Grah Gochar 2023: മീന രാശിയിൽ ക്രൂര ഗ്രഹത്തിന്റെ പ്രവേശനം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ!
Grah Gochar 2023: മീന രാശിയിൽ ക്രൂര ഗ്രഹത്തിന്റെ പ്രവേശനം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ! രാശിയിൽ ക്രൂര ഗ്രഹത്തിന്റെ പ്രവേശനം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ!
Rahu Transit 2023 Effect: ജ്യോതിഷമനുസരിച്ച് രാഹു-കേതു ഗ്രഹങ്ങളെ പാപ ഗ്രഹങ്ങളെന്നും മായാവി ഗ്രഹമെന്നുമാണ് കണക്കാക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും മറ്റു ഗ്രഹവുമായി ചേർന്ന് ശുഭവും അശുഭകരവുമായ ഫലങ്ങൾ നൽകുന്നു. രാഹു-കേതു ഇരിക്കുന്നത് ഏത് ഭാവത്തിലാണോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തിക്ക് ദോഷം വരാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്തു. ജ്യോതിഷത്തിൽ രാഹുവും കേതുവും പിടികിട്ടാത്ത ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു. ഈ ഗ്രഹം ഏത് ഗ്രഹവുമായി സഖ്യമുണ്ടാക്കുന്നുവോ അതനുസരിച്ചാണ് ഇതിന്റെ പെരുമാറ്റവും. അതിനാൽ ചില സന്ദർഭങ്ങളിൽ രാഹു ശുഭ ഫലങ്ങൾ നൽകുന്നു. ഒക്ടോബർ 30 ന് രാഹു മീന രാശിയിൽ പ്രവേശിക്കും. ഇക്കാരണത്താൽ, ജോലിയുടെയും പുരോഗതിയുടെയും സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു.
Also Read: Rahu Fav Zodiac: രാഹുവിന്റെ പ്രിയ രാശിക്കാരാണ് ഇവർ, ജീവിതത്തിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല!
മേടം (Aries): ജ്യോതിഷ പ്രകാരം രാഹുവിന്റെ പരിവർത്തനം മേടം രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും. രാഹു നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തിലൂടെയാണ് സഞ്ചരിക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ രാഹു ശുഭ ഫലങ്ങൾ നൽകും. ഇതിലൂടെ കലഹങ്ങൾ കുറയും, പെട്ടെന്ന് ചില ജോലികളിൽ വിജയം ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ഊർജ്ജവും വർദ്ധിക്കും. ഇത് മാത്രമല്ല എല്ലാ പ്രശ്‌നങ്ങളിലും വിജയം ഉണ്ടാകും. മീനരാശിയിൽ രാഹു സംക്രമിക്കുന്നതിനാൽ ഇവർക്ക് പെട്ടെന്നുള്ള ധനലാഭത്തിനുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെടും.
കർക്കടകം (Cancer): കർക്കടക രാശിക്കാരുടെ ജീവിതത്തിൽ രാഹുവിന്റെ സംക്രമം അനുകൂല ഫലങ്ങൾ നൽകും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ സംക്രമം നടക്കാൻ പോകുന്നത്. ഇത് ഭാഗ്യത്തിന്റെയും വിദേശത്തിന്റെയും സ്ഥാനമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഭാഗ്യം ലഭിക്കും. ഇതോടൊപ്പം ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികളിലും നിങ്ങൾക്ക് വിജയം ലഭിക്കും. ഈ സമയത്ത് വിദേശയാത്രയ്ക്കുള്ള സാധ്യതകൾ കാണുന്നു. ഈ കാലയളവിൽ നിങ്ങൾക്ക് സാമ്പത്തിക വിജയം ലഭിക്കാനുള്ള ശക്തമായ സാധ്യതയുമുണ്ട്. ഏതെങ്കിലും വാഹനമോ വസ്തുവോ വാങ്ങാണ് യോഗമുണ്ട്.
Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA യിൽ ബമ്പർ വർധനവ്!
തുലാം (Libra): തുലാം രാശിക്കാർക്ക് രാഹുവിന്റെ സംക്രമം ഗുണം ചെയ്യും. നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തിലാണ് ഈ സംക്രമം നടക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ കോടതി വിഷയങ്ങളിൽ വിജയം നേടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഈ സമയത്ത് നിങ്ങൾക്ക് ശത്രുക്കളുടെ മേൽ വിജയം നേടാൻ കഴിയും. ഇതോടൊപ്പം പെട്ടെന്ന് ധനലാഭവും ഉണ്ടാകും. മറുവശത്ത് ജോലിയുള്ള ആളുകൾക്ക് ഈ സമയത്ത് പ്രമോഷനും ട്രാൻസ്ഫറും മറ്റും ലഭിക്കും. ഇത് മാത്രമല്ല ഈ സമയത്ത് നിങ്ങൾക്ക് രാഷ്ട്രീയത്തിൽ വിജയം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...