കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ഥിക്കുന്നത് ഐശ്വര്യം നല്‍കും
ക്ഷേത്ര ചൈതന്യത്തെ വര്‍ധിപ്പിക്കുന്നതാണ് കെടാവിളക്ക് എന്നത് സംശയമില്ലാത്ത കാര്യമാണ്.
മിക്കവാറുമുള്ള മഹാക്ഷേത്രങ്ങളിൽ കാണുന്ന ഒന്നാണ് കെടാവിളക്ക്. ക്ഷേത്ര ചൈതന്യത്തെ വര്‍ധിപ്പിക്കുന്നതാണ് കെടാവിളക്ക് എന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ഥിക്കുന്നത് നമുക്കും ഐശ്വര്യം നല്‍കും.
ദേവാലയങ്ങളിലും വീടുകളിലും ഒരിക്കലും അണയാതെ കത്തിച്ച് സൂക്ഷിക്കുന്ന ദീപത്തിനെയാണ് കെടാവിളക്ക് എന്നു പറയുന്നത്. ഇത് പൊതുവേ വലിയ വിളക്കായിരിക്കും മാത്രമല്ല നിറയെ എണ്ണ എപ്പോഴും ഒഴിച്ചിട്ടുണ്ടാവും കൂടാതെ കാറ്റ് കയറാത്ത ഇടങ്ങളിലായിരിക്കും ഈ വിളക്ക് വയ്ക്കുക. ഈ വിളക്ക് യാതൊരുകാരണവശാലും അണഞ്ഞുപോകില്ല എന്നാണ് വിളക്ക് സൂക്ഷിക്കുന്നവരുടെ അവകാശവാദം.
Also Read: Chanakya Nithi: ഈ 4 ഗുണങ്ങളിൽ നിന്നും സത്യവും നീതിയുമുള്ള മനുഷ്യരെ തിരിച്ചറിയാം
ഇത് കൂടാതെ ക്ഷേത്ര ചൈതന്യത്തിന്റെ ഭാഗമായി നിലകൊള്ളുന്ന കെടാവിളക്കില്‍ എണ്ണ ഒഴിക്കുകയെന്നതുപോലും ഒരുപുണ്യകര്‍മ്മം കൂടിയായാണ്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കെടാവിളക്കില്‍ എണ്ണ ഒഴിക്കുകയെന്നത് അവിടത്തെ പ്രധാന വഴിപാടാണ്.
കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത് പുണ്യകര്‍മ്മമാണെങ്കിലും മറ്റുവിളക്കുകളിൽ ഒരാൾ കത്തിച്ചത്തിനു ശേഷം വിളക്ക് കഴുകി വൃത്തിയാക്കിയതിന് ശേഷമേ പുതിയ എണ്ണ ഒഴിച്ച് മറ്റൊരാൾക്ക് ഉപയോഗിക്കാൻ പാടുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...