭിക്കാൻ സാധ്യതയുണ്ട്.


കന്നി 


കന്നി രാശിക്കാർക്ക് തങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. വിവാഹിതരല്ലാത്തവർക്ക് പുതിയ ബന്ധങ്ങൾ വരാം. ജോലിയുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും അവരുടെ ശമ്പളം വർദ്ധിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും.


ധനു 


ധനു രാശിക്കാർക്ക് ചൊവ്വ സംക്രമണം വഴി ശുഭകരമായ ഫലങ്ങൾ ലഭിക്കും. വ്യവസായികൾക്ക് നല്ല സമയമായിരിക്കും ഇത്. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. തൊഴിൽ രംഗത്ത് പുരോഗതിക്ക് സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് മേലധികാരിയുടെ പിന്തുണ ലഭിക്കും.


 (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.