പ്രദോഷ വ്രതം ശിവഭ​ഗവാനെയും പാർവതീ ദേവിയെയും ആരാധിക്കുന്നതിനുള്ള ശുഭ ദിനമാണ്. ഈ വ്രതം ആചരിക്കുന്നത് വഴി സന്തോഷവും ആത്മീയ പുരോഗതിയും ‌ആരോഗ്യവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശുക്ല പക്ഷത്തിൻ്റെയും കൃഷ്ണപക്ഷത്തിൻ്റെയും ചാന്ദ്ര ദശകളിലെ ത്രയോദശി തിഥിയിൽ വരുന്ന പ്രദോഷ ദിനത്തിൽ ഭക്തർ ഉപവസിക്കുകയും ശിവഭ​ഗവാനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പുണ്യദിനത്തിൽ, പരമശിവനും പാർവതിയും വ്രതമനുഷ്ഠിക്കുന്നവരുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും കഷ്ടപ്പാടുകളിൽ നിന്നും മുൻകാല കർമ്മങ്ങളിൽ നിന്നും അവരെ മോചിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വർഷം ഫെബ്രുവരിയിൽ പ്രദോഷ വ്രതം എന്നാണെന്നും സമയം, പൂജാ ചടങ്ങുകൾ എന്നിവയെക്കുറിച്ചും അറിയാം.


2024 ഫെബ്രുവരി 21 ബുധനാഴ്ച പ്രദോഷ വ്രതം ആചരിക്കും.


ത്രയോദശി തിഥി ആരംഭിക്കുന്നത്: രാവിലെ 11:27, 2024 ഫെബ്രുവരി 21.


ത്രയോദശി തിഥി അവസാനിക്കുന്നത്: ഉച്ചയ്ക്ക് 01:21, 2024 ഫെബ്രുവരി 22.


പൂജ മുഹൂർത്തം: വൈകുന്നേരം 05:48 മുതൽ വൈകുന്നേരം 08:17 വരെ


പ്രദോഷ വ്രതം 2024: പൂജാ ചടങ്ങുകൾ


സൂര്യാസ്തമയത്തിന് ഒരു മണിക്കൂർ മുമ്പ് കുളിച്ച്, ശിവൻ, ഗണപതി, പാർവതി ദേവി, കാർത്തിക ദേവി എന്നിവരെ ആരാധിച്ച് ഭക്തർ പൂജയ്ക്ക് തയ്യാറെടുക്കുന്നു. ദർഭ പുല്ലിന് മുകളിൽ വെള്ളം നിറച്ച കലശത്തിലാണ് ശിവനെ പ്രതിഷ്ഠിക്കുന്നത്. ശിവലിംഗത്തിൽ പാൽ, നെയ്യ്, തൈര് എന്നിവ അഭിഷേകം ചെയ്യുന്നു. മഹാമൃത്യുഞ്ജയ മന്ത്രം 108 തവണ ജപിക്കുന്നതും ശിവപുരാണ പാരായണവും പ്രദോഷ വ്രതത്തെ കൂടുതൽ ഭക്തി സാന്ദ്രമാക്കുന്നു. ഈ ആചാരങ്ങൾ ശുദ്ധീകരണം, ബഹുമാനം, സൃഷ്ടിയുടെയും സംഹാരത്തിൻ്റെയും ചക്രം എന്നിവയെ പ്രതീകപ്പെടുത്തുന്നു.


പ്രദോഷ വ്രതം 2024: പ്രാധാന്യം


ഹിന്ദുമതത്തിൽ പ്രദോഷ വ്രതത്തിന് വലിയ പ്രാധാന്യമുണ്ട്. ഹിന്ദു പഞ്ചാംഗമനുസരിച്ച്, പ്രതിവർഷം ഇരുപത്തിനാല് പ്രദോഷ വ്രതം ആചരിക്കുന്നു. സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് ഗൗധൂളി കാലത്ത് പൂജകൾ നടത്തും. ഭക്തിപൂർവ്വം വ്രതാനുഷ്ഠാനം നടത്തുന്നത് പരമശിവൻ്റെയും പാർവതിയുടെയും അനുഗ്രഹം നൽകുമെന്നും ഈ ശുഭ അവസരത്തിൽ ഭക്തരുടെ ആത്മാർത്ഥമായ ആഗ്രഹങ്ങൾ ശിവ ഭ​ഗവാനും ദേവിയും നിറവേറ്റുമെന്നും വിശ്വസിക്കപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.