രാജ്യത്തുടനീളം ആഘോഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ആഘോഷമാണ് രക്ഷാബന്ധൻ. എല്ലാ സഹോദരീസഹോദരന്മാരും രക്ഷാബന്ധൻ ദിനത്തിൽ ഒത്തുചേരുന്നു. എല്ലാ വർഷവും ശ്രാവണ മാസത്തിലെ (സാവൻ മാസം) പൂർണിമ തിഥിയിൽ (പൗർണമി ദിവസം) രക്ഷാബന്ധൻ ഉത്സവം ആചരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദിവസം സഹോദരിമാർ അവരുടെ സഹോദരന്റെ കൈകളിൽ രാഖി കെട്ടി അവരുടെ ദീർഘവും സമൃദ്ധവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു. ഈ വർഷം, രക്ഷാബന്ധൻ ഓഗസ്റ്റ് 30, 31 തീയതികളിലാണ് വരുന്നത്. ഈ രണ്ട് തീയതികളിൽ രാഖി കെട്ടാം. ഓഗസ്റ്റ് 30-ന് രാത്രി 9.01-ന് ഭദ്രകൽ സമാപിക്കും, ഈ സമയത്തിനുശേഷം ആളുകൾക്ക് ചടങ്ങുകൾ നടത്താം. പൂർണിമ തിഥി (പൂർണ്ണ ചന്ദ്രൻ) ഓഗസ്റ്റ് 30 ന് രാവിലെ 10:58 ന് ആരംഭിച്ച് ഓഗസ്റ്റ് 31 ന് രാവിലെ 7:05 ന് അവസാനിക്കും.


ALSO READ: Raksha Bandhan 2023: രക്ഷാബന്ധൻ ദിനം സഹോദരങ്ങളുമൊത്ത് ആഘോഷിക്കാം; ഓരോ രാശിക്കാരും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്


രക്ഷാ ബന്ധൻ 2023: ചരിത്രവും പ്രാധാന്യവും


രക്ഷാബന്ധൻ ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി പുരാണ കഥകൾ ഉണ്ട്. രക്ഷാബന്ധൻ ഉത്സവവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഐതിഹ്യങ്ങളിലൊന്ന് മഹാഭാരത കാലഘട്ടത്തിലേതാണ്. ഒരിക്കൽ ഭഗവാൻ കൃഷ്ണന്റെ വിരൽ മുറിഞ്ഞപ്പോൾ ദ്രൗപതി തന്റെ തുണിയുടെ ഒരു കഷണം കീറി കൃഷ്ണന്റെ വിരലിൽ കെട്ടിയതായും ഈ പ്രവൃത്തി കൃഷ്ണനെ ആഴത്തിൽ സ്പർശിച്ചതായും ആണ് വിശ്വാസം. ദ്രൗപദിയുടെ പ്രവൃത്തിയിൽ ആകൃഷ്ടനായ കൃഷ്ണൻ ദ്രൗപദിയെ എക്കാലവും സംരക്ഷിക്കുമെന്ന് വാക്കുനൽകിയെന്നാണ് വിശ്വാസം.


കൗരവർ ദ്രൗപദിയെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ, ഹസ്തിനപുരിലെ രാജകൊട്ടാരത്തിൽ വെച്ച് ദ്രൗപദി പരസ്യമായി അപമാനം നേരിട്ടപ്പോൾ കൃഷ്ണൻ ദ്രൗപദിയുടെ രക്ഷയ്ക്കെത്തി. സഹോദരിമാർ അവരുടെ സഹോദരന്റെ കൈത്തണ്ടയിൽ രാഖി കെട്ടുന്നത് മുതൽ, അവരെ എല്ലാകാലത്തും സംരക്ഷിക്കുമെന്ന് സഹോദരന്മാർ വാക്കുനൽകുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.