Rahu Transit 2023: ജ്യോതിഷത്തിൽ പാപഗ്രഹമെന്നും മായാവി ഗ്രഹമെന്നുമൊക്കെ പറയുന്ന രാഹു-കേതു ഗ്രഹങ്ങളുടെ സ്ഥാനമാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. രാഹുവും കേതുവും എല്ലായ്‌പ്പോഴും വക്രഗതിയിൽ  സഞ്ചരിക്കുകയും ശേഷം ഒന്നര വർഷത്തിനുള്ളിൽ രാശി മാറാറുമുണ്ട്. 2023 ഒക്ടോബർ 30 ന് രാഹു മീനരാശിയിലേക്ക് പ്രവേശിക്കും. ഇതിനുമുൻപുള്ള 10  മാസം രാഹു മേടത്തിൽ തുടരും. അത്തരമൊരു സാഹചര്യത്തിൽ വർഷാരംഭം മുതൽ ഒക്ടോബർ 2023 വരെയുള്ള സമയം 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശുക്രന്റെ ഉദയം: ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം, ലഭിക്കും വൻ സമ്പത്ത്!


2023 ൽ ഈ രാശിക്കാരോട് രാഹുവിന്റെ കൃപയുണ്ടാകും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നംജൂക്ക് നോക്കാം...


മിഥുനം (Gemini): രാഹുവിന്റെ കൃപയാൽ മിഥുന രാശിക്കാർക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വലിയ ചിലവുകളും നേരിടേണ്ടി വരുമെങ്കിലും വരുമാനം വർധിക്കുന്നതിനാൽ വലിയ പ്രശ്നമൊന്നും ഉണ്ടാവില്ല.  ബിസിനസ്സിന് അനുകൂലമായ സമയമായിരിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കും. 


കർക്കടകം (Cancer): പെട്ടെന്ന് ധനലാഭം ഉണ്ടാകും. ജോലിയിൽ ഉത്തരവാദിത്തങ്ങൾ കൂടും.  പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും അതിലൂടെ ധനത്തിന്  കുറവുണ്ടാകില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ ജോലികൾ പൂർത്തീകരിക്കും. പുരോഗതി കൈവരിക്കാൻ സാധ്യത. 


Also Read: Mahesh Babu Wig Secret: മഹേഷ് ബാബുവിന്റെ വിഗിന് പിന്നിലെ രഹസ്യം പുറത്ത്... 


വൃശ്ചികം (Scorpio): മേടരാശിയിലെ രാഹുവിന്റെ വക്രഗതിയിലെ ചലനം വൃശ്ചിക രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.  എതിരാളികൾ പരാജയപ്പെടും. ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ജോലികളും നടക്കും. ധന ഗുണമുണ്ടാകും.  സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിൽ വലിയ അവസരങ്ങൾ ഉണ്ടാകും. അവിസ്മരണീയമായ ഒരു യാത്ര പോകാൻ സാധ്യത..


കുംഭം (Aquarius): രാഹു കുംഭം രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ നൽകും. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. റിസ്ക് എടുത്താലും ലാഭം ലഭിക്കും. ജോലിക്കാർക്ക് വൻ ലാഭം ഉണ്ടാകും.  വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)