Sabarimala Opening | ശബരിമല നട 10-ന് തുറക്കും, രാവിലെ നെയ്യഭിഷേകത്തിന് സൗകര്യം
ഭക്തർക്കായുള്ള വിഷുക്കണി ദര്‍ശനം 14-ന് പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയായിരിക്കും. ആദ്യം അയ്യപ്പനെ കണി കാണിക്കും, തുടർന്നായിരിക്കും ഭക്തർക്ക് കണി
പത്തനംതിട്ട: ശബരിമല നട വിഷു പൂജകള്‍ക്കായി 10-ന് തുറക്കും. 10ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നട തുറന്ന് ദീപം തെളിക്കും. 11 മുതല്‍ 18 വരെ രാവിലെ നെയ്യഭിഷേകത്തിനു സൗകര്യമുണ്ടായിരിക്കും. പുലര്‍ച്ചെ 5.30- മുതലാണ് അഭിഷേകം.
ഭക്തർക്കായുള്ള വിഷുക്കണി ദര്‍ശനം 14-ന് പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയായിരിക്കും. ആദ്യം അയ്യപ്പനെ കണി കാണിക്കും, തുടർന്നായിരിക്കും ഭക്തർക്ക് കണി കാണാൻ സാധിക്കുന്നത്. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്കും.
13-നു രാത്രി അത്താഴ പൂജയ്‌ക്കു ശേഷം ശ്രീകോവിലില്‍ വിഷുക്കണിയൊരുക്കിയാണ് നട അടയ്‌ക്കുക. 14നു പുലര്‍ച്ചെ നാലിനു നട തുറന്ന ശേഷം ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തര്‍ക്കു കണി കാണാന്‍ അവസരം ലഭിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 18-ന് രാത്രി 10ന് നട അടയ്‌ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.