Rahu Ketu Transit 2023: രാഹു കേതു ഗ്രഹങ്ങൾ ഒക്‌ടോബർ 30 ന് രാശി മാറും. ഒക്‌ടോബർ 30 ന് രാഹു മീന രാശിയിൽ പ്രവേശിക്കും. അതുപോലെ കേതുവും അന്നുതന്നെ കന്നിരാശിയിൽ പ്രവേശിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെയും മാറ്റം മിഥുന രാശിക്കാരുടെ തൊഴിൽ, ബിസിനസ്സ്, കുടുംബം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ സ്വാധീനം ചെലുത്തും. മിഥുന രാശിക്കാർക്ക്, ഈ മാറ്റം പ്രമോഷന്റെ സാധ്യത കൂട്ടും. കഠിനാധ്വാനത്തോടും മികച്ച പ്രകടനത്തോടും കൂടി തങ്ങളുടെ ജോലി ചെയ്യുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്നത് ഓർക്കുക. നിങ്ങളുടെ കഴിവും കഠിനാധ്വാനവും കണക്കിലെടുത്ത് കമ്പനി നിങ്ങൾക്ക് ചില വലിയ ഉത്തരവാദിത്തങ്ങൾ നൽകിയേക്കും. സർക്കാർ ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥലംമാറ്റത്തിന് സാധ്യത.  ഈ വർഷം നിങ്ങൾക്ക് വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നിങ്ങൾ ഈ രാശിക്കാരാണോ? എങ്കിൽ ലക്ഷ്മി കൃപ എപ്പോഴും ഉണ്ടാകും!


സാമ്പത്തിക വീക്ഷണകോണിൽ വരാനിരിക്കുന്ന സമയം ഇവർക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങൾക്ക് ഈ സമയം വസ്തുവിലും നിക്ഷേപിക്കാം പക്ഷെ അൽപ്പം ജാഗ്രതവേണം.  അല്ലെങ്കിൽ കേസിൽ കുടുങ്ങിപ്പോകാൻ സാധ്യതയുണ്ട്. ഷെയർ മാർക്കറ്റിലെ നിങ്ങളുടെ നിക്ഷേപവും പാപം കൊയ്യും.  എങ്കിലും വർഷത്തിലെ അവസാന രണ്ട് മാസങ്ങളിൽ അതായത് ഒക്ടോബർ 30-ന് ശേഷം ഒരു തരത്തിലുള്ള റിസ്കും എടുക്കരുത്. 


Also Read: Kedar Yoga: കേദാർ യോഗം ഈ രാശികൾക്ക് നൽകും വൻ അഭിവൃദ്ധിയും നേട്ടങ്ങളും!


ഇവരിൽ അവിവാഹിതരായവർക്ക് നല്ല വിവാഹാലോചനകൾ വന്നേക്കാം, വരുന്ന ബന്ധങ്ങൾ നന്നായി ആലോചിച്ച ശേഷം ഉറപ്പിച്ചാൽ മതി. കുട്ടികളില്ലാത്തവർക്ക് ഈ സമയം സന്താന ലബ്ധിക്ക് സാധ്യത. നിങ്ങളുടെ പങ്കാളിയുമായി ചെറിയ തർക്കങ്ങൾ തുടരും. എന്നാൽ അതിനെക്കുറിച്ച് വിഷമിക്കുകയോ പരിഭ്രാന്തരാകുകയോ അരുത്, ബന്ധം സൗഹാർദ്ദപരമായി തുടരും. വായ്പ എടുത്തിട്ടുണ്ടെങ്കിൽ അത് ഉടനെ അടച്ചു തീർക്കാൻ കഴിയും. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതായി വരും. ഇത് കൂടാതെ നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ബിപിക്ക് പുറമെ നിങ്ങൾക്ക് നാഡീസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. വാഹനമോടിക്കുമ്പോഴും ശ്രദ്ധിക്കുക.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.