April Lucky Birth Stars: ഇന്ന് മേടം ഒന്ന്..  വിഷുപ്പുലരിയില്‍ എല്ലാവര്‍ക്കും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറച്ച് മേടമാസത്തിന് തുടക്കമായിരിക്കുകയാണ്.  മേട മാസത്തിൽ പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങളും രാശി മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇത് ചില രാശിക്കാരിൽ രില്‍ അനുകൂല ഫലങ്ങളും എന്നാൽ മറ്റു ചിലരിൽ പ്രതികൂല ഫലങ്ങളും ഉണ്ടാക്കും. മേട മാസത്തിൽ ചില രാശിക്കാർക്ക് രാജയോഗം ഉണ്ടാകും. ഇവരുടെ ജീവിതം ഈ സമയം ശരിക്ക് മാറിമറിയും.  ഇവരെ കാത്തിരിക്കുന്നത് പലവിധത്തിലുള്ള ഗുണഫലങ്ങളാണ്.  രാജയോഗ ഗുണങ്ങൾ ലഭിക്കുന്ന ആ രാശിക്കാർ ആരെല്ലാമെന്ന് നമുക്ക് നോക്കാം  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Asta 2023: ബുധന്റെ അസ്തമനം: 8 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ! 


മൂലം 


മൂലം നക്ഷത്രക്കാര്‍ക്ക് മേട മാസം വളരെ മികച്ച ഗുണ ഫലങ്ങള്‍ നൽകുന്നു. ഇവർക്ക് നിരവധി നല്ല അവസരങ്ങൾ ലഭിക്കും.  എന്നാല്‍ അത് ശ്രദ്ധിച്ച് ഉപയോഗിക്കണം.  ഇവരുടെ ആരോജ്യം മെച്ചപ്പെടും.   ജീവിത സാഹചര്യങ്ങള്‍ അനുസരിച്ച് പെരുമാറുന്നതിന് ഇവര്‍ക്ക് കഴിയും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ ഉയര്‍ച്ചയും നേട്ടവും ഇവർക്ക് ലഭിക്കും.  


പൂരാടം 


ഈ നക്ഷത്രക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ ലഭിക്കും. കാര്യവിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഇത് ഇവരുടെ ജീവിതത്തെ മാറ്റി മറിക്കും. മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങും. പുരോഗതിയുടെ കാര്യത്തില്‍ ഒരിക്കലും ഇവര്‍ക്ക് പിന്തിരിഞ്ഞ് നോക്കേണ്ടി വരില്ല. പല വിധത്തിലുള്ള ആനുകൂല്യങ്ങൾ സമ്മാനങ്ങള്‍ നിങ്ങളെ തെയ്‌ഡിയെത്തും. ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കും. 


ഉത്രാടം 


ഉത്രാടം നക്ഷത്രക്കാർക്കും രാജയോഗ സമാനമായ നിരവധി ഫലങ്ങള്‍ ലഭിക്കും. ധനയോഗവും ധനാഗമ സാധ്യതകളും വര്‍ദ്ധിക്കും. അപ്രതീക്ഷിത ധനഭാഗ്യം നിങ്ങളെ തേടി എത്തുന്നു. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരും. ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകും.  ലാഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നടക്കും. കര്‍മ്മരംഗത്ത പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയുണ്ടാകും. 


Also Read:  Shani Nakshatra Gochar 2023: വരുന്ന 6 മാസത്തേക്ക് ഈ 4 രാശിക്കാർക്ക് സുവർണ്ണ കാലം ഒപ്പം രാജയോഗവും! 


തിരുവോണം 


തിരുവോണ നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് നിരവധി നേട്ടങ്ങള്‍ ലഭിക്കും. അംഗീകാരം പല കോണില്‍ നിന്നും ഇവരെ തേടി എത്തും.  സ്ഥാനമാനങ്ങളും ഉയര്‍ച്ചയും ഇവരെ കാത്തിരിക്കുന്നുണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും അതെല്ലാം ഇനി മാറും.  ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കും.  അഭിമാനകരമായ പല നേട്ടങ്ങളും ഉണ്ടാകും. പല ആശയങ്ങളും ഇവരുടെ ജീവിതത്തില്‍ നടപ്പിലാക്കാന്‍ കഴിയും.


ഉത്രട്ടാതി 


മേട മാസത്തിൽ ഗുണഫലങ്ങളുടെ ആകെത്തുകയാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നത്. യുക്തിയോടെ സംസാരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും. പല വിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്ക് പൂര്‍ത്തീകരിക്കുന്നതിനും അതിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനും സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് കഴിയും.  എല്ലാ ഗുണഫലങ്ങളും ഒരുമിച്ച് നിങ്ങളെ തേടി എത്തുന്ന സമയമാണിത്. കര്‍മ്മരംഗത്ത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാകും.


പൂരം 


പൂരം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങൾ വന്നു ചേരും. ബിസിനസിലെ നേട്ടങ്ങള്‍ സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കും. ബന്ധുക്കളോടൊപ്പവും കുടുംബത്തിനോടൊപ്പവും കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല മാറ്റങ്ങളും ഉണ്ടാകും. അംഗീകാരങ്ങളും പ്രശസ്തിയും നിങ്ങളെ തേടി എത്തും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.