Rahu Gochar 2023: ഈ 4 രാശിയിലുള്ളവർക്ക് 153 ദിവസത്തേക്ക് അടിപൊളി സമയം, ലഭിക്കും ബമ്പർ നേട്ടങ്ങൾ!
Rahu Rashi Parivartan: ശനി കഴിഞ്ഞാൽ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് രാഹു. രാഹു ഒരു രാശിയിൽ ഒരു വർഷത്തോളം ചലിക്കും. 2023 ഏപ്രിൽ 12 ന് രാവിലെ 11:58 ന് രാഹു മേടം രാശിയിൽ പ്രവേശിച്ചു.
Rahu Ketu Gochar 2023: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളുടെയും രാശിയിലെ മാറ്റം ഭൂമിയിലും രാശിയിലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനം ചെലുത്തും. ശനി കഴിഞ്ഞാൽ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് രാഹു. രാഹു ഒരു രാശിയിൽ ഏതാണ്ട് ഒരു വർഷം നിൽക്കും. 2023 ഏപ്രിൽ 12 ന് രാവിലെ 11:58 ന് രാഹു മേടം രാശിയിൽ പ്രവേശിച്ചു. ഇനി ഒക്ടോബർ 30 ന് 2:13 വരെ ഈ രാശിയിൽ തുടരും. ഇതിനുശേഷം രാഷ് വ്യാഴത്തിന്റെ അധീനതയിലുള്ള മീനരാശിയിലേക്ക് നീങ്ങും. രാഹു ഒരു നിഴൽ ഗ്രഹമാണ്. ജാതകത്തിൽ രാഹുവിന്റെ സ്ഥാനം മോശമായാൽ പല പ്രശ്‌നങ്ങളിലൂടെയും നമുക്ക് കടന്നു പോകേണ്ടി വരും. എന്നാൽ മേട രാശിയിൽ രാഹു സാന്നിധ്യമുള്ളതിനാൽ പല രാശിക്കാർക്കും സുവർണ്ണ നേട്ടങ്ങൾ ലഭിക്കും. എന്നാൽ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്നറിയാം...
കുംഭം (Aquarius): ഈ രാശിയുടെ സംക്രമ ജാതകത്തിന്റെ മൂന്നാം ഭാവത്തിലാണ് രാഹു ഇപ്പോൾ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ആത്മവിശ്വാസം ആകാശത്തോളം ഉയരും. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പുതിയ വഴികൾ നിങ്ങൾക്ക് ഗുണം ചെയ്യും. ഇതുകൂടാതെ ജോലിയിൽ മാറ്റത്തിനും സാധ്യത.
വൃശ്ചികം (Scorpio): രാഹു സംക്രമത്തിനു ശേഷം വൃശ്ചിക രാശിയുടെ ആറാം ഭാവത്തിൽ ഇരിക്കുകയാണ്. അതിനാൽ നിങ്ങൾക്ക് ഒരു മികച്ച ജോലി ഓഫർ ലഭിക്കും. നിങ്ങളുടെ പ്രകടനം നോക്കുമ്പോൾ പ്രമോഷനോടൊപ്പം ഇൻക്രിമെന്റും ലഭിക്കും. എന്നാൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.
Also Read: Lucky Zodiac Sign: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ലക്ഷമീ കടാക്ഷം, നിങ്ങളും ഉണ്ടോ?
ചിങ്ങം (Leo): ഈ രാശിയുടെ പത്താം ഭാവത്തിലാണ് രാഹു ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ജോലിയിൽ വലിയ നേട്ടം ഉണ്ടാകും. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും ഈ സമയത്ത് എളുപ്പത്തിൽ നേടാൻ കഴിയും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. യാത്രകൾക്ക് കൂടുതൽ ചിലവ് വരും. ദോഷഫലങ്ങൾ ഒഴിവാക്കാൻ ശിവലിംഗത്തിൽ ജലാഭിഷേകം നടത്തുക.
കർക്കടകം (Cancer): കർക്കടക രാശിക്കാരുടെ കർമ്മ ഭാവത്തിന്റെ പത്താം ഭാവത്തിലാണ് രാഹു ഇരിക്കുന്നത്. ഈ കാലയളവിൽ കർക്കടക രാശിക്കാർക്ക് ഏത് ജോലി ചെയ്താലും സാമ്പത്തിക നേട്ടം ലഭിക്കും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് ഗുണം ചെയ്യും. ഈ കാലയളവിൽ ഐടി മേഖലയിലുള്ളവർക്ക് സുവർണ്ണ നേട്ടങ്ങൾ ലഭിക്കും. ബിസിനസ്സിൽ ലാഭം നേടാൻ കഴിയും. ഇതുകൂടാതെ രോഗങ്ങൾ അകന്നുനിൽക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...