Astrology: ഈ നാല് രാശിക്കാരുടെ ഭാഗ്യം ഇന്ന് സൂര്യനെ പോലെ പ്രകാശിക്കും
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. ഇവർ ചെയ്യുന്ന ജോലിയിൽ വിജയം നേടും. പണവും ലാഭവും നേടുകയും ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.
ഇന്ന് കർക്കടകം ഒന്നാണ്. രാമായണ മാസം ആരംഭിക്കുന്ന ദിവസം. ഈ ദിവസം ചില രാശിക്കാർക്ക് (Zodiac Signs) വളരെ വിശേഷപ്പെട്ട ഒരു ദിവസമായിരിക്കും. ഓരോ രാശിയെയും ഓരോ ഗ്രഹം (Planets) ഭരിക്കുന്നു എന്നുള്ളത് എല്ലാവർക്കു അറിയുന്ന കാര്യമാണ്. ഈ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ ജാതകം പോലും കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം (Astrology) ഇന്ന് (ജൂലൈ 17) നാല് രാശിക്കാർക്ക് കാര്യങ്ങൾ വളരെ അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ഈ രാശിക്കാർക്കൊപ്പം ഉണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്നതെന്ന് നോക്കാം.
മേടം (Aries) - മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. ഇവർ ചെയ്യുന്ന ജോലിയിൽ വിജയം നേടും. പണവും ലാഭവും നേടുകയും ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും. കുടുംബത്തിൽ നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കാനിടവരും. ഭാഗ്യം ഈ രാശിക്കാർക്കൊപ്പമായിരിക്കും.
കർക്കടകം (Cancer) - കർക്കടക രാശിക്കാർക്ക് ഇന്ന് സ്ഥാനമാനങ്ങൾ ലഭിക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. കരിയറിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തിയുണ്ടാകുകയും മനസമാധാനം ലഭിക്കുകയും ചെയ്യും. ജോലിയിൽ വിജയം നേടും. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ജീവിത പങ്കാളിയിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും.
Also Read: Astrology: കുബേരന്റെ അനുഗ്രഹം ഈ രാശിക്കാർക്കൊപ്പം, ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല
വൃശ്ചികം (Scorpio) - ഈ രാശിക്കാർ ജോലി മാറുന്നതിനെ കുറിച്ച് ചിന്തിച്ചേക്കാം. ബിസിനസിൽ വിജയിക്കുകയും വൻ ലാഭം നേടുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യവസായത്തിലും ബിസിനസിലും പുരോഗതിയുണ്ടാകും. ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും. എല്ലാവരുടെയും സഹായം നിങ്ങൽക്കുണ്ടാകും.
മീനം (Pisces) - മീനം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ പദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. ചെയ്യുന്ന ജോലിയിൽ നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി സ്ഥലത്ത് ബഹുമാനവും ഉയർന്ന പദവിയും ലഭിക്കാനിടയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആകെ മൊത്തത്തിൽ ഈ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...