Rama Navami: ഈ ദിനം ശ്രീരാമനെ ഭജിക്കുന്നത് ഉത്തമം
ശ്രീരാമൻ ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ്. ഈ ആഘോഷത്തെ ചൈത്രനവമി എന്നും വസന്തോത്സവമെന്നും പറയാറുണ്ട്.
രാമ നവമി എന്നു പറയുന്നത് ദശരഥന്റെയും കൗസല്യയുടെയും മകനായി ശ്രീരാമദേവന്‍ അയോധ്യയില്‍ ജനിച്ചദിവസമാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഈ വര്‍ഷത്തെ ശ്രീരാമനവമി വരുന്നത് ഏപ്രില്‍ 21 ബുധനാഴ്ചയാണ്.
ശ്രീരാമൻ ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ്. ഈ ആഘോഷത്തെ ചൈത്രനവമി എന്നും വസന്തോത്സവമെന്നും പറയാറുണ്ട്. ഹിന്ദു കലണ്ടറിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ ചൈത്ര മാസത്തിലെ ഒന്‍പതാം ദിവസത്തില്‍ ശുക്ല പക്ഷത്തിലാണ് ശ്രീരാമ നവമി ആഘോഷിക്കുന്നത്.
ഈ സമയം നീണ്ട ഒന്‍പത് ദിവസത്തെ ആഘോഷങ്ങളാണ് ഉള്ളത്. ഈ ദിനങ്ങളിൽ വിവിധ മന്ത്രങ്ങളാല്‍ പൂജകളും അര്‍ച്ചനകളും നടത്തുകയും ക്ഷേത്രങ്ങളും പരിസരങ്ങളും വളരെ വര്‍ണാഭമായി അലങ്കരിക്കുകയും ഒപ്പം ശ്രീരാമന്റെ ശിശുരൂപത്തിലുള്ള വിഗ്രഹങ്ങള്‍ ഉണ്ടാക്കി അതിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
Also Read: ഈ ഗായത്രി മന്ത്രങ്ങൾ ശ്രദ്ധാപൂർവ്വം ജപിക്കൂ, ഫലസിദ്ധി ഉറപ്പ്
ഈ ആഘോഷത്തിൽ പൂര്‍ണ്ണമായ അനുഗ്രഹസിദ്ധി ലഭിക്കുന്നതിനായി ഈ ഒന്‍പത് ദിവസങ്ങളിലോ അല്ലെങ്കില്‍ ആദ്യത്തേയും അവസാനത്തെയും ദിവസങ്ങളിലോ ഉപവാസം അനുഷ്ഠിക്കുകയാണ് പതിവ്. ഈ ഉപവാസത്തിലൂടെ മക്കള്‍ക്ക് നല്ല ഭാവിയുണ്ടാകുമെന്നാണ് വിശ്വാസം.
ഈ ദിനങ്ങളിൽ ആദ്യം സൂര്യനെ വന്ദിച്ചുവേണം തുടങ്ങാൻ. കൂടാതെ ഈ ദിനങ്ങളിൽ രാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ തുടങ്ങിയവരെ ധ്യാനിക്കുന്നതും രാമായണവും അതുപോലെ മറ്റ് വേദഗ്രന്ഥങ്ങളോ വായിക്കുന്നതും ഉത്തമമാണ്.
Also Read: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ പ്രധാന വഴിപാടിനെക്കുറിച്ച് അറിയുമോ?
ഈ ദിനങ്ങളില്‍ പ്രാർത്ഥനകൾ വ്രതശുദ്ധിയോടെ വേണം നടത്താന്‍. ചിലയിടങ്ങളിൽ ഈ ദിനത്തെ ശ്രീരാമ-സീത വിവാഹ ദിനമായിട്ടും കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ ദിനം വിവാഹം നടത്തുന്നത് ഉത്തമമാണെന്നും അതുപോലെ ഭാര്യ ഭര്‍ത്താക്കന്മാര്‍ ഈ ദിനത്തില്‍ പ്രാര്‍ഥനയും ഉപവാസവുമായി കഴിയുന്നത് ഐശ്വര്യദായകമാണെന്നുമാണ് കണക്കാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...