രാഹുവും കേതുവും അശുഭഫലം നൽകുന്ന ​ഗ്രഹമായാണ് ഭൂരിഭാ​ഗം ആളുകളും കണക്കാക്കുന്നത്. എന്നാൽ ജ്യോതിഷ പ്രകാരം രാഹു-കേതുക്കൾ മോശം ഫലങ്ങൾ മാത്രമല്ല ഒരാൾക്ക് നൽകുന്നത്. അവ നല്ല ഫലങ്ങളും നൽകുന്നു. എന്നാൽ രാഹു-കേതുക്കളുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും അവ നിങ്ങൾക്ക് എങ്ങനെ ഫലങ്ങൾ നൽകും എന്നത്. നിലവിൽ രാഹു മേടം രാശിയിലും കേതു തുലാം രാശിയിലുമാണ് സഞ്ചരിക്കുന്നത്. 2023 ഒക്‌ടോബർ 30 വരെ രാഹു-കേതുക്കൾ ഈ രാശികളിൽ തുടരും. ഏത് രാശിക്കാണ് ഈ കാലയളവ് ശുഭകരമെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം: ഒക്ടോബർ 30 വരെയുള്ള കാലയളവിൽ ജീവിതത്തിൽ പുരോ​ഗതിയുണ്ടാകുന്നതിനുള്ള എല്ലാ അവസരങ്ങൾ വന്ന് ചേരും. വരുമാന സ്രോതസ്സുകൾ വർധിച്ചേക്കാം. ധനലാഭം ലഭിക്കാനുള്ള സാധ്യതകളുണ്ട്. വിദേശയാത്രയ്ക്ക് അവസരം ലഭിച്ചേക്കാം. തൊഴിൽ ചെയ്യുന്നവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. മേലധികാരി നിങ്ങളുടെ ജോലിയെ വളരെയധികം വിലമതിക്കും. വരുമാനം വർധിക്കാനുള്ള സാധ്യതകളുണ്ട്. രാഷ്ട്രീയ രംഗത്ത് ഏറെ പേര് സമ്പാദിക്കും.


Also Read: Astrology: ലക്ഷ്മി ദേവിയുടെ കൃപ ഈ അഞ്ച് രാശികളിൽ എപ്പോഴുമുണ്ടാകും, നിങ്ങളും ഈ രാശിയിലുണ്ടോ?


മിഥുനം: രാഹുവിന്റെ സംക്രമണത്തിൽ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ഇമേജ് ശക്തമാകും. വരുമാന സ്രോതസ്സുകളിൽ വർധനവിന് സാധ്യതയുണ്ട്. ഒന്നിലധികം മാധ്യമങ്ങളിലൂടെ നിങ്ങൾക്ക് പണം ലഭിക്കും. വരുമാനവും വർധിക്കും. ഈ കാലയളവിൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ വലിയ സ്ഥാനം നേടാൻ കഴിയും.


കർക്കടകം: രാഹുവിന്റെ ദയ വർഷം മുഴുവനും ഈ രാശിക്കാർക്കുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് വലിയ തസ്തിക ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ഈ സമയം നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്. ബിസിനസിൽ നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ വീട്, കാർ തുടങ്ങിയവ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സമയം അനുകൂലമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.