Rahu Gochar 2023 Date and Time: ജ്യോതിഷ ശാസ്ത്രമനുസരിച്ച്, ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറും. ശനി രാശിമാറാൻ രണ്ടര വർഷമാണ് എടുക്കുന്നത് അതേസമയം  എപ്പോഴും വക്രഗതിയിൽ സഞ്ചരിക്കുന്ന രാഹുവും കേതുവും ഒന്നര വർഷം കൊണ്ടാണ് രാശി മാറുന്നത്. രാഹുവിനും കേതുവിനും അധിപനായി ആരുമില്ല.  രാശിചിഹ്നത്തിന്റെയും ആധിപത്യം ഇല്ല. 2022-ൽ രാഹു മേട രാശിയിൽ പ്രവേശിച്ചിരുന്നു ഇനി 2023 ൽ മീന രാശിയിൽ പ്രവേശിക്കും.  ഇനി 2023 ൽ മീനരാശിയിൽ പ്രവേശിക്കും. ഇതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും.  2023 ലെ രാഹു സംക്രമണം ഈ 3 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ധനു രാശിയിൽ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ! 


മിഥുനം (Gemini): രാഹു സംക്രമം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ ആളുകൾക്ക് ജോലിയുടെ കാര്യത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടായേക്കാം. ഉദ്യോഗത്തിൽ പ്രമോഷനും ഇൻക്രിമെന്റും ഉണ്ടായേക്കാം. പ്രത്യേകിച്ച് ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും.  ഇവർക്ക് നല്ല ധനലാഭം ഉണ്ടാകും. ഇതിലൂടെ ഇവരുടെ സമ്പത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാം. സ്ഥലവും കെട്ടിടവും വാങ്ങാൻ യോഗം.


കന്നി (Virgo): രാഹുവിന്റെ രാശിമാറ്റം കന്നി രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് പങ്കാളിത്ത പ്രവർത്തനങ്ങളിൽ മികച്ച വിജയം നേടാൻ കഴിയും. ധനലാഭമുണ്ടാകും. പങ്കാളിത്തത്തോടെ പുതിയ ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം വളരെ മികച്ചതായിരിക്കും. ജീവിതപങ്കാളിയുടെ സഹായത്താൽ നിങ്ങൾക്ക് വലിയ ദൗത്യം പൂർത്തിയാക്കാൻ കഴിയും. അവിവാഹിതർക്ക് വിവാഹം നടക്കും.


Also Read: അതിഥികളെ പോലും ഞെട്ടിച്ചുകൊണ്ട് വധുവരന്മാരുടെ 'ഹുക്ക കിസ്' വീഡിയോ വൈറൽ


കുംഭം (Aquarius): മീനരാശിയിലേക്കുള്ള രാഹുവിന്റെ പ്രവേശനം കുംഭം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. ഈ അപ്രതീക്ഷിത ധനലാഭം നിങ്ങൾക്ക് സന്തോഷം നൽകുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യും. വ്യവസായികൾക്ക് ഇത് വളരെ നല്ല സമയമാണ് വരുമാനം വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.