Sabarimala : ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്; പന്തളം കൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമ ജി വർമയും മലകയറും
ശബരിമലയിലും, മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കേണ്ടവരെയാണ് തുലാം 1-ാം തീയതി സന്നിധാനത്തുവെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്.
പത്തനംതിട്ട : ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ അടുത്ത വർഷത്തേക്കുള്ള മേൽശാന്തിമാരെ നറുക്കിട്ടെടുക്കുവാനായി പന്തളം കൊട്ടാരത്തിൽ നിന്നുമുള്ള കുട്ടികളെ തിരഞ്ഞെടുത്തു. ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമ ജി വർമയുമാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി മലകയറുക. പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണംനാൾ രാമവർമയുടെ അംഗീകാരത്തോടെ കൊട്ടാരം നിർവാഹകസംഘം ഭരണസമിതിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്.
2011ലെ സുപ്രീംകോടതിയുടെ ഉത്തരവിൻ പ്രകാരം റിട്ട. ജസ്റ്റിസ് കെ. ടി. തോമസിന്റെ മീഡിയേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരം വലിയതമ്പുരാൻ നിർദ്ദേശിക്കുന്ന 10 വയസിൽ താഴെയുള്ള കുട്ടികളെ നറുക്കെടുപ്പിനായി അയച്ചു തുടങ്ങിയത്. ശബരിമലയിലും, മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കേണ്ടവരെയാണ് തുലാം 1-ാം തീയതി സന്നിധാനത്തുവെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്.
ALSO READ : Sabarimala : മണ്ഡലകാല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് ദേവസ്വം മന്ത്രി
ശബരിമല മേൽശാന്തിയെ വൈദേഹും മാളികപ്പുറം മേൽശാന്തിയെ നിരുപമ ജി.വർമയും നറുക്കിട്ടെടുക്കന്നത്. പന്തളം കൊട്ടാരം കുടുംബാംഗം ആലുവ വയലകര ശീവൊള്ളിമനയിൽ എസ്.എച്ച്. മിഥുനിന്റേയും ആലുവ ആടുവാശേരി വയലികോടത്തുമനയിൽ ഡോ. പ്രീജയുടേയും മകനാണ് വൈദേഹ്. ആടുവാശേരി സെയിന്റ് ആർനോൾഡ് സെൻട്രൽ സ്‌കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഗോപീകൃഷ്ണന്റെയും എഴുമറ്റൂർ ചങ്ങഴശ്ശേരി കോയിക്കൽ ദീപശ്രീ വർമയുടേയും മകളാണ് നിരുപമ ജി.വർമ. കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിറിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്. പന്തളം കൊട്ടാരത്തിലെ ആശൂലംമൂലം ഒക്‌ടോബർ 17-ന് കൈപ്പുഴ ശിവക്ഷേത്രത്തിൽ കെട്ട് നിറച്ച്, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ബന്ധുജനങ്ങളോടൊപ്പം ഇവർ ശബരിമലക്ക് യാത്രതിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.