Surya Grahan 2024: ചൈത്ര നവരാത്രിക്ക് ഒരു ദിവസം മുന്നേ ഉണ്ടാകുന്ന സൂര്യഗ്രഹണം ഇന്ന് സംഭവിക്കും.  ഈ സൂര്യ ഗ്രഹണം വളരെ സവിശേഷമാണ്.  കാരണം ഇത് ഏകദേശം 5 മണിക്കൂർ 25 മിനിറ്റ് നീണ്ടു നിൽക്കും.  ഈ സൂര്യ ഗ്രഹണത്തോടെ നിരവധി ഗ്രഹങ്ങൾക്ക് മാറ്റം സംഭവിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷപ്രകാരം സൂര്യനും രാഹുവും ഏതെങ്കിലും രാശിയിൽ ഒരുമിച്ചെത്തിയാൽ ഗ്രഹണ യോഗം ഉണ്ടാകും.  ഇത് ഒരു അശുഭ യോഗമാണ്.  ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം മീന രാശിയിൽ രേവതി നക്ഷത്രത്തിൽ സംഭവിക്കാൻ പോകുന്നു.  ഈ സൂര്യഗ്രഹം ചില രാശികൾക്ക് നല്ലതാണെങ്കിൽ ചിലർക്ക് വളരെ മോശമാണ്. ഇത്തരത്തിൽ ഈ ഗ്രഹത്തോടെ ശ്രദ്ധിക്കേണ്ട രാശികൾ ഏതൊക്കെ എന്നറിയാം...


Also Read: മീന രാശിയിൽ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!


സൂര്യഗ്രഹണം ഇന്ന് രാത്രി 09:12 മുതൽ 02:22 വരെ തുടരും.  ഈ സൂര്യ ഗ്രഹണം ഭാരതത്തിൽ ഉണ്ടാകില്ല.  ഈ ഗ്രഹണത്തിന്റെ ഫലം 12 രാശികളിലും ഉണ്ടാകും.  ഇതോടൊപ്പം 54 വർഷങ്ങൾക്ക് ശേഷം പൂർവ്വ സംയോഗം രൂപപ്പെടാൻ പോകുകയാണ്. ഇത്തരത്തിലുള്ള പൂർണ്ണ സൂര്യഗ്രഹണം നേരത്തെ 1970 ലാണ് നടന്നത്. സൂര്യഗ്രഹണത്തോടെ ഈ രാശിക്കാർ സൂക്ഷിക്കണം...


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഈ സൂര്യ ഗ്രഹണം വളരെ ശ്രദ്ധിക്കണം.  ഈ സമയം വളരെയധികം സൂക്ഷ്മതയോടെ ഇരിക്കണം.  പണമിടപാടുകൾ വളരെയധികം ആലോചിച്ചു ചെയ്യണം. ചെറിയ ജോലികളിലും പ്രശനങ്ങൾ ഉടലെടുക്കാം. വരുമാനത്തിൽ ചെറിയപ്രശ്ങ്ങൾ ഉണ്ടായേക്കാം. കുടുംബക്കാരുമായി വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ട് ദേഷ്യം നിയന്ത്രിക്കുക. ബിസിനസിൽ വളരെ ആലോചിച്ചു മാത്രം പണം ചെലവാക്കുക. 


Also Read: ശുക്രന്റെ രാശിമാറ്റത്തിലൂടെ 3 രാജയോഗങ്ങൾ; ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!


വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്കും ഈ സമയം അത്യാവശ്യ ശ്രദ്ധ വേണം. ജോലിയിൽ പ്രശനങ്ങൾ ഉടലെടുത്തേക്കാം. ഇതിലൂടെ ജോലി മാറേണ്ട അവസ്ഥ വരെ വന്നേക്കാം. ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകൾക്ക് യോഗമുണ്ടാകും. പങ്കാളിയുമായി ഈ സമയം വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.


കുംഭം (Aquarius): വർഷത്തെ ആദ്യ സൂര്യ ഗ്രഹണം ഈ രാശിക്കാർക്കും നല്ലതല്ല.  ബിസിനസുകാർക്ക് ഈ സമയം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ജോലിയിലും പ്രശ്നങ്ങൾ ഉണ്ടായേക്കാം.   ടെൻഷൻ ഉണ്ടാകും, കഠിനപ്രയത്നം ചെയ്താലും അതിനുള്ള ഫലം ലഭിക്കില്ല. ധനനഷ്ടത്തിനും ഈ സമയം യോഗമുണ്ടാകും അതിനാൽ സൂക്ഷിക്കുക.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.