ശത്രു ദോഷം മാറാൻ ദുർഗ്ഗാദേവിയെ ഭജിക്കുന്നത് ഉത്തമം
ചരാചരങ്ങളുടെ അമ്മയാണ് ദേവിയെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഏത് ആപത്തിലും ദേവി ഒരിക്കലും തന്റെ ഭക്തനെ കൈവെടിയില്ലയെന്നാണ് വിശ്വാസം.
ശത്രു ദോഷം മാറാൻ ദുർഗ്ഗാദേവിയെ ഭജിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ചരാചരങ്ങളുടെ അമ്മയാണ് ദേവിയെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഏത് ആപത്തിലും ദേവി ഒരിക്കലും തന്റെ ഭക്തനെ കൈവെടിയില്ലയെന്നാണ് വിശ്വാസം.
നമുക്ക് ഓരോ ദശാകാലത്തും അതിന്റേതായ ദൈവങ്ങളെ ഭജിക്കുന്നത് ഉത്തമമാണ്. അതുകൊണ്ടുതന്നെ ചന്ദ്രദശാകാലത്ത് ദുരിതശമനത്തിന് ദുര്‍ഗ്ഗാ ഭജനം ഉത്തമമാണെന്നാണ് വിശ്വാസം. ഈ സമയത്ത് വന്നുചേരുന്ന രോഗദുരിതങ്ങള്‍, ശത്രുദോഷം, ആയുര്‍ദോഷം, മാനോചാഞ്ചല്യം എന്നിവ ദുര്‍ഗാദേവിയ ഭജിക്കുന്നതിലൂടെ മാറിപ്പോകുമെന്നാണ് വിശ്വസിക്കുന്നത്. അതുപോലെ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ പ്രദക്ഷിണം ഏഴു തവണ നടത്തണമെന്നാണ് വിധി.
Also Read: അന്നപൂർണ്ണേശ്വരിയെ പ്രാർത്ഥിക്കൂ ദാരിദ്ര്യദുഖം അകറ്റൂ
പുരാണങ്ങളില്‍ നമ്മൾ നോക്കിയാൽ ഭദ്രയ്ക്കും കാളിക്കും രാജസതാമസ ഭാവങ്ങളാണ്. ഈ ഭാവങ്ങളുടെ വിവിധ രൂപമാണ് ചണ്ഡിക, ചാമുണ്ഡി എന്നീ ദേവീഭാവങ്ങൾ. ചോറ്റിനിക്കര രാജരാജേശ്വരി, ആറ്റുകാല്‍ ഭദ്രാംബിക, കൊടുങ്ങല്ലൂര്‍ കുരുംബ, ചക്കുളം കാവില്‍ വനദുര്‍ഗ്ഗ, ഊരകത്ത് അമ്മതിരുവടി, ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി, കാടാമ്പുഴ കിരാതി (ശ്രീപാര്‍വ്വതി), ചെങ്ങന്നൂര്‍ ഭൂവനേശ്വരി, ചേര്‍ത്തല കാര്‍ത്യായനി തുടങ്ങിയ ഭാവങ്ങളിലാണ് ജഗദംബികയെ ആരാധിക്കുന്നത്.
ദേവിക്ക് ഏറ്റവും പ്രധാനം പൂക്കളാല്‍ നടത്തുന്ന വഴിപാടുകളാണ്. പുഷ്പാഞ്ജലി, പുഷ്പാഭിഷേകം, രക്തപുഷ്പാജ്ഞലി, പൂമുടല്‍ (കാടാമ്പുഴ) തുടങ്ങിയവ ഇതില്‍ ഉൾപ്പെടും. കൂടാതെ ദേവിക്ക് പ്രധാനപ്പെട്ട മറ്റൊരു വഴിപാടാണ് കുങ്കുമാര്‍ച്ചന. ദേവിക്ക് പ്രധാനപ്പെട്ട ദിനം എന്നുപറയുന്നത് ദുര്‍ഗ്ഗാഷ്ടമി, പൗര്‍ണ്ണമി, വെള്ളിയാഴ്ച, കാര്‍ത്തിക നക്ഷത്രം(തൃക്കാര്‍ത്തിക) എന്നിവയാണ്.