പേരിന്റെ ആദ്യക്ഷരത്തിലൂടെ ഒരാളുടെ സ്വഭാവം എങ്ങനെയാണ് എന്ന് മനസിലാക്കാൻ കഴിയും എന്നാണ് പറയാറ്. നമ്മുടെ പേരും സ്വഭാവവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുരാതനകാലത്തെ ചൈനീസ് വിശ്വാസങ്ങൾ പറയുന്നത്. J എന്ന അക്ഷരത്തിൽ പേരുകൾ ആരംഭിക്കുന്നവരെ കുറിച്ചാണ് താഴെ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേതൃത്വ​ഗുണം ആണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ഏതൊരു പ്രശ്നവും ഇവർ കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. എന്നാൽ മറ്റൊരാളുടെ മാർ​ഗനിർദേശവും സഹായവും ഇല്ലാതെ ഇവർക്ക് ദീർഘകാലം നേതൃത്വം തുടരാനാകില്ല. സ്വയം ഇഷ്ടപ്പെടുന്നവരായതിനാൽ തങ്ങളുടെ പ്രതിഛായക്ക് കോട്ടം തട്ടുന്നത് ഇവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാകും. അങ്ങനെ സംഭവിക്കുമ്പോൾ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന ഇവർ‌ പ്രവർത്തനരഹിതനാകും. 


മറ്റുള്ളവരെ കുറിച്ചുള്ള ഇവരുടെ ഊഹാപോഹങ്ങൾ ശരിയായിരിക്കും. എന്തിലും ഉറച്ച തീരുമാനങ്ങളെടുക്കുന്ന ഇക്കൂട്ടർ ഊർജസ്വലരായിരിക്കും. എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ അത് ചെയ്തിട്ടേ അവർ പിന്മാറുകയുള്ളൂ. തനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിതാവസാനം വരെ ഒപ്പം നിൽക്കാൻ ഇവർ തയ്യാറായിരിക്കും. സ്വന്തമായി അഭിപ്രായമുള്ള ഇവർ കലാരംഗത്തും രാഷ്ട്രീയരംഗത്തും ശോഭിക്കും. നല്ല കാര്യശേഷിയുള്ളവരാണ്. ആത്മവിശ്വാസം വേണ്ടുവോളം ഉള്ള ഇക്കൂട്ടർ ഉന്നതലക്ഷ്യമുള്ളവരും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നവരാണ്. 


ഈ അക്ഷരത്തിൽ തുടങ്ങുന്നവരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. അലസത പൊതുവെ കുറവാണെങ്കിലും താൽപര്യമില്ലാത്ത കാര്യം ചെയ്യാൻ പറഞ്ഞാൽ അലസരാകും.  മറ്റുള്ളവരോട് അടുത്തിടപഴകുമെങ്കിലും ആത്മാർഥത കുറവായിരിക്കും. സ്വന്തം കാര്യം നേടാൻ മറ്റുള്ളവരെ തള്ളിപ്പറയുമെങ്കിലും ഒരാപത്ത് വന്നാൽ ഇവർ സഹായത്തിനായി ഓടിയെത്തും. മറ്റൊരാളുടെ കുറ്റവും കുറവും പറയാൻ കണ്ടുപിടിക്കാൻ ഇക്കൂട്ടർ മിടുക്കരാണ്. എന്നാൽ സ്വന്തം കുറ്റങ്ങൾ ആരെങ്കിലും പറഞ്ഞാൽ അത് ഇവർക്ക് അം​ഗീകരിക്കാനാകില്ല. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.