Rashi Parivartan 2022: ഓരോ ഗ്രഹങ്ങലും അതിന്റെതായ സമയങ്ങളിൽ  അവരുടെ രാശി മാറുന്നതായി ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. ഈ രീതിയിൽ അവരുടെ രാശി മാറുന്നത് 12 രാശികൾക്കും വ്യത്യസ്തമായ ഫലങ്ങൾ ഉണ്ടാകും.  ഇവരിൽ ചിലർക്ക് ധനലാഭവും എന്നാൽ ചിലർക്ക് പ്രശ്‌നങ്ങളും ഉണ്ടായേക്കാം.  ഒക്ടോബർ മാസത്തിൽ 7 ഗ്രഹങ്ങൾ രാശി മാറും. ഇത് ഈ 6 രാശിക്കാരുടെ ജീവിതത്തെ ബാധിക്കും.  ഏതൊക്കെ ഗ്രഹങ്ങളാണ് ഒക്ടോബറിൽ രാശി മാറാൻ പോകുന്നതെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 


ഒക്ടോബറിലെ രാശിമാറ്റം (Planet Transit in October 2022)


ഒക്ടോബർ 16, 2022 ന് മിഥുന രാശിയിൽ ചൊവ്വ സംക്രമിക്കും


ഒക്ടോബർ 17, 2022 ന് കന്നി രാശിയിൽ നിന്നും സൂര്യൻ തുലാം രാശിയിൽ സംക്രമിക്കും


ഒക്ടോബർ 18 2022 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കും


ഒക്ടോബർ 23, 2022 ന് മകരം രാശിയിലേക്ക് ശനി നേരിട്ട് സംക്രമിക്കും. 


ഒക്ടോബർ 26, 2022 ന് ബുധൻ തുലാം രാശിയിൽ പ്രവേശിക്കും 


ഒക്ടോബർ 28, 2022 ന് വ്യാഴം മേടത്തിൽ സംക്രമിക്കും


ഗ്രഹങ്ങളുടെ രാശിമാറ്റം ഈ രാശിക്കാർ എങ്ങനെ സ്വാധീനിക്കുമെന്നറിയാം...


മേടം (Aries): ഈ രാശിക്കാർക്ക് ഒക്ടോബർ മാസം വളരെ അനുകൂലമായിരിക്കും. ഇവർക്ക് സർക്കാർ ജോലി ലഭിക്കാൻ മംഗളകരമായ യോഗം ഒരുങ്ങുന്നുണ്ട്. ആരോഗ്യം മികച്ചതായിരിക്കും, ജോലിയിൽ വരുന്ന തടസ്സങ്ങൾ നീങ്ങും. കുടുംബത്തിൽ നിന്നും സംതൃപ്തി ലഭിക്കും, ബിസിനസ്സ് വിപുലീകരിക്കുന്നതിൽ വിജയിക്കും. നേരത്തെയുണ്ടായിരുന്ന  വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടും.


Also Read: 


മിഥുനം (Gemini): ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം അതുകൊണ്ടുതന്നെ നിങ്ങളുടെ ഇണയോട് മധുരമായി പെരുമാറുക. കടുത്ത സംസാരങ്ങൾ ഒഴിവാക്കുക. ഈ കാലയളവിലെ യാത്രകൾ ഫലപ്രദമാകില്ല അതുകൊണ്ടുതന്നെ അത് ഒഴിവാക്കുക. ക്രിയേറ്റീവ് ജോലിയിൽ സ്വയം ഏർപ്പെടുകയും നല്ല മനോഭാവം നിലനിർത്തുകയും ചെയ്യുക. നിങ്ങളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകുക. ത്വക്ക് സംബന്ധമായ അസുഖങ്ങൾ അലട്ടും.


ചിങ്ങം (Leo): ഈ രാശിയുടെ അധിപൻ സൂര്യനാണ്. അതിനാൽ സൂര്യൻ മറ്റൊരു ഭാവത്തിലൂടെ കടന്നുപോകുകയാണെങ്കിൽ, അത് ശുഭകരമായി കണക്കാക്കാനാവില്ല. അത്തരമൊരു സാഹചര്യത്തിൽ ഒക്ടോബർ മാസം നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. അതിനാൽ ഈ സമയം സംയമനത്തോടെ ചെലവഴിക്കാൻ ശ്രമിക്കുക. ആരോടും പരുഷമായ വാക്കുകൾ ഉപയോഗിക്കരുത്, എളിമയോടെ പെരുമാറുക. ഒരു ജോലി ചെയ്യുന്നതിനുമുമ്പ് അതിന്റെ എല്ലാ വശങ്ങളും പരിഗണിക്കുക. ഇടപാടുകളിൽ ജാഗ്രത പാലിക്കുക, ആരോഗ്യം ശ്രദ്ധിക്കുക.


തുലാം (Libra): ഒക്ടോബറിൽ നിങ്ങൾക്ക് സമ്മിശ്ര വാർത്തകൾ ലഭിക്കും. ദീർഘനാളായി വിദേശയാത്രയ്ക്കായി കാത്തിരിക്കുന്നവർക്ക് അതിന് അവസരം ലഭിക്കും. ഈ സമയം ഈ രാശിക്കാർക്ക് ധനലാഭം ഉണ്ടായേക്കാം. പുതിയ വസ്തുവോ വാഹനമോ ഒക്ടോബർ മാസം വാങ്ങാം. ബിസിനസ് വർധിപ്പിക്കാൻ പുതിയ നിക്ഷേപങ്ങളും നടത്താം. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. ഒക്ടോബറിൽ നിങ്ങൾക്ക് ഒരു റോഡ് അപകടമുണ്ടാകാൻ സാധ്യതയുണ്ട്.


Also Read: 


വൃശ്ചികം (Scorpio): ഒക്‌ടോബർ മാസം നിങ്ങൾക്ക് സന്തോഷം നിറഞ്ഞതായിരിക്കും. കമ്പനിയിൽ നിന്നും നല്ല ബോണസ് ലഭിക്കും. കൂടാതെ സ്ഥാനക്കയറ്റത്തിനുള്ള അവസരവുമുണ്ട്. ബിസിനസ്സിൽ നല്ല ലാഭം നേടുകയും പുതിയ പല സാധനങ്ങളും വാങ്ങി വീട്ടിലേക്ക് കൊണ്ടുവരുകയും ചെയ്യും. നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കുകയും പല സ്രോതസ്സുകളിൽ നിന്നും പണം സമ്പാദിക്കുകയും ചെയ്യും. ഓഫീസിലെ നിങ്ങളുടെ പ്രവർത്തന ശൈലിയെ സഹപ്രവർത്തകർ അഭിനന്ദിക്കും. കുടുംബത്തിൽ ചിരിയുടെയും സന്തോഷത്തിന്റെയും അന്തരീക്ഷം ഉണ്ടാകും.


കുംഭം (Aquarius): നിങ്ങളുടെ ഈ സമയം ചെലവുകൾ വർദ്ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകും. ഗൃഹത്തിൽ പങ്കാളിയുമായി പ്രശ്‌നങ്ങൾ ഉണ്ടാകാം. ആരോഗ്യം കുറയുന്നത് പ്രശ്നം വർദ്ധിപ്പിക്കും. മാനസിക സമ്മർദ്ദം വർദ്ധിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ കാലയളവ് നല്ലതായിരിക്കും. നിങ്ങളുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. വിവേകത്തോടെ വേണം ഒരു തീരുമാനമെടുക്കാൻ.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.